Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ആഭരണം വാങ്ങുന്നവര്‍ക്ക് നല്ല ദിനം... ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില തുടര്‍ച്ചയായി ഇടിയുന്നു. വില ഉയരാന്‍ സാധ്യതയുണ്ട് എന്ന പ്രവചനങ്ങളെ അസ്ഥാനത്താക്കിയാണ് വില കുറയുന്നത്. വിപണിയിലെ ആശങ്ക ഒഴിയുന്നു എന്ന സൂചനയാണ് നിക്ഷേപകര്‍ക്ക് ധൈര്യം പകരുന്നത്. എന്നാല്‍ ഈ അവസ്ഥ വിപണിയില്‍ തുടരുമെന്ന് പറയാന്‍ സാധിക്കില്ല. വന്‍ വില വര്‍ധനവില്‍ നിന്നാണ് സ്വര്‍ണം തുടര്‍ച്ചയായി ഇടിയുന്നത്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 45280 രൂപയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത്രയും ഉയര്‍ന്നത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വില കുറഞ്ഞുവരികയാണ്. നേരിയ തോതിലാണ് ഓരോ ദിവസവും വില കുറയുന്നതെങ്കിലും ഒരാഴ്ചയിലെ കണക്ക് നോക്കുമ്പോള്‍ നേട്ടമാണ്. ഇന്ന് പവന് 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

gold-price

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 44560 രൂപയാണ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5570 രൂപയായി. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ നേട്ടമാണിത്. കാരണം സ്വര്‍ണവില കുറയുന്നതിന് അനുസരിച്ച് പണിക്കൂലിയിലും നികുതിയിലും ആനുപാതികമായ കുറവ് വരും. അങ്ങനെ നോക്കുമ്പോള്‍ മൊത്തമായ വിലയില്‍ വലിയ ഇടിവുണ്ടാകും.

ദേശീയ വിപണിയില്‍ 24 ക്യാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന് 160 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. 22 ക്യാരറ്റ് സ്വര്‍ണത്തിന് 150 രൂപയാണ് കുറഞ്ഞത്. വെള്ളി കിലോയ്ക്ക്് 1000 രൂപയുടെ കുറവുണ്ടായി. അതേസമയം, ഡോളര്‍ മൂല്യം അല്‍പ്പം ഇടിഞ്ഞു. 105.52 ലാണ് ഡോളര്‍ ഇന്‍ഡക്‌സ് രേഖപ്പെടുത്തുന്നത്. രൂപയുടെ മൂല്യം ഡോളറിനെതിരെ 83.25 എന്ന നിരക്കിലാണ്.

എണ്ണ വിലയില്‍ വലിയ ഇടിവുണ്ടാകുന്നതാണ് ഏറെ ആശ്വാസം. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 79.75 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലത്തില്‍ എണ്ണവില ഉയര്‍ന്നേക്കുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും മറിച്ചാണ് സംഭവിക്കുന്നത്. നേരിയ തോതില്‍ തുടര്‍ച്ചയായി ഇടിഞ്ഞ് 79 ഡോളറിലെത്തിയിരിക്കുന്നു. എണ്ണവില കുറഞ്ഞാല്‍ വിപണിയില്‍ ആത്മവിശ്വാസം കൂടും.

അതേസമയം, ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 48000 രൂപ വരെ ചെലവ് വന്നേക്കും. പണിക്കൂലിയും നികുതിയും ചേര്‍ത്താണിത്. വില കുറയുന്ന വേളയില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കി ബുക്ക് ചെയ്താല്‍ ഒരു വര്‍ഷം വരെ കാലാവധി നല്‍കുന്ന ജ്വല്ലറികളുണ്ട്. ഇക്കാലയളവില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാം. മാത്രമല്ല, പണിക്കൂലിയിലും ഇളവുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+