Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില റെക്കോർഡ് ഉയരത്തില്‍: ഇപ്പോള്‍ വാങ്ങിയാല്‍ ഭാവിയില്‍ ലാഭമോ? ഇക്കാര്യം ശ്രദ്ധിക്കണം

കഴിഞ്ഞ ഏതാനും നാളുകളായി സ്വർണ വില റോക്കറ്റ് കുതിക്കും പോലെ മുകളിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. നിരന്തരം റെക്കോർഡുകള്‍ തിരുത്തുന്ന വില ഇന്നും വിലയില്‍ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വർണത്തിന്റെ വില 58400 രൂപയായി. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്.

കിഴക്കൻ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും സംഘർഷങ്ങള്‍ മുതല്‍ ഉത്സവ സീസണ്‍ വരേയുള്ള നിരവധി കാരണങ്ങളാണ് സ്വർണത്തിന്റെ വില ഉയർത്തുന്നതില്‍ നിർണ്ണായ ഘടകങ്ങളായി പ്രവർത്തിക്കുന്നത്. സാമ്പത്തിക മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയുണ്ടായതോടെ കൂടുതല്‍ നിക്ഷേപകർ സുരക്ഷിത മാർഗ്ഗം എന്ന നിലയില്‍ സ്വർണത്തിലേക്ക് തിരിയുകയാണ്.

gold-price-

വില ഇത്തരത്തില്‍ ഉയരുന്നത് സാധാരണ സ്വർണാഭരണ പ്രേമികളെ സംബന്ധിച്ച് തിരിച്ചടിയാണെങ്കിലും സ്വർണത്തില്‍ നിക്ഷേപിച്ചവർക്ക് ഈ അവസരം മുതലെടുക്കാന്‍ കഴിയുന്നതാണ്. സ്വർണത്തിന്റെ വില വർധനവ് താല്‍ക്കാലികമാണോ ? അതോ ഇനിയും ഉയരുമോയെന്നതാണ് സ്വർണത്തില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവർ നോക്കുന്ന പ്രധാനപ്പെട്ട കാര്യം. സ്വർണം വാങ്ങാന്‍ ഇപ്പോള്‍ ഉചിതമായ സമയമാണോയെന്ന് തീരുമാനിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില ഘടകങ്ങളാണ് താഴെ ചൂണ്ടിക്കാട്ടുന്നത്.

ഏതൊരു വസ്തുവിന്റേയും ഡിമാന്‍ഡ് വർധിക്കുമ്പോള്‍ വില വർധിക്കും എന്നത് സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. ഡിമാന്‍ഡിന് അനുസരിച്ചുള്ള സപ്ലൈ ഉണ്ടാകാത്ത വസ്തുവാണെങ്കില്‍ ഈ വർധനവ് സ്വാഭാവികമായും കൂടുതല്‍ ശക്തമാകുകയും ചെയ്യും. ഇന്ത്യയില്‍ സ്വർണത്തിന് ഏറ്റവും വലിയ ഡിമാന്‍ഡ് രേഖപ്പെടുത്തുന്നത് ഉത്സവ സീസണുകളിലും വിവാഹ സീസണുകളിലുമാണ്. അതുകൊണ്ട് ഈ രണ്ട് അവസരങ്ങളിലും വില ഉയരും.

പണപ്പെരുപ്പവും സ്വർണ വിലയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ്. പണപ്പെരുപ്പ ഉയരുമ്പോൾ, കറൻസിയുടെ മൂല്യം കുറയുന്നു. ഈ സാഹചര്യത്തില്‍ ആളുകള്‍ തങ്ങളുടെ സമ്പത്ത് സ്വർണ്ണത്തിൻ്റെ രൂപത്തിൽ സൂക്ഷിക്കാൻ താല്‍പര്യപ്പെടുന്നു. യുഎസ് ഡോളർ നിരക്കിലെ മാറ്റങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളും പോലുള്ള വിവിധ ഘടകങ്ങളും സ്വർണ്ണ വിലയെ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ സ്വർണത്തില്‍ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നവർ ഈ ഘടകങ്ങള്‍ സൂക്ഷ്മമായ രീതിയില്‍ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.

ആഗോള രംഗത്തെ സംഘർഷങ്ങള്‍ സ്വർണ വിലയ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണെന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞ് കഴിഞ്ഞു. സാമ്പത്തിക അനിശ്ചിതത്വത്തിൻ്റെ കാലത്ത് സ്വർണ്ണം പലപ്പോഴും സുരക്ഷിത നിക്ഷേപമായി മാറുന്നു. സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് പണപ്പെരുപ്പത്തിനെതിരെ ഒരു സംരക്ഷണം നൽകുമെങ്കിലും നിക്ഷേപിക്കുന്നതിന് മുമ്പ്, നിലവിലെ സ്വർണ്ണ വില നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളുമായും പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണം.

സ്വർണം, പ്രത്യേകിച്ച് ആഭരണങ്ങളായി വാങ്ങുകയാണെങ്കില്‍ അതിന്റെ പരിശുദ്ധി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. പരിശുദ്ധി കുറഞ്ഞ സ്വർണ്ണമാണ് വാങ്ങുന്നതെങ്കില്‍ അതിന്റെ റീസെയില്‍ വാല്യു അടക്കം വലിയ രീതിയില്‍ കുറവായിരിക്കും. 24 കാരറ്റ് സ്വർണ്ണം 99.9% ശുദ്ധവും 22 കാരറ്റ് സ്വർണ്ണം 92% ശുദ്ധവുമാണ്. 24 കാരറ്റ് സ്വർണ്ണം സാധാരണയായി ആഭരണങ്ങളായി നിർമ്മിക്കാറില്ല. നമ്മുടെ നാട്ടിലൊക്കെ 22 കാരറ്റിലാണ് ആഭരണങ്ങള്‍ നിർമ്മിക്കുന്നത്. എങ്കിലും 18 കാരറ്റില്‍ നിർമ്മിച്ച ആഭരണങ്ങളും ലഭ്യമാണ്.

സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പ് വരുത്തുന്ന ഹാള്‍മാർക്ക് പതിച്ച ആഭരണങ്ങള്‍ വേണം വാങ്ങിക്കാന്‍. അംഗീകൃത ഏജൻസികൾ പരിശോധിച്ച് പരിശുദ്ധി ഉറപ്പ് വരുത്തിയ ആഭരണങ്ങളായിരിക്കും ഇത്. ഹാള്‍മാർക്ക് പതിച്ച ആഭരണങ്ങള്‍ വാങ്ങുകയാണെങ്കില്‍ വില്‍ക്കുമ്പോള്‍ ഉയർന്ന വില ലഭിക്കുന്നതിനും സഹായകരമായി തീരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+