Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ താഴ്ന്ന് സ്വര്‍ണം, എന്നാലും ജ്വല്ലറിയിലേക്ക് ഓടേണ്ട, ഇന്നത്തെ പവന്‍വില അറിയാം

സ്വര്‍ണ വില കഴിഞ്ഞ കുറച്ചുനാളുകളായി സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഉയരത്തില്‍ കുതിച്ച് കൊണ്ടിരിക്കുകയാണ്. ഈ മാസം മാത്രം ഏഴ് തവണയാണ് സ്വര്‍ണ വില റെക്കോഡ് ഭേദിച്ചത്. ഓണത്തോടൊപ്പം ഹൈന്ദവ വിവാഹങ്ങളുടെ സീസണ്‍ കൂടിയായിരുന്നു എന്നതിനാല്‍ വില കൂടിയത് വ്യാപാരത്തെ ബാധിച്ചിരുന്നില്ല. സ്വര്‍ണം വാങ്ങുന്നതിന്റെ അളവ് കുറഞ്ഞെങ്കിലും വില കൂടിയതിനാല്‍ വിറ്റുവരവ് തുക ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇളക്കം സംഭവിച്ചിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണം വിറ്റത് 56760 രൂപയ്ക്കായിരുന്നു. അതിന് മുന്‍പ് വെള്ളിയാഴ്ച സര്‍വകാല റെക്കോഡായ 56800 ആയിരുന്നു പവന്‍ വില. യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റമാണ് ഇന്ന് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്. ഇന്നത്തെ പവന്‍വില സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാം.

Gold

മാസാവസാനമായ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും ആണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7080 രൂപയാണ് വില. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്നത്തെ വില അനുസരിച്ച് കൊടുക്കേണ്ടത് 56640 രൂപയാണ്. എന്നാല്‍ സ്വര്‍ണം ആഭരണമായി വാങ്ങുന്നവര്‍ക്ക് ഇതിനേക്കാള്‍ കൂടുതല്‍ തുക ചെലവാകും.

ഹാള്‍മാര്‍ക്കിംഗ് നിരക്ക്, പണിക്കൂലി, ജിഎസ്ടി എന്നിവയെല്ലാം സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ ആഭരണത്തിന് കൊടുക്കേണ്ടി വരും. സംസ്ഥാനത്തെ ജ്വല്ലറികളില്‍ ശരാശരി അഞ്ച് ശതമാനമാണ് പണിക്കൂലി. സ്വര്‍ണത്തിന്റെ ജിഎസ്ടിയായി ഈടാക്കുന്നത് 3 ശതമാനമാണ്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഒരു സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്നത്തെ വില അനുസരിച്ച് 62000-63000 രൂപ ചെലവാകും.

അതേസമയം രാജ്യത്ത് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 7756.3 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഗ്രാമിന് പത്ത് രൂപ കുറഞ്ഞതോടെ 7111.3 രൂപയില്‍ എത്തി. കന്നി മാസം തുടങ്ങിയതോടെ ഹൈന്ദവ വിവാഹങ്ങള്‍ ഉണ്ടാകില്ല. എങ്കിലും ക്രൈസ്തവ, മുസ്ലീം വിവാഹങ്ങള്‍ ഇക്കാലയളവില്‍ നടക്കാറുണ്ട്. അതിനാല്‍ തന്നെ സ്വര്‍ണ വിപണി തുടര്‍ന്നും സജീവമാകും എന്ന് തന്നെയാണ് കണക്കുകൂട്ടല്‍.

ഈ മാസം തുടക്കത്തില്‍ വലിയ ചാഞ്ചാട്ടം കാണാതിരുന്ന സ്വര്‍ണവിലയാണ് സെപ്തംബര്‍ പത്താം തിയതിയ്ക്ക് ശേഷം കുതിച്ചുയരാന്‍ തുടങ്ങിയത്. സെപ്തംബര്‍ പത്തിന് പവന് 53440 രൂപയായിരുന്നു വില. എന്നാല്‍ സെപ്തംബര്‍ 16 ആയപ്പോഴേക്കും പവന്‍വില 55040 ല്‍ എത്തി. ആറ് ദിവസം കൊണ്ട് 1600 രൂപയാണ് വര്‍ധിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ നേരിയ കുറവുണ്ടായെങ്കിലും സെപ്തംബര്‍ 20 ന് ശേഷം സ്വര്‍ണം ഓരോ ദിവസവും സര്‍വകാല റെക്കോഡ് തകര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു.

അതേസമയം അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ നേരിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. യുഎസ് ഡോളര്‍ തിരിച്ചുകയറാന്‍ തുടങ്ങിയതോടെ സ്‌പോട്ട് ഗോള്‍ഡ് 0.2% കുറഞ്ഞ് ഔണ്‍സിന് 2,653.38 ഡോളറിലെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+