Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസംബര്‍ എത്തും മുന്‍പേ സ്വര്‍ണവില കുറയുന്നു, ഡിസംബറില്‍ സ്വര്‍ണം തകര്‍ന്നടിയുമോ? ഇതാണ് കാരണം

കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനകളാണ് സ്വര്‍ണവില ഇടിവിന് കാരണം. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120 രൂപ കുറഞ്ഞ് 19,600 രൂപയില്‍ എത്തി. 2450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

19720 രൂപയില്‍ നിന്നാണ് സ്വര്‍ണ വില 19600ലേയ്ക്ക് കൂപ്പുകുത്തിയത്. ഡിസംബറില്‍ നടക്കുന്ന പണനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഈ ഒരു സാധ്യത കണക്കിലെടുത്ത് നിക്ഷേപകര്‍ നീങ്ങിയാല്‍ ഡിംസബര്‍ വരെ സ്വര്‍ണവിലയില്‍ കാര്യമായ കുറവ് ഉണ്ടായേക്കാം

 മാറ്റ് കുറയുന്നു

മാറ്റ് കുറയുന്നു

സ്വര്‍ണ വിലയില്‍ അടുത്തിടെ ഇടിവ് തുടര്‍ച്ചയായി ഉണ്ടാവുകയാണ്

പണയം

പണയം

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പണനയ അവലോക യോഗം അടുത്ത് വരുന്നതിനാലാണ് സ്വര്‍ണ നിക്ഷേപങ്ങളോടുള്ള താത്പര്യം കുറയുന്നത്

പലിശ ഉയര്‍ത്തും

പലിശ ഉയര്‍ത്തും

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ ഡോളറിന് കരുത്ത് കൂടും. പലിശ കൂടിയാല്‍ സ്വര്‍ണത്തെക്കാള്‍ ഡോളറില്‍ നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ ശ്രമിയ്ക്കുന്നത് തന്നെ കാരണം

 ഹ്രസ്വകാല ആവശ്യങ്ങള്‍ക്ക്

ഹ്രസ്വകാല ആവശ്യങ്ങള്‍ക്ക്

ഹ്രസ്വകാല ആവശ്യങ്ങള്‍ക്ക്, അതായത് വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാനൊരുങ്ങുന്നവര്‍ ഈ അവസരം ഉപയോഗിയ്ക്കുന്നത് നന്നായിരിയ്ക്കും. വിലകൂടുമ്പോഴുള്ള അധിക പണച്ചെലവ് ഒഴിവാക്കാമല്ലോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+