Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ വില ഇനിയും കുതിക്കും; പുറത്തുവരാനുള്ളത് നിര്‍ണായക കണക്കുകള്‍, ഇന്നത്തെ പവന്‍ വില

കൊച്ചി: മാര്‍ച്ച് മാസം മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 2280 രൂപ. കുറഞ്ഞ ദിവസങ്ങള്‍ക്കിടെ ഇത്രയും വലിയ കുതിപ്പ് ഉപഭോക്താക്കളോ വ്യാപാരികളോ പ്രതീക്ഷിച്ചതല്ല. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ഈ കുതിപ്പിന് കാരണം. ഒരു പവന് 48500 കടന്നിരിക്കെ ആഭരണത്തിന് 52500 രൂപ വരെ ചെലവാകും. വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യത.

ഈ മാസം ഒന്നിന് പവന്‍ വില 46320 രൂപയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച 48600 രൂപയിലെത്തി. പത്ത് ദിവസത്തിനിടെ സമീപ കാലത്തൊന്നും ഇത്രയും വലിയ വിലക്കയറ്റമുണ്ടായിട്ടില്ല. ഈ ആഴ്ചയും വില കൂടാനാണ് സാധ്യത. കാരണം ഇന്ത്യയുടെയും അമേരിക്കയുടെയും പണപ്പെരുപ്പ നിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.

gold-price

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 48600 രൂപയും ഗ്രാമിന് 6075 രൂപയുമാണ്. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും നികുതിയും ഇതോടൊപ്പം ചേരും. വില കുതിച്ച ശേഷം വില്‍പ്പനയില്‍ ഇടിവ് വന്നുവെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. 22 ക്യാരറ്റ് സ്വര്‍ണമാണ് മലയാളികള്‍ സാധാരണ ഉപയോഗിക്കാറ്. പ്രതിസന്ധി ഘട്ടത്തില്‍ 18 ക്യാരറ്റ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാനും സാധ്യതയുണ്ട്.

ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് സംബന്ധിച്ച കണക്കുകള്‍ നാളെ പുറത്തുവരും. ചില്ലറ വിലക്കയറ്റം അഞ്ച് ശതമാനത്തില്‍ താഴെയാകുമെന്നാണ് കരുതുന്നത്. വാണിജ്യ കണക്ക് ബുധനാഴ്ചയാണ് പുറത്തുവിടുക. അതേസമയം, അമേരിക്കന്‍ ചില്ലറ പണപ്പെരുപ്പ നിരക്കും ചൊവ്വാഴ്ച പുറത്തുവരും. അമേരിക്കയുടെ വിലക്കയറ്റം കുറഞ്ഞു എന്ന ഡാറ്റ പുറത്തുവന്നാല്‍ പലിശ നിരക്ക് കുറയ്ക്കുന്നതിലേക്ക് നയിച്ചേക്കും.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് വില വര്‍ധിച്ചുവരികയാണ്. ഇന്ന് രാവിലെയുള്ള വില ഔണ്‍സിന് 2182 ഡോളറാണ്. അമേരിക്ക പലിശ നിരക്ക് കുറച്ചാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും. ഇതാകട്ടെ, സ്വര്‍ണവില ഉയരാന്‍ കാരണമാകും. പ്രതിഫലനം കേരളം ഉള്‍പ്പെടെയുള്ള സ്വര്‍ണ വിപണിയില്‍ ഉണ്ടാകുകയും ചെയ്യും.

വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് വര്‍ധിച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് വലിയ തോതിലുള്ള ആവശ്യം ഉയരുകയും ചെയ്തു. അതേസമയം, ഡോളര്‍ സൂചിക വലിയ ഇടിവിലേക്ക് പോകുകയാണ്. 102.72 എന്ന നിരക്കിലാണുള്ളത്. എണ്ണ വില ബ്രെന്റ് ക്രൂഡ് ബാരലിന് 81.52ലെത്തി. ഡോളറുമായുള്ള രൂപയുടെ മൂല്യം 82.70ലാണുള്ളത്. ഓഹരി വിപണിയില്‍ നേരിയ ഇടിവ് പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+