Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങാന്‍ നല്ല സമയം; വന്‍ കുതിപ്പുണ്ടാകുമെന്ന് പ്രവചനം, പവന്‍ വില 68000, ഗ്രാമിന് 8500 രൂപ

സ്വര്‍ണവിലയില്‍ അഭൂതപൂര്‍വമായ വര്‍ധനവ് രേഖപ്പെടുത്തിയ വര്‍ഷമാണ് പിന്നിട്ടത്. ഈ വര്‍ഷം വില ഇനിയും കൂടുമെന്നും ഇല്ലെന്നും വിലയിരുത്തലുകളുണ്ട്. അതേസമയം, വന്‍തോതിലുള്ള വര്‍ധനവ് ഉണ്ടാകില്ലെങ്കിലും നേരിയ മുന്നേറ്റം ഉറപ്പാണെന്ന് ചില വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തി ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നത് സ്വര്‍ണം മികച്ച മുന്നേറ്റം നടത്തുമെന്നാണ്.

ഗോള്‍ഡ്മാര്‍ സാക്‌സിന്റെ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്, വന്‍ മുന്നേറ്റം നടത്തില്ലെങ്കിലും നേരിയ മുന്നേറ്റമുണ്ടാകും എന്നാണ്. അടുത്ത കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ നികുതി വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇത് സ്വര്‍ണവില കൂടുമെന്ന സൂചനയാണ്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുക. ഈ സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങാന്‍ കൊതിക്കുന്നവര്‍ പുതിയ പ്രവചനം ശ്രദ്ധിക്കേണ്ടതാണ്.

gold price prediction-2

2024ല്‍ സ്വര്‍ണവും വെള്ളിയും മുന്നേറ്റം നടത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. 25 ശതമാനത്തില്‍ അധികമായിരുന്നു രണ്ടിന്റെയും മുന്നേറ്റം. പത്ത് ഗ്രാം സ്വര്‍ണത്തിന് 80000 രൂപ വരെയും ഒരു കിലോ വെള്ളിക്ക് ഒരു ലക്ഷം രൂപ വരെയും ഉയര്‍ന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഏറ്റവും ഉയര്‍ന്ന വില ഇരു ലോഹങ്ങള്‍ക്കും രേഖപ്പെടുത്തിയത്. പിന്നീട് താഴ്ന്നു.

ഈ വര്‍ഷവും സ്വര്‍ണവും വെള്ളിയും മുന്നേറ്റം തുടരുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിലെ വിപണി നിരീക്ഷകര്‍ പറയുന്നു. പത്ത് ഗ്രാം സ്വര്‍ണത്തിന് 85000 രൂപ വരെ എത്തുമെന്നാണ് അവരുടെ പ്രവചനം. അതായത്, ഒരു പവന്‍ സ്വര്‍ണത്തിന് 68000 രൂപയും ഗ്രാമിന് 8500 രൂപയും ആകുമെന്ന്. വെള്ളി ഒരു കിലോയ്ക്ക് 110000 ആകുമെന്നും പറയപ്പെടുന്നു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുള്ള സമയം ഉപയോഗപ്പെടുത്തുന്നത് നന്നാകുമെന്ന് ചുരുക്കം.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57720 രൂപയാണ്. ഐസിഐസിഐ വിപണി നിരീക്ഷകരുടെ പ്രവചനം ശരിയാണെങ്കില്‍ ഇനിയും 10000ത്തിലധികം രൂപ വര്‍ധിക്കും. വെള്ളിയുടെ വില ഇന്ന് 97000 രൂപയാണ്. അതായത്, ഇനിയും 13000 രൂപയുടെ വര്‍ധനവ് പ്രതീക്ഷിക്കാമെന്ന്. ഒറ്റയടിക്കുള്ള വര്‍ധനവ് അല്ല ഇവിടെ സംഭവിക്കുക. ഒരു വര്‍ഷത്തിനിടെ സംഭവിക്കാന്‍ സാധ്യതയുള്ള വിലയാണ്.

കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തന്നെയാണ് വില കൂടാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. കൂടാതെ അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് ചുമതലയേറ്റാല്‍ മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര യുദ്ധം ശക്തിപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. വ്യവസായ രംഗത്ത് നിന്നുള്ള ആവശ്യവും കണക്കിലെടുത്താണ് പുതിയ പ്രവചനം. കേന്ദ്ര ബജറ്റില്‍ നികുതിയില്‍ വര്‍ധനവ് വരുത്തിയാലും സ്വര്‍ണ വില കൂടാന്‍ കാരണമാകും.

സാധാരണ മലയാളികള്‍ 22 കാരറ്റ് സ്വര്‍ണമാണ് വാങ്ങാറുള്ളത്. ആഭരണം എന്ന ലക്ഷ്യത്തോടെ മാത്രം വാങ്ങുകയാണെങ്കില്‍ 18 കാറ്റിലുള്ള സ്വര്‍ണമാണ് നല്ലത്. 22 കാരറ്റിനേക്കാള്‍ 10000 രൂപയുടെ കുറവുണ്ട്. അതേസമയം, നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 24 കാരറ്റ് ആണ് നല്ലത്. സദാസയമം വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതാണ് 24 കാരറ്റ്. വില്‍ക്കുന്ന സമയത്തും ഉയര്‍ന്ന വില കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+