Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചിറങ്ങാതെ സ്വര്‍ണവില; താഴ്ന്ന നിരക്കില്‍ നിന്ന് കുതിച്ചത് 1120 രൂപ... ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നല്ല ദിവസമല്ല ഇന്ന്. സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്. ഇനിയും വില ഉയരുമോ എന്ന് ആശങ്കപ്പെടുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്ക് ചെയ്ത് ആശ്വാസിക്കാം. അതേസമയം, അടിയന്തര ആവശ്യമില്ലാത്തവര്‍ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാം. വില കുറയാനുള്ള സാധ്യതകള്‍ പ്രത്യക്ഷത്തിലില്ല.

സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ്. ആഭരണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ വാങ്ങിയ ജ്വല്ലറികള്‍ തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മറ്റു ജ്വല്ലറികളേക്കാള്‍ അല്‍പ്പം കൂടുതല്‍ മൂല്യം അവര്‍ തന്നേക്കും. അതേസമയം, സ്വര്‍ണ വിലയുടെ മൂന്ന് ശതമാനം കുറച്ചാണ് പല ജ്വല്ലറികളും പഴയ സ്വര്‍ണം തിരിച്ചെടുക്കുന്നത്. തങ്കത്തിന്റെ വിലയാണ് അടിസ്ഥാനമാക്കുക.

gold-price

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45480 രൂപയില്‍ തുടരുകയാണ്. ചൊവ്വാഴ്ചയാണ് പവന് 240 രൂപ വര്‍ധിച്ച് ഈ വിലയിലെത്തിയത്. 5685 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് 13നായിരുന്നു. പവന് 44360 രൂപയായിരുന്നു അന്നത്തെ വില. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 1120 രൂപ കൂടുതലാണ്.

ഡല്‍ഹിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5700 രൂപയും ഒരു പവന് 45600 രൂപയുമാണ് വില. ഓരോ സംസ്ഥാനത്തും വിലയില്‍ നേരിയ വ്യത്യാസമുണ്ടാകും. ഡല്‍ഹിയേക്കാള്‍ വില കുറവാണ് കേരളത്തില്‍. ഡോളര്‍ മൂല്യം കുറഞ്ഞാണ് സ്വര്‍ണവില ഉയരാന്‍ ഒരു കാരണം. ഡോളര്‍ ഇന്‍ഡക്‌സ് 103ല്‍ തുടരുകയാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം 83.32 ആണ്.

ഡോളര്‍ മൂല്യം കൂടിയാല്‍ സ്വര്‍ണവില കുറയും. രൂപയുടെ മൂല്യം കൂടിയാലും സ്വര്‍ണവിലയില്‍ നേരിയ ഇടിവ് വരും. മാത്രമല്ല, ലോകത്തെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കണം. ഓരോ രാജ്യങ്ങളും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് വര്‍ധിച്ചുവരികയാണ്. സ്വര്‍ണം കൂടുതലായി ആവശ്യം വരുമ്പോള്‍ വില ഉയര്‍ന്നുതന്നെ നില്‍ക്കും. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള വിലക്കുറവ് ഇനി പ്രതീക്ഷിക്കാന്‍ വയ്യ.

എണ്ണ വില ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 82.34 ഡോളര്‍ എന്ന നിരക്കിലാണ്. എണ്ണ വില ഉയര്‍ന്നാല്‍ വിപണിയില്‍ അസ്ഥിരത പ്രകടകമാകുകയും സ്വര്‍ണവില ഉയരുകയും ചെയ്യും. നിക്ഷേപകര്‍ ആശങ്കയിലായാല്‍ അവര്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കും. നഷ്ട ഭയം തീരെ ഇല്ലാത്ത ലോഹമാണ് സ്വര്‍ണം. അതുകൊണ്ടാണ് വിപണി അസ്ഥിരമാകുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും സ്വര്‍ണത്തിന് വില ഉയരുന്നതും.

മുമ്പ് ആഘോഷ സീസണ്‍ അടിസ്ഥാനമാക്കിയായിരുന്നു സ്വര്‍ണത്തിന് വില ഉയര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓരോ രാജ്യങ്ങളും സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നതിനാല്‍ സീസണ്‍ അല്ലെങ്കിലും വില ഉയരുകയാണ്. കൊവിഡിന് ശേഷം കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് കൂടിയിട്ടുണ്ട്. ചൈനയാണ് വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്ന ഒരു രാജ്യം. അതേസമയം, പൊതുവിപണിയിലേക്കുള്ള അമിതമായ സ്വര്‍ണ ഇറക്കുമതി ഇന്ത്യ പ്രോല്‍സാഹിപ്പിക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+