സ്വർണത്തിന് ഈ രാജ്യങ്ങളിൽ വൻ വിലക്കുറവ്; ലാഭം എത്രയാണെന്ന് അറിയണോ? ചില്ലറയല്ല വില വ്യത്യാസം
ആഗോള വിപണിയിലെ ചലനങ്ങളാണ് ഓരോ രാജ്യങ്ങളിലേയും സ്വർണ വിപണിയേയും സ്വാധീനിക്കുന്നത്. എന്നിരുന്നാലും നികുതി, ഇറക്കുമതി തീരുവ, മാർക്കറ്റ് ഡിമാന്റ് എന്നിവയെല്ലാം രാജ്യങ്ങളുടെ സ്വർണ വിലയിൽ മാറ്റങ്ങൾ ഉണ്ടാക്കും.
സ്വർണത്തിന് താരതമ്യേന ഉയർന്ന വിലയുളള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം ലഭിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. അത്തരത്തിൽ കുറഞ്ഞ നിരക്കിൽ സ്വർണം ലഭിക്കുന്ന 10 രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

യു എസ് എ- അമേരിക്കയിലോ എന്ന ചോദ്യമാണെങ്കിൽ അതെ അമേരിക്കയിൽ തന്നെ ഏറ്റവും കുറവ് സ്വർണം ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎസ്എ. ഇവിടെ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില 67,920 രപയാണ്. 22 കാരറ്റിന് 72,280 രൂപയും.
ഓസ്ട്രേലിയ- വെറും 54,320 രൂപയ്ക്ക് ഒരു പവൻ ഓസ്ട്രേലിയയിൽ നിന്നും വാങ്ങാം. 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇവിടെ വില 67,900 രൂപയാണ്. 24 കാരറ്റിന് 73,580 രൂപയും.
കൊളംമ്പിയ- ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പെടുന്ന മറ്റൊരു രാജ്യം കൊളംബിയ ആണ്. ഇവിടെ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് വില 79,500 രൂപയാണ്. 22 കാരറ്റിന് 72440 രൂപയും. അതായത് ഒരു പവൻ സ്വർണം വാങ്ങാൻ 57,952 രൂപ നൽകിയാൽ മതിയെന്ന് സാരം.
മലാവി-ഇവിടെ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 79,400 രൂപയും 22 കാരറ്റിന് 72,800 രൂപയും നൽകണം.
സിംഗപൂർ-മലയാളികളും ഇന്ത്യക്കാരും കൂടുതലായി സ്വർണം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് സിംഗപൂർ. ഇവിടുത്തെ വിലക്കുറവ് തന്നെയാണ് സ്വർണപ്രേമികളെ ആകർഷിക്കുന്നത്. 22 കാരറ്റ് ഒരു പവൻ സ്വർണം വാങ്ങാൻ 55,512 രൂപ ഇവിടെ നൽകിയാൽ മതി.അതായത് 10 ഗ്രാമിന് 69,390 രൂപ. 24 കാരറ്റിന് വില 77,110 രൂപയാണ്.
സ്വിറ്റ്സർലന്റ്- ഇന്ത്യക്കാർ കൂടുതലായി സ്വർണം വാങ്ങുന്ന മറ്റൊരു രാജ്യം സ്വിറ്റ്സർലാന്റ് ആണ്. ഇവിടെ 10 ഗ്രാം 22 കാരറ്റിന് വില 71,960 രൂപയാണ്. 24 കാരറ്റിന് 78,660 രൂപയും.
ഇന്ത്യയുടെ തൊട്ടടുത്ത് കിടക്കുന്ന ഇന്തോനേഷ്യയിൽ 73,530 രൂപ നൽകിയാൽ 22 കാരറ്റ് 10 ഗ്രാം സ്വർണം ലഭിക്കും. അതേസമയം 24 കാരറ്റിന് 78,860 രൂപയാണ് നൽകേണ്ടത്.
ദുബായ്- മലയാളികൾ ഒരുപക്ഷെ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന രാജ്യം ദുബായ് ആയിരിക്കും. വിലക്കുറവിൽ പരിശുദ്ധമായ സ്വർണം ലഭിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത. സ്വര്‍ണത്തിന് നികുതി രഹിത നയമാണ് എന്നതാണ് ഇവിടെ വില കുറയാൻ കാരണം. നിലവിൽ ദുബായിൽ നിന്നും 22 കാരറ്റ് സ്വർണം വാങ്ങാൻ 59,752 രൂപ നൽകിയാൽ മതിയാകും. ആളുകളെ കൂടുതലായി ആകർഷിക്കാൻ വമ്പൻ ഓഫറുകളടക്കം ദുബായിയിലെ ജ്വല്ലറികൾ നൽകുന്നുണ്ട്.
പട്ടികയിൽ ഉൾപ്പെടുന്ന മറ്റ് രണ്ട് രാജ്യങ്ങൾ തുർക്കിയും ഹോങ്കോങ്ങുമാണ്. തുർക്കിയിൽ 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 70,960 രൂപയും 24 കാരറ്റിന് 79310 രൂപയുമാണ്. ഹോങ്കോങ്ങിൽ ഇത് യഥാക്രമം 72,800,79400 എന്നിങ്ങനെയാണ്.
(ഫെബ്രുവരി 4 നിരക്കുകളാണിത്. ഇന്ന് ഈ വിലയിൽ നേരിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകാം).












Click it and Unblock the Notifications