Get Updates
Get notified of breaking news, exclusive insights, and must-see stories!

നാലാം ദിനവും അനങ്ങാതെ സ്വര്‍ണം; ഈ മാസം സ്വര്‍ണവിലയില്‍ 440 രൂപയുടെ മാറ്റം, ഇന്നത്തെ വില

കൊച്ചി: സാധാരണയില്‍ നിന്ന് വ്യത്യസ്തമായ വിവരങ്ങളാണ് സ്വര്‍ണ വിലയുമായി ബന്ധപ്പെട്ട് ഈ മാസം നല്‍കാനുള്ളത്. എല്ലാ മാസവും വില ഉയരുമ്പോള്‍ ഈ മാസം കുറയുകയാണ് ചെയ്തത്. ഇടയ്ക്ക് ഏറ്റക്കുറച്ചിലുകള്‍ വന്നെങ്കിലും മാസം ആദ്യ ദിവസത്തെയും അവസാന ദിവസത്തെയും കണക്കുകള്‍ പരിശോധിച്ചാല്‍ 440 രൂപയുടെ കുറവ് വ്യക്തമാകും.

ഫെബ്രുവരി ഒന്നിന് സ്വര്‍ണം ഒരു പവന് രേഖപ്പെടുത്തിയ വില 46520 രൂപയായിരുന്നു. തൊട്ടുടത്ത ദിവസമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്, 46640 രൂപ. പിന്നീട് വില ഇടിയാന്‍ തുടങ്ങി. ഫെബ്രുവരിയിലെ കുറഞ്ഞ വിലയായ 45520 രൂപ വരെ എത്തി. ശേഷം വില ഉയരുകയും 500 രൂപയിലധികം വര്‍ധിക്കുകയും ചെയ്തു.

gold price today-1

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46080 രൂപയാണ്. ഗ്രാമിന് 5760 രൂപയും. നാലാം ദിവസമാണ് ഈ വില തുടരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച നേരിയ കുറവ് സംഭവിച്ച് ഈ വിലയിലെത്തിയ ശേഷം നിരക്ക് മാറിയിട്ടില്ല. അതേസമയം, വരും ദിവസങ്ങളില്‍ വിലയില്‍ മാറ്റം സംഭവിക്കാനുള്ള സാധ്യതയുണ്ട്. കാരണം നിര്‍ണായകമായ വിപണി വിവരങ്ങള്‍ ഇന്ന് മുതല്‍ പുറത്തുവരും.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് രാവിലെയുള്ള വ്യാപാരത്തില്‍ സ്വര്‍ണ വില നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല, ഡോളര്‍ സൂചിക 103.85ലേക്ക് ഇടിയുകയും ചെയ്തു. എണ്ണ വില ബ്രെന്റ് ക്രൂഡ് ബാരലിന് 83.54 ഡോളര്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നു. ഇത് മൂന്നും തെളിയിക്കുന്നത് വരും ദിവസങ്ങളില്‍ സ്വര്‍ണ വില ഉയരുമെന്നാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 82.90ലാണുള്ളത്.

ഇന്ന് ഇന്ത്യയുടെ ജിഡിപി വിവരങ്ങള്‍ പുറത്തുവരും. വളര്‍ച്ചയില്‍ നേരിയ കുറവ് സംഭവിച്ചേക്കുമെന്നാണ് അനുമാനം. കൂടാതെ പല പ്രമുഖ രാജ്യങ്ങളുടെയും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും വൈകാതെ പുറത്തുവിടും. ആശങ്ക വര്‍ധിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് എങ്കില്‍ സ്വര്‍ണ വില കയറാനാണ് സാധ്യത. ജപ്പാനും ബ്രിട്ടനും സാമ്പത്തിക ഞെരുക്കത്തിലാണ് എന്ന വിവരവും നിക്ഷേപകര്‍ക്ക് വെല്ലുവിളിയാണ്.

സ്വര്‍ണ ആഭരണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ചെയ്യാന്‍ പറ്റിയ ദിനമാണ് ഇന്ന്. വിവിധ സ്‌കീമുകളാണ് ജ്വല്ലറികള്‍ അഡ്വാന്‍സ് ബുക്കിങിന് വേണ്ടി പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് വിശദമായി ചോദിച്ചറിഞ്ഞ ശേഷമേ ബുക്ക് ചെയ്യാവൂ. സ്വര്‍ണം വാങ്ങുന്ന സമയത്തെ വില, പണിക്കൂലി, മറിച്ച് വില്‍ക്കുന്ന സമയത്തെ വില എന്നിവ സംബന്ധിച്ചെല്ലാം വ്യക്തമായി അന്വേഷിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+