സ്വര്‍ണ വില കുറഞ്ഞു; ഈ ആഴ്ച നിര്‍ണായക മാറ്റങ്ങള്‍ പ്രതീക്ഷിച്ച് വിപണി... പുതിയ പവന്‍, ഗ്രാം വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് വില കുറഞ്ഞു. അതേസമയം, ഈ ആഴ്ച വിപണിയില്‍ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. പ്രമുഖ സമ്പദ് വ്യവസ്ഥകള്‍ സംബന്ധിച്ച കണക്കുകള്‍ ഈ ആഴ്ച പുറത്തുവരും. ഇതിന്റെ പ്രതിഫലനമെന്നോണം സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും.
മാസങ്ങള്‍ക്ക് മുമ്പുള്ള വിലയുമായി താരമത്യം ചെയ്യുമ്പോള്‍ ഈ മാസം സ്വര്‍ണവില ഉയര്‍ന്ന നിരക്കിലാണ്. 46000ത്തിന് മുകളിലാണ് പവന് നല്‍കേണ്ടത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 46640 രൂപയും കുറഞ്ഞ നിരക്ക് 45520 രൂപയുമായിരുന്നു. കുഞ്ഞ വിലയില്‍ നിന്ന് കുതിച്ച സ്വര്‍ണം വീണ്ടും 46000 കടന്ന് നില്‍ക്കുകയാണ്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ട വില 46080 രൂപയാണ്. കഴിഞ്ഞ ദിവസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പവന് 80 രൂപയുടെ മാത്രം കുറവാണുള്ളത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5760 രൂപയായി. എണ്ണ വില കുറഞ്ഞിട്ടുണ്ട് എന്നത് വിപണിക്ക് വലിയ ആശ്വാസമാണ്. വിപണി അസ്ഥിരമായാല്‍ സ്വര്‍ണവില ഉയരും.
ബ്രെന്റ് ക്രൂഡ് ബാരലിന് 81.19 ഡോളര്‍ എന്ന നിരക്കിലേക്ക് താഴ്ന്നിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് വില 83 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. മര്‍ബണ്‍ ക്രൂഡ് 81.11 ഡോളറില്‍ നില്‍ക്കുന്നു. ഡോളര്‍ സൂചിക നേരിയ തോതില്‍ മെച്ചപ്പെട്ട് 103.99 എന്ന നിരക്കിലെത്തി. ഡോളറിനെതിരെ ഇന്ത്യ രൂപയുടെ മൂല്യം 82.89 ആണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ അര ലക്ഷം രൂപ മതിയാകും.
ഇന്ത്യയുടെ മൂന്നാം പാദ ജിഡിപി വളര്‍ച്ചാ നിരക്ക് വരുന്ന വ്യാഴാഴ്ചയാണ് പുറത്തുവരിക. വളര്‍ച്ചാ നിരക്ക് കുറയാനാണ് സാധ്യത. അമേരിക്കയുടെ നാലാം പാദ വിവരങ്ങള്‍ ബുധനാഴ്ച പരസ്യപ്പെടുത്തും. ഈ രണ്ട് വിപണികളിലെയും വളര്‍ച്ച ആഗോള വിപണിയില്‍ നേരിട്ട് ബാധിക്കും. സാമ്പത്തിക വളര്‍ച്ച കുറയുന്നു എന്ന് വരുമ്പോള്‍ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, ജപ്പാനും ബ്രിട്ടനും തകര്‍ച്ചയിലേക്ക് വീഴുന്നു എന്ന വിവരം ആഗോള വിപണിക്ക് ആശങ്ക സമ്മാനിക്കുന്നതാണ്. ഇസ്രായേല്‍ വിപണി സംബന്ധിച്ച് കഴിഞ്ഞാഴ്ച പുറത്തുവന്ന വിവരങ്ങളും ആശങ്ക നിറയ്ക്കുന്നതാണ്. ചരക്കു കടത്തുമായി ബന്ധപ്പെട്ട വെല്ലുവിളി മറികടക്കാന്‍ ഇതുവരെ ലോക രാജ്യങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. പശ്ചിമേഷ്യയിലെ കലുഷിതമായ അന്തരീക്ഷം തുടരുന്നതും വിപണിക്ക് തിരിച്ചടിയാണ്.
സാമ്പത്തിക പ്രതിസന്ധി മുന്‍കൂട്ടി കണ്ട് ചില വന്‍കിട കമ്പനികള്‍ ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ജോലി അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാതിരുന്നാല്‍ തിരിച്ചടിയാകും. അവശ്യ വസ്തുക്കളുടെ വില അമിതമായി ഉയരുന്നതാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി. പൊതുതിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുത്തേക്കില്ല.












Click it and Unblock the Notifications