Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ വില ഞെട്ടിച്ചു; വന്‍ കുറവ്... ഈ മാസം ഇത്രയും ഇടിയുന്നത് ആദ്യം; ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: സ്വര്‍ണ വിലയില്‍ ഞെട്ടിക്കുന്ന കുറവ്. സാധാരണ നേരിയ ഏറ്റക്കുറച്ചിലുകള്‍ക്കാണ് വിപണി സാക്ഷ്യം വഹിക്കാറുള്ളതെങ്കിലും ഇന്ന് 480 രൂപയുടെ കുറവുണ്ടായി. സമീപകാലത്ത് ഇത്രയും വലിയ വിലയിടിവ് ആദ്യമാണ്. ഫെബ്രുവരിയില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് എന്നതും എടുത്തുപറയേണ്ടതാണ്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില 46640 രൂപയായിരുന്നു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ആയിരത്തിലധികം രൂപയുടെ കൂടുതലാണിത്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ വിപണിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഡോളര്‍ സൂചിക കുതിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ ഓഹരി വിപണി ഇടിയുകയും ചെയ്തു...

gold-price-kerala

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 45600 രൂപയാണ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5700 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് അര ലക്ഷത്തില്‍ താഴെ രൂപ ചെലവ് വരും. സ്വര്‍ണ വിലയ്ക്ക് പുറമെ പണിക്കൂലിയും നികുതിയും നല്‍കേണ്ടി വരും. സ്വര്‍ണ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് സാധാരണ നികുതി ഈടാക്കാറ്.

എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നത് വിപണിക്ക് ആശങ്കയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 82.65 ഡോളറാണ് പുതിയ വില. ചെങ്കടലിലെ സാഹചര്യം പ്രതിസന്ധി നിറഞ്ഞതായതിനാല്‍ ചരക്കുകടത്ത് വെല്ലുവിളിയായി തുടരുന്നതാണ് എണ്ണ വില കൂടാന്‍ കാരണം. പശ്ചിമേഷ്യയില്‍ സമാധാന സാധ്യത കുറഞ്ഞു വരുന്നതും ആഗോള ചരക്കു കടത്തിന് ഭീഷണിയാണ്.

ഡോളര്‍ സൂചിക ഉയര്‍ന്നു നില്‍ക്കുന്നതാണ് സ്വര്‍ണ വില ഇടിയാന്‍ പ്രധാന കാരണം. 104.81 എന്ന നിരക്കിലാണ് സൂചിക. ഇതോടെ മറ്റു പ്രധാന കറന്‍സികള്‍ മൂല്യമിടിയും. ഈ കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലുകള്‍ ഇതോടെ കുറയും. ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 83.11 ആണ്. രൂപയ്ക്ക് കഴിഞ്ഞ ദിവസത്തേക്കാള്‍ മൂല്യം കുറയുകയാണ് ചെയ്തത്.

അതേസമയം, ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് ഇടിഞ്ഞിട്ടുണ്ട്. സെന്‍സെക്‌സ് 700 പോയിന്റാണ് രാവിലെ ഇടിഞ്ഞത്. അമേരിക്കയിലെ പണപ്പെരുപ്പമാണ് ഓഹരി വിപണിയിലെ ഇടിവിന് കാരണം എന്ന് വിലയിരുത്തുന്നു. നിഫ്റ്റി വിപണിയില്‍ 200 പോയന്റ് ഇടിവ് സംഭവിച്ചിട്ടുണ്ട്. അതേസമയം, ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരഞ്ഞാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+