സ്വര്‍ണ വില വീണ്ടും ഇടിയുന്നു; ആഭരണ പ്രേമികള്‍ക്ക് നല്ല അവസരം... ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്നു. ഈ മാസത്തെ റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം ഓരോ ദിവസവും വില കുറഞ്ഞു വരികയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47000 രൂപയായിരുന്നു. ഡിസംബറില്‍ 47120 രൂപ വരെ പവന് ഉയര്‍ന്നിരുന്നു. ഈ മാസം വില കുത്തനെ വര്‍ധിക്കുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു എങ്കിലും മറിച്ചാണ് വിപണിയില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍.
ജനുവരിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന്. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചത് സ്വര്‍ണവില കുറയാന്‍ ഒരു കാരണമാണ്. മാത്രമല്ല, ഡോളര്‍ മൂല്യം ഇടിഞ്ഞിട്ടുമില്ല. എണ്ണവിലയില്‍ കുറവ് വന്നത് ആശ്വാസമാണ്. സ്വര്‍ണം ആവശ്യമുള്ളവര്‍ വില കുറയുന്ന വേളയില്‍ തന്നെ വാങ്ങുന്നതാണ് നല്ലത്. ഏത് സമയവും വില തിരിച്ചുകയറിയേക്കാം.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46240 രൂപയാണ്. ശനിയാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പവന് 160 രൂപ കുറഞ്ഞു. ഈ മാസത്തെ ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 760 രൂപയുടെ കുറവുണ്ട്. ഇന്ന് ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 5780 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ അര ലക്ഷം രൂപ മുടക്കേണ്ടി വന്നേക്കും.
ഡോളര്‍ സൂചിക കഴിഞ്ഞ കുറേ ദിവസങ്ങളായി 102ന് മുകളിലാണ്. ഇന്നത്തെ സൂചിക 102.51ല്‍ നില്‍ക്കുന്നു. ഡോളര്‍ മൂല്യം ഇടിയാത്തത് സ്വര്‍ണവില കുറയാന്‍ ഒരു കാരണമാണ്. അതേസമയം, ഇന്ത്യന്‍ രൂപ ഇന്ന് കരുത്ത് കാട്ടിയിട്ടുണ്ട്. ഡോളറിനെതിരെ 83.10 എന്ന നിരക്കിലാണ് വ്യാപാരം. ഡോളറും രൂപയും കരുത്ത് വര്‍ധിപ്പിച്ചത് സ്വര്‍ണവില ഇടിയാന്‍ കാരണമാകും.
ക്രൂഡ് ഓയില്‍ വിലയും കുറഞ്ഞിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 77.93 ഡോളറിനാണ് വ്യാപാരം. ഇത് വിപണിക്ക് ആശ്വാസം നല്‍കുന്നതാണ്. വിപണിയില്‍ ആശങ്ക ഉടലെടുക്കുമ്പോഴാണ് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുക. അതേസമയം, സ്വര്‍ണം വില കുറയുന്ന സാഹചര്യത്തില്‍ വേഗത്തില്‍ വാങ്ങുകയോ അഡ്വാന്‍സ് ബുക്ക് ചെയ്യുകയോ ആകാം. വിവിധ ജ്വല്ലറികള്‍ വ്യത്യസ്തമായ സ്‌കീമുകള്‍ ഇക്കാര്യത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
46240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് എങ്കിലും ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടും. ഇതോടെ 4000ത്തോളം രൂപ അധികമായി നല്‍കേണ്ടി വരും. ഒരു പവന്‍ ആഭരണത്തിന് അര ലക്ഷം രൂപ വേണ്ടി വരുമെന്ന് പറയാന്‍ കാരണമിതാണ്. പണിക്കൂലിയില്‍ വിലപേശല്‍ നടത്തി കുറയ്ക്കാന്‍ ഉപഭോക്താവിന് സാധിക്കും.












Click it and Unblock the Notifications