സ്വര്‍ണ വില കുറഞ്ഞത് എത്രയെന്ന് അറിയാമോ? ശുഭ പ്രതീക്ഷയുണ്ട്... പവന്‍ വില ഇത്ര
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. വരും ദിവസങ്ങളിലും വില കുറയുമെന്നാണ് കരുതുന്നത്. ഡോളര്‍ മൂല്യം കരുത്ത് വര്‍ധിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്നത്തെ വിലക്കുറവ് ഒരു ശുഭ പ്രതീക്ഷയാണ്. അതേസമയം, എണ്ണവില കുറയാതെ നില്‍ക്കുന്നത് ആശങ്ക സമ്മാനിക്കുന്നു. ഇന്ത്യന്‍ ഓഹരി വിപണി അല്‍പ്പം നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
സ്വര്‍ണവില പുതിയ വര്‍ഷം കുതിച്ചുയരുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഏറിയും കുറഞ്ഞും മുന്നോട്ട് പോകുകയാണ്. ഒരു പവന് 47000 രൂപയായിരുന്നു ഈ മാസം രണ്ടിന് രേഖപ്പെടുത്തിയ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതുതന്നെ. എന്നാല്‍ പിന്നീട് 46080 എന്ന കുറഞ്ഞ നിരക്കിലേക്കുമെത്തി.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46440 രൂപയാണ്. 80 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5805 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ അര ലക്ഷം രൂപ ചെലവാകും. പണിക്കൂലി, നികുതി എന്നിവ കൂടി നല്‍കുമ്പോഴാണിത്. വില കുറയുന്ന േേവളയില്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക് നേട്ടം കൊയ്യാം.
ഡോളര്‍ സൂചിക ഇന്ന് അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്. 102.89 എന്ന നിരക്കിലാണ് വ്യാപാരം. ഡോളര്‍ കരുത്ത് കാട്ടിയാല്‍ സ്വര്‍ണവില കുറയും. അതേസമയം, ഇന്ത്യന്‍ രൂപ നേരിയ തോതില്‍ മൂല്യമിടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 82.98 എന്നതാണ് പുതിയ നിരക്ക്. കഴിഞ്ഞ ദിവസം 82.85 ആയിരുന്നു. രൂപ മൂല്യം ഇടിയുന്ന വേളയില്‍ നേട്ടം കൊയ്യാന്‍ സാധിക്കുക പ്രവാസികള്‍ക്കാണ്.
എണ്ണ വില കുറയാതെ തുടരുന്നതാണ് പ്രധാന ആശങ്ക. ബ്രെന്റ് ക്രൂഡ് ബാരലിന് 78.25 ഡോളര്‍ ആണ് വില. ബാരലിന് 80 ഡോളര്‍ കടന്ന് കുതിച്ചേക്കുമെന്നാണ് പ്രവചനം. അതേസമയം, വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 72.53 ഡോളര്‍ ആണ് ഇന്നത്തെ വില. എണ്ണ വില ഉയര്‍ന്നാല്‍ വിപണിയിലെ സാഹചര്യം തകിടം മറിയും.
വിപണിയിലെ സുസ്ഥിരതയാണ് നിക്ഷേപകര്‍ പ്രധാനമായും ആഗ്രഹിക്കുന്നത്. എണ്ണവില ഉയര്‍ന്നാല്‍ ഇതില്‍ താളപ്പിഴ സംഭവിക്കും. ഇതോടെ ആശങ്കയിലാകുന്ന നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയും. ഇത് സ്വര്‍ണവില ഉയരാന്‍ ഇടയാക്കും. വിപണയിലെ ഓരോ ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. പലിശ നിരക്ക്, കറന്‍സി മൂല്യം എന്നിവയും സ്വര്‍ണവിലയെ ബാധിക്കും.












Click it and Unblock the Notifications