സ്വര്‍ണം പിടിവിട്ട് പറക്കും; വില 63000ത്തിലേക്ക്... കാരണം ഇതാണ്, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
സ്വര്‍ണവില ഘട്ടങ്ങളായി ഉയരുകയാണ്. ഒരു വര്‍ഷം മുമ്പുള്ള വിലയല്ല ഇപ്പോള്‍. മൂന്ന് വര്‍ഷം മുമ്പ് വാങ്ങിയ സ്വര്‍ണം ഇപ്പോള്‍ വിറ്റാല്‍ വലിയ ലാഭമാണ് ലഭിക്കുക. ആഭരണം വാങ്ങിയവര്‍ക്കും വില്‍ക്കുമ്പോള്‍ ലാഭം കിട്ടും. എന്നാല്‍ ഇപ്പോഴുള്ള വിലയിലും സ്വര്‍ണം നില്‍ക്കില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സുപ്രധാനമായ ചില മാറ്റങ്ങള്‍ വിപണിയില്‍ സംഭവിക്കുന്നുണ്ട്.
ദിപാവലി സീസണില്‍ 10 ഗ്രാം സ്വര്‍ണത്തിന് 63000 വരെ എത്തിയേക്കുമെന്നാണ് മോതിലാല്‍ ഉസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്. ഈ വര്‍ഷം സ്വര്‍ണത്തിനും വെള്ളിയ്ക്കും വലിയ മാറ്റമാണ് സംഭവിച്ചത്. കേന്ദ്ര ബാങ്കുകളുടെ നയങ്ങള്‍ ഇതില്‍ പ്രധാന ഘടകമായിരുന്നു. മാത്രമല്ല, ആഗോള രാഷ്ട്രീയത്തില്‍ സംഭവിച്ച മാറ്റങ്ങളും വില ഉയരാന്‍ കാരണമായി.

നേരത്തെ ആഘോഷ സീസണുകളില്‍ മാത്രമായിരുന്നു സ്വര്‍ണത്തിന് വില കയറിയിരുന്നത്. എന്നാല്‍ ഇന്ന് കാലം മാറി. വില കുറയുന്ന അവസരങ്ങളും മറ്റും നിരീക്ഷിച്ച് നേട്ടം കൊയ്യുകയാണ് നിക്ഷേപകര്‍. സ്വര്‍ണം വാങ്ങിവെക്കുന്നത് ഭാവിയില്‍ നേട്ടമാകുമെന്ന് കരുതുന്നവര്‍ ഏറി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വര്‍ണത്തിന് വില ഉയരാന്‍ ഏതെങ്കിലും ആഘോഷ സീസണ്‍ വേണമെന്നില്ല.
കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് വില ഉയരാന്‍ പ്രധാന കാരണമായത്. ചൈന, പോളണ്ട്, തുര്‍ക്കി, കസാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളാണ് കൂടുതല്‍ സ്വര്‍ണം വാങ്ങിയത്. മറ്റു കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങിക്കൂട്ടി. അതുകൊണ്ടുതന്നെ ആഘോഷ സീസണ്‍ അല്ലെങ്കിലും സ്വര്‍ണവില തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യമുണ്ടായി.
അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെയുള്ള കേന്ദ്രബാങ്കുകള്‍ പലിശ നിരക്കില്‍ വരുത്തിയ മാറ്റവും സ്വര്‍ണത്തെ ബാധിച്ചു. അമേരിക്ക വലിയ പണപ്പെരുപ്പ ഭീഷണിയാണ് നേരിട്ടത്. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ വേണ്ടിയാണ് പലിശ നിരക്കില്‍ മാറ്റം വരുത്തിയത്. ഇതാകട്ടെ, സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാക്കി. കൂടാതെ അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധി നേരിടുന്നതും സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിപ്പിച്ചു.
സ്വര്‍ണം സുരക്ഷിത നിക്ഷേപമായതിനാല്‍ വിപണിയില്‍ ആശങ്ക ഉടലെടുക്കുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുക സ്വാഭാവികമാണ്. യുക്രൈന്‍ റഷ്യ, പലസ്തീന്‍ ഇസ്രായേല്‍ യുദ്ധങ്ങളും ആശങ്ക വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ആഭ്യന്തര വിപണിയില്‍ കാലാവസ്ഥയിലുണ്ടായ മാറ്റവും പ്രതിസന്ധി സൃഷ്ടിച്ചു. ചില മേഖലയില്‍ വരള്‍ച്ച നേരിട്ടപ്പോള്‍ മറ്റു ചില സംസ്ഥാനങ്ങളിലും പ്രളയമുണ്ടാകുന്ന സാഹചര്യവുമുണ്ടായി.
കൊവിഡ് കാലത്ത് തുടങ്ങിയ സ്വര്‍ണത്തിന്റെ മുന്നേറ്റം പല കാരണങ്ങളാല്‍ ഇപ്പോഴും തുടരുകയാണ്. പൊടുന്നനെ ഇതെല്ലാം മാറുക അസാധ്യമാണ്. അതുകൊണ്ടുതന്നെ സ്വര്‍ണവില കുറയുന്ന സാഹച്യമില്ല. മാത്രമല്ല, ഇനിയും ഉയരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വൈകാതെ സ്വര്‍ണത്തിന് 63000 രൂപ നല്‍കേണ്ടി വന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.












Click it and Unblock the Notifications