Get Updates
Get notified of breaking news, exclusive insights, and must-see stories!

920 രൂപയുടെ കുറവ് നേട്ടമാക്കാം; സ്വര്‍ണവില ഇന്നും താഴേക്ക്... കാത്തിരിക്കണോ, ഇന്നത്തെ നിരക്ക്

കൊച്ചി: സ്വര്‍ണം ഏവരെയും ഞെട്ടിച്ചാണ് കഴിഞ്ഞാഴ്ച കുതിച്ചുകയറിയത്. ഒരു പവന് 48000 രൂപ വരെ എത്തിയേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ച ശേഷം തിരിച്ചിറങ്ങുകയാണ് സ്വര്‍ണം. കഴിഞ്ഞ 8 പ്രവൃത്തി ദിനങ്ങളായി സ്വര്‍ണം താഴേക്ക് തന്നെ. ഇതാകട്ടെ, സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു.

സ്വര്‍ണവില ഉയരാനുള്ള പല ഘടകങ്ങളും ആഗോള വിപണിയിലുണ്ട്. എന്നാല്‍ ആശങ്കപ്പെടുത്തുന്ന സാഹചര്യം നീങ്ങിയെന്നാണ് വിലയിരുത്തല്‍. ദീപാവലി സീസണില്‍ വില കുറഞ്ഞത് ഉത്തരേന്ത്യന്‍ വിപണിയില്‍ നേട്ടമായി. നിക്ഷേപമായും ആഭരണമായും വാങ്ങി സ്വര്‍ണം സൂക്ഷിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

gold-price

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 45280 രൂപയാണ്. ഈ മാസം മൂന്നിനായിരുന്നു ഈ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയാണ്. ഇന്ന് കേരളത്തില്‍ ഒരു പവന് നല്‍കേണ്ടത് 44360 രൂപയാണ്. പവന് ശനിയാഴ്ചത്തെ വിലയേക്കാള്‍ 80 രൂപ കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5545 രൂപയായി. ഏറ്റവും ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 920 രൂപയുടെ കുറവാണുള്ളത്.

കേരളത്തിലെ വിലയേക്കാള്‍ ഉയര്‍ന്ന വിലയാണ് ദേശീയ വിപണിയില്‍. ഡല്‍ഹിയില്‍ ഇന്ന് ഒരു ഗ്രാമിന് നല്‍കേണ്ടത് 5569 രൂപയും പവന് 44552 രൂപയുമാണ്. കഴിഞ്ഞ ദിവസത്തെ വില ഇന്നും തുടരുന്നു. ഡോളര്‍ ഇന്‍ഡക്‌സ് 105.81ലും രൂപയുടെ മൂല്യം ഡോളറിനെതിരെ 83.28 ലുമാണ്. ഡോളര്‍ മൂല്യം കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.

എണ്ണവിലയാണ് വിപണിയില്‍ ആശങ്കയുണ്ടായിരുന്ന മറ്റൊരു ഘടകം. എന്നാല്‍ എണ്ണവില കുറഞ്ഞുവരികയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 80.72 ഡോളര്‍ എന്നതാണ് പുതിയ വില. സൗദി അറേബ്യയും റഷ്യയും ഉല്‍പ്പാദനം ഡിസംബര്‍ വരെ കുറച്ച സാഹചര്യത്തില്‍ വില കൂടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വില ഉയര്‍ന്നിട്ടില്ല.

ഇന്ന് സ്വര്‍ണാഭരണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു പവന് 47500 രൂപ വരെ നല്‍കേണ്ടി വരും. സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോഴാണിത്. അതേസമയം, സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഒരു പവന് 1200 രൂപ വരെ കുറവായിരിക്കുമെന്നാണ് വിവരം. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറികളില്‍ പഴയ സ്വര്‍ണം സ്വീകരിക്കുക.

വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ നേരിയ കുറവ് വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ തോതിലുള്ള വിലക്കുറവ് പ്രതീക്ഷിക്കേണ്ട എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. എങ്കിലും വില കുറയുന്ന വേളയില്‍ തന്നെ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് ഉചിതം. മുഴുവന്‍ തുകയും നല്‍കി ബുക്ക് ചെയ്താല്‍ ഒരു വര്‍ഷം വരെ ചില ജ്വല്ലറികളില്‍ സമയപരിധി കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+