Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം പിടിച്ചോ... ഇന്നും വില ഇടിഞ്ഞു; ഇനിയും കാത്തിരിക്കേണ്ട, ഇന്നത്തെ നിരക്ക്

കൊച്ചി: സ്വര്‍ണാഭരണ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് പതിവായി ജ്വല്ലറി വിപണിയില്‍ നിന്ന് വരുന്നത്. ഓരോ ദിവസവും വില കുറഞ്ഞുവരികയാണ്. 47080 രൂപ വരെ പവന് ഉയര്‍ന്നതോടെ ആശങ്കയിലായിരുന്നു ഉപഭോക്താക്കള്‍. എന്നാല്‍ ഈ മാസം അഞ്ചിന് ശേഷം വിലയില്‍ തുടര്‍ച്ചയായ ഇടിവ് കാണുന്നു.

ഓഹരി വിപണിയിലുണ്ടായ കുതിപ്പ് സ്വര്‍ണവിലയില്‍ ഇടിവ് വരാന്‍ കാരണമായിട്ടുണ്ട്. ഡോളര്‍ സൂചിക ഉയര്‍ന്നതും സ്വര്‍ണവില താഴാന്‍ ഇടയാക്കി. ഈ മാസം 1700ഓളം രൂപയുടെ കുറവാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെയാണ് ഇത്രയും കുറവ് വന്നത് എന്ന കാര്യവും എടുത്തുപറയേണ്ടതാണ്. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ഇതൊരു അവസരമാണ്.

gold-price

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 45400 രൂപയാണ്. തിങ്കളാഴ്ചത്തെ വിലയില്‍ നിന്ന് 160 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5675 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 1680 രൂപയുടെ കുറവാണുള്ളത്. എങ്കിലും ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 49000 രൂപ വരെ ചെലവ് വരും.

ഡോളര്‍ സൂചികയിലുണ്ടായ ഉയര്‍ച്ചയാണ് സ്വര്‍ണവില കുറയാന്‍ ഒരു കാരണം. ഡോളര്‍ സൂചിക ഇന്ന് 103.96 ലാണുള്ളത്. കഴിഞ്ഞ ദിവസത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ കുറവുണ്ട്. ഒരു പക്ഷേ, നാളെ സ്വര്‍ണവില കൂടിയേക്കും. അതേസമയം, ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 83.37ലാണുള്ളത്.

അതേസമയം, എണ്ണവില നേരിയ തോതില്‍ ഉയരുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്നത്തെ വില 76.28 ഡോളറാണ്. ഡബ്ല്യുടിഐ ക്രൂഡിന് 71.58 ഡോളറും. എണ്ണവില ഉയര്‍ത്താനുള്ള ശ്രമത്തിലാണ് സൗദി അറേബ്യയും റഷ്യയും. എന്നാല്‍ വില വര്‍ധിപ്പിക്കരുത് എന്നാണ് ഇന്ത്യയുള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങളുടെ ആവശ്യം.

സ്വര്‍ണവില കുറഞ്ഞ സാഹചര്യത്തില്‍ അഡ്വാന്‍സ് ബുക്കിങ് വര്‍ധിക്കാനാണ് സാധ്യത. അഡ്വാന്‍സ് ബുക്ക് ചെയ്താല്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം സ്വന്തമാക്കാം. പണിക്കൂലിയിലും ഇളവ് ലഭിച്ചേക്കും. ബുക്ക് ചെയ്യുന്ന വേളയില്‍ ഇക്കാര്യത്തില്‍ ജ്വല്ലറികളുമായി സംസാരിച്ച് ധാരണയിലെത്തണം. ചില ജ്വല്ലറികള്‍ പണിക്കൂലി പൂര്‍ണമായി ഒഴിവാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+