Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഇന്ന് വില കുറഞ്ഞു; പക്ഷേ, എന്തു കാര്യം... പ്രതീക്ഷയില്ലാതെ ആഭരണ പ്രേമികള്‍

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപ മാത്രമാണ് കുറഞ്ഞത്. ഈ വാരത്തിലെ മൊത്തം കണക്ക് നോക്കിയാലും പ്രതീക്ഷ വയ്ക്കാന്‍ വകയില്ല. അതേസമയം, അടുത്താഴ്ച സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാകുമെന്നാണ് സൂചന. ഈ മാസം ഇതുവരെയുള്ള വില പരിശോധിച്ചാലും ആഭരണം വാങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമില്ല. കാരണം ഈ മാസം 800 രൂപയുടെ മാറ്റം മാത്രമാണുണ്ടായത്.

ഈ മാസം ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയ രണ്ടാം തിയ്യതി പവന് 47000 രൂപയായിരുന്നു വില. ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ 18ന് 45920 രൂപയായിരുന്നു. ഈ ആഴ്ചയുടെ തുടക്കത്തില്‍ 46240 രൂപയായിരുന്നു പവന്‍ വില. നാല് ദിവസം തുടര്‍ച്ചയായി ഈ വിലയായിരുന്നു. പിന്നീട് 80 രൂപ കുറഞ്ഞത് മാത്രമാണ് മാറ്റം. ഇന്ന് വിലയില്‍ നേരിയ കുറവുണ്ട്.

gold-rate

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 46160 രൂപ നല്‍കണം. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5770 രൂപയിലെത്തി. വരും ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിച്ചേക്കും. എണ്ണവിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. ഇനിയും എണ്ണ വില കൂടിയാല്‍ വിപണിയില്‍ ആശങ്ക വര്‍ധിച്ചേക്കും. നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയാനുള്ള സാധ്യതയമുണ്ട്.

ക്രൂഡ് ഓയില്‍ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 83.55 ഡോളര്‍ എന്ന നിരക്കിലാണ് പുതിയ വ്യാപാരം. ഡബ്ല്യുടിഐ ക്രൂഡ് 78 ഡോളറിലുമെത്തി. പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങുന്ന വേളയില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 73 ഡോളറായിരുന്നു വില. എണ്ണ വില കുതിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു എങ്കിലും അന്ന് വലിയ മാറ്റം സംഭവിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്.

എണ്ണവില വര്‍ധിച്ചാല്‍ അവശ്യ വസ്തുക്കളുടെ വില കൂടും. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ്. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ജനുവരിയിലെയും ഫെബ്രുവരിയിലേയും എണ്ണ വില കുറച്ച് നല്‍കുമെന്ന് നേരത്തെ സൗദി അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് വലിയ ആശങ്കയില്ലെങ്കിലും എണ്ണ വില ഇനിയും വര്‍ധിച്ചാല്‍ ഇന്ത്യന്‍ വിപണിയെയും ബാധിക്കും.

സുസ്ഥിരതയും പുരോഗതിയുമാണ് നിക്ഷേപകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ വിപണിയില്‍ അസ്ഥിരത വരുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് തിരിയും. സ്വര്‍ണവില കൂടാന്‍ ഇത് കാരണമാകും. ഡോളര്‍ സൂചികയില്‍ നേരിയ കുറവ് വന്നു എന്നതും എടുത്ത് പറയണം. ഡോളര്‍ മൂല്യം കുറയുന്നതും സ്വര്‍ണവില വര്‍ധിക്കന്‍ ഇടയാക്കും. 103.47 എന്ന നിരക്കിലാണ് ഡോളര്‍. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.12 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+