Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ വില വന്‍ കുറവില്‍; 1120 രൂപയുടെ നേട്ടം കൊയ്യാം... ഇന്നത്തെ പവന്‍, ഗ്രാം വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നത് ഉപഭോക്താക്കള്‍ക്ക് നേട്ടമാകുന്നു. കഴിഞ്ഞ ദിവസത്തെ വന്‍ ഇടിവിന് പിന്നാലെ ഇന്നും വില കുറഞ്ഞു. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ നേട്ടമാണിത്. അതേസമയം, സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നതാകും നല്ലത്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് ആയിരത്തിലധികം രൂപയുടെ കുറവുണ്ട്. ഒരു പവന് ഈ മാസം രണ്ടിന് രേഖപ്പെടുത്തിയത് 46640 രൂപയായിരുന്നു. പിന്നീട് ഏറിയും കുറഞ്ഞും മുന്നോട്ട് പോകുന്നതിനിടെയാണ് ബുധനാഴ്ച വലിയ ഇടിവുണ്ടായത്. 480 രൂപയാണ് ബുധനാഴ്ച ഇടിഞ്ഞത്. ഇന്ന് 80 രൂപയും കുറഞ്ഞു.

gold-rate

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 45520 രൂപയാണ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5690 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 1120 രൂപയുടെ കുറവുണ്ട്. ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇത്രയും രൂപയുടെ നേട്ടം കൊയ്യാമെന്ന് ചുരുക്കം. അതേസമയം, വരുംദിവസങ്ങൡ വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഡോളര്‍ സൂചികയില്‍ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാനുള്ള സാധ്യത തള്ളാനാകില്ല. 104.70 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. അതേസമയം, ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.01 എന്ന നിരക്കിലാണ്. അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് ആശങ്കപ്പെടുത്തുന്നതാണെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

എണ്ണ വില ആഗോള വിപണിയില്‍ ഉയര്‍ന്ന് നില്‍ക്കുന്നതാണ് മറ്റൊരു പ്രധാന കാര്യം. ബ്രെന്റ് ക്രൂഡ് ബാരലിന് 81.20 ഡോളര്‍ ആണ്. ഡബ്ല്യുടിഐ ക്രൂഡ് 76.20 ഡോളറും. എണ്ണ വില ഉയര്‍ന്നാല്‍ വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കും. ഇറക്കുമതി രാജ്യമായ ഇന്ത്യ പോലുള്ളവര്‍ക്ക് പ്രതിസന്ധി ഇരട്ടിയാകും. എങ്കിലും വ്യത്യസ്തമായ വിപണി കണ്ടെത്തി പ്രതിസന്ധി മറികടക്കാനാണ് ഇന്ത്യയുടെ ശ്രമം. വെനസ്വേല, ഗയാന എന്നിവിടങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്ന ചര്‍ച്ചയിലാണ് ഇന്ത്യ.

ഇന്ന് സ്വര്‍ണാഭരണം വാങ്ങാന്‍ ജ്വല്ലറികളില്‍ പോകുന്നവര്‍ വില സംബന്ധിച്ച് വ്യക്തമായി ചോദിച്ചുമനസിലാക്കണം. പണിക്കൂലി കുറയ്ക്കാന്‍ ജ്വല്ലറി ജീവനക്കാരോട് സംസാരിക്കണം. സ്വര്‍ണ വില, പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയാണ് ആഭരണം വാങ്ങുമ്പോള്‍ നല്‍കേണ്ടി വരിക. ഒരു പവന്‍ സ്വര്‍ണത്തിന് 50000ത്തില്‍ താഴെ രൂപയാകും ഇന്ന് ചെലവ് വരിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+