Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില പറക്കാന്‍ ഒരുങ്ങി; ഇന്ന് വിലയില്‍ കുതിപ്പ്... ആഭരണത്തിന് എത്ര വരും, പുതിയ പവന്‍-ഗ്രാം വില

കൊച്ചി: കേരളത്തില്‍ നേരിയ ഏറ്റക്കുറച്ചിലുകളില്‍ ദിവസങ്ങളായി തുടരുന്ന സ്വര്‍ണം ഇന്ന് മുന്നേറ്റം ശക്തമാക്കി. ഒരാഴ്ച്ചയ്ക്കിടയിലെ വലിയ വില മുന്നേറ്റമാണ് ഇന്ന് കണ്ടത്. ആഗോള വിപണിയില്‍ കാര്യമായ വര്‍ധനവുണ്ട് എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും കേരളത്തില്‍ മറിച്ചാണ് കാര്യം. സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇന്ന് വിപണിയില്‍ നിന്ന് നല്ല വാര്‍ത്തയല്ല.

ഡോളര്‍ ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഇന്ത്യന്‍ രൂപയുടെ കരുത്ത് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ രൂപ കൂടുതല്‍ പ്രതിസന്ധി നേരിടുമെന്ന വിവരമാണ് വിപണിയില്‍ നിന്നുള്ളത്. അതേസമയം, ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില വര്‍ധിച്ചു. ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ മുന്നേറ്റം പ്രകടമാണ്. ഏറ്റവും പുതിയ പവന്‍, ഗ്രാം വില അറിയാം...

goldprice-december26

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 57000 രൂപയാണ് വില. 200 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപ കൂടി 7125 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപയുടെ വര്‍ധനവാണുള്ളത്. ഗ്രാം വില 5885 രൂപയായി ഉയര്‍ന്നിട്ടുണ്ട്. വെള്ളിയുടെ വിലയില്‍ ഏറെ ദിവസങ്ങളായി മാറ്റം കാണുന്നില്ല. ഗ്രാമിന് 95 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.

ഡിസംബര്‍ ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ വില 57200 രൂപയായിരുന്നു. ആ വിലയമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 200 രൂപ കുറവാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില 58280 രൂപയും കുറഞ്ഞ വില 56320 രൂപയുമായിരുന്നു. അതേസമയം, ഇന്ന് ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2613 ഡോളര്‍ ആണ് വില.

ഡോളര്‍ സൂചിക 108.15 എന്ന നിരക്കിലെത്തിയിട്ടുണ്ട്. രൂപ 85.23 എന്ന നിരക്കിലാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ രൂപയ്ക്ക് നേരിയ മുന്നേറ്റമുണ്ട് എന്ന് പറയാം. അതേസമയം, രൂപ സമീപ ദിവസങ്ങളിലൊന്നും വന്‍തോതില്‍ കരുത്ത് കൂട്ടില്ല എന്നാണ് വിവരം. രൂപയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ സ്വീകരിക്കുന്ന നടപടികള്‍ ഫലം കാണുന്നില്ല എന്നാണ് മനസിലാകുന്നത്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 62000 രൂപ വരെ ചെലവ് വന്നേക്കാം. അതേസമയം, ഇതിനേക്കാള്‍ 10000 രൂപയോളം കുറവ് ലഭിക്കും 18 കാരറ്റിലുള്ള ഒരു പവന്‍ ആഭരണത്തിന്. എങ്കിലും മലയാളികള്‍ കൂടുതല്‍ വാങ്ങുന്നത് 22 കാരറ്റ് തന്നെയാണ്. ഈ സ്വര്‍ണത്തിന് വില കൂടാന്‍ തുടങ്ങിയതോടെ 18 കാരറ്റിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നു എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്.

ബിറ്റ് കോയിന്‍ വില 99000 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് 106000 വരെ എത്തിയ വില പിന്നീട് 92000ത്തിലേക്ക് ഇടിഞ്ഞിരുന്നു. ഇപ്പോള്‍ പതിയെ മുന്നേറി വരികയാണ്. അതിനിടെ, ക്രൂഡ് ഓയില്‍ വില അല്‍പ്പം കൂടി. ബ്രെന്റ് ക്രൂഡ് ബാരലിന് 73.87 ഡോളര്‍ ആണ് പുതിയ വില. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 70.41 ഡോളറും മര്‍ബണ്‍ ക്രൂഡ് ബാരലിന് 74.19 ഡോളറുമാണ് പുതിയ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+