Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടിഞ്ഞു താഴ്ന്ന് സ്വര്‍ണം; കുത്തനെ കയറിയ ശേഷം വീഴ്ച... ഇന്നത്തെ സ്വര്‍ണവില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉയര്‍ന്ന ശേഷമാണ് ഇടിവ്. 800 രൂപയാണ് ഇന്ന് പവന് കുറഞ്ഞിരിക്കുന്നത്. ഓഹരി വിപണികളില്‍ വന്‍ നേട്ടം കൊയ്യുന്ന സാഹചര്യത്തിലാണ് സ്വര്‍ണം ഇടിയുന്നത്. നിക്ഷേപകര്‍ വഴി മാറി സഞ്ചരിക്കുന്നു എന്ന് വേണം മനസിലാക്കാന്‍.

ഓഹരി വിപണികളിലെ ഈ മുന്നേറ്റം തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും സ്വര്‍ണത്തില്‍ വില ഇടിവ് പ്രകടമായേക്കും. അതേസമയം, അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കില്ല എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണവില കൂടാന്‍ കാരണമാകുന്ന നടപടിയാണിത്. എങ്കിലും ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് ഉപഭോക്താക്കള്‍ക്ക് വലിയ നേട്ടമാണ്.

gold-price

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 46280 രൂപയിലേക്ക് എത്തിയിരിക്കുന്നു. 800 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. 47080 രൂപ എന്ന സര്‍വകാല റെക്കോര്‍ഡ് വിലയായിരുന്നു തിങ്കളാഴ്ച. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 5785 രൂപയിലെത്തി. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതിനുള്ള നല്ല അവസരമാണ്.

വരുംദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് കരുതുന്നത്. ഓഹരി വിപണിയില്‍ സംഭവിക്കുന്ന മാറ്റം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. സെന്‍സെക്‌സ് ആദ്യമായി 69000 പോയന്റ് ഉയര്‍ന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയത് നിക്ഷേപകരില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചു എന്നാണ് വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതേ ട്രെന്‍ഡ് തുടരുമെന്ന് അവര്‍ വിലയിരുത്തുന്നു.

വിപണി അസ്ഥിരമാകാന്‍ ഇടയില്ലെന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. ഈ മാസം ഏറ്റവും കുറഞ്ഞ സ്വര്‍ണവില രേഖപ്പെടുത്തിയത് ഒന്നാം തിയ്യതിയാണ്. പവന് 46160 രൂപയായിരുന്നു വില. പിന്നീട് 600 രൂപയും 320 രൂപയുമായി രണ്ട് ദിവസം കയറി. ഇന്ന് 800 രൂപയുടെ കുറവ് വന്നത് ഉപഭോക്താക്കള്‍ക്ക് നേട്ടമാണ്.

വില കുറയുമ്പോള്‍ രണ്ട് രീതിയിലാണ് ഉപഭോക്താക്കള്‍ പ്രതകരിക്കാറുള്ളത് എന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. ചിലര്‍ ഇനിയും വില കുറയുമോ എന്ന് കാത്തിരിക്കും. മറ്റു ചിലര്‍ അഡ്വാന്‍സ് ബുക്കിങിന് തയ്യാറാകും. എന്നാല്‍ തിടുക്കമുള്ളവര്‍ ഏത് വിലയിലും വാങ്ങാന്‍ തയ്യാറാകും. പക്ഷേ, വാങ്ങുന്നതിന്റെ അളവ് കുറയ്ക്കാനാണ് സാധ്യതയെന്നും ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.

ഡോളര്‍ സൂചിക 103.61ലാണുള്ളത്. ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില ഇടിയാന്‍ സാധ്യതയുണ്ട്. ഡോറളിനെതിരെ രൂപയുടെ മൂല്യം 83.38 എന്ന നിരക്കിലാണ്. എണ്ണവില കുറഞ്ഞ തോതില്‍ തുടരുകയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 78 ഡോളര്‍ ആണ് വില. സ്വര്‍ണവിലയില്‍ കൃത്യമായ പ്രവചനം നടത്താന്‍ ഈ ഘട്ടത്തില്‍ പ്രയാസമാണെന്ന് വിപണി അവലോകനം ചെയ്യുന്നവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+