താഴാന്‍ മടിച്ച് സ്വര്‍ണം; മൂന്നാം ദിനവും റെക്കോര്‍ഡ് വിലയില്‍... 3 കാര്യങ്ങള്‍ പ്രധാനം, ഇന്നത്തെ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ റെക്കോര്‍ഡ് വിലയില്‍ തുടരുന്നു. മൂന്നാം ദിനമാണ് ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം നില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ നേരിയ ഇടിവ് പ്രതീക്ഷിക്കുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് വന്നതാണ് ഈ പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. എന്നാല്‍ വില കൂടാനുള്ള പല ഘടകങ്ങളുമുണ്ട്.
ഈ ആഴ്ചയിലെ സ്വര്‍ണവിലയില്‍ മാറ്റം നിര്‍ണയിക്കുന്നത് മൂന്ന് ഘടകങ്ങളാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് ചെയര്‍മാന്‍ യുഎസ് കോണ്‍ഗ്രസില്‍ നല്‍കാനിരിക്കുന്ന മൊഴിയാണ് ഒന്ന്. യൂറോപ്യന്‍ കേന്ദ്രബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തുമോ എന്ന് ഈ ആഴ്ച അറിയാം. മൂന്നാമത്തെ കാര്യമാണ് പ്രധാനം. എണ്ണവില കുതിക്കുന്നതാണ് വെല്ലുവിളി. ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത് വിപണിയെ ഉലച്ചേക്കും.

ഈ മാസം ഒന്നിന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 46320 രൂപയായിരുന്നു വില. തൊട്ടടുത്ത ദിവസം ഉപഭോക്താക്കളെ ഞെട്ടിച്ച് 680 രൂപ വര്‍ധിച്ച് 47000 രൂപയിലെത്തി. ഇന്നും ഇതേ വില തുടരുകയാണ്. ഗ്രാമിന് തുടര്‍ച്ചയായ മൂന്നാം ദിനത്തിലും വില 5875 രൂപയാണ്. വരും ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. മാര്‍ച്ച് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണിപ്പോള്‍ സ്വര്‍ണം.
ഉല്‍പ്പാദനം വെട്ടിക്കുറച്ചതോടെ എണ്ണ വില തുടര്‍ച്ചയായി ഉയരുമെന്നാണ് കരുതുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 83.64 ഡോളര്‍ ആണ് പുതിയ വില. ഡബ്ല്യുടിഐ ക്രൂഡിന് 79.94 ഡോളറും മര്‍ബണ്‍ ക്രൂഡിന് 83.56 ഡോളറുമാണ് നല്‍കേണ്ടത്. എണ്ണവില തുടര്‍ച്ചയായി വര്‍ധിച്ചാല്‍ വിപണി താളം തെറ്റും. അവശ്യ വസ്തുക്കളുടെ വില ഉയരാന്‍ ഇത് കാരണമാകുകയും പണപ്പെരുപ്പത്തിന് ഇടയാക്കുകയും ചെയ്യും.
വിപണി താളം തെറ്റിയാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. ഇതാകട്ടെ, സ്വര്‍ണവില കുതിച്ചുയരാന്‍ ഇടയാക്കും. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ എണ്ണ വിലയില്‍ വരുന്ന മാറ്റം പ്രധാന ഘടകമാണ്. ഡോളര്‍ സൂചിക 103.84ലാണുള്ളത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 82.89ല്‍ നില്‍ക്കുന്നു. ഡോളര്‍ സൂചിക കുതിച്ചാല്‍ സ്വര്‍ണവില കുറയും.
സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാകും ഉചിതം. വില ഉയരുന്നതില്‍ നിന്നുള്ള ആശങ്കയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത് സഹായിക്കും. എല്ലാ ജ്വല്ലറികളും ഒരേ നിരക്കില്‍ അല്ല അഡ്വാന്‍സ് ബുക്കിങ് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നവര്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയണം.












Click it and Unblock the Notifications