Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇന്നും കുറഞ്ഞു; 1500 രൂപയുടെ നേട്ടം കൊയ്യാം... ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ശനിയാഴ്ച 440 രൂപയുടെ കുറവാണ് പവനില്‍ രേഖപ്പെടുത്തിയത് എങ്കില്‍ തിങ്കളാഴ്ച വിപണി തുറക്കവെ ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഇന്നും വില കുറഞ്ഞത് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് നേട്ടമാണ്. വില കുറയുന്നതിനാല്‍ വില്‍പ്പന കൂടുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി വ്യാപാരികള്‍.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47080 രൂപയായിരുന്നു. ആ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 1500 രൂപയുടെ കുറവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഓഹരി വിപണിയിലും ഇന്ന് വലിയ കുതിച്ചുചാട്ടമാണ്. ആഗോള തലത്തില്‍ ഡോളര്‍ സൂചികയും ഉയര്‍ന്നിട്ടുണ്ട്. എണ്ണവിലയിലും നേരിയ മുന്നേറ്റം പ്രകടമാണ്.

gold-jwels

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 45560 രൂപയാണ്. 160 രൂപയുടെ കുറവാണ് ശനിയാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5695 രൂപയിലെത്തി. സ്വര്‍ണം വാങ്ങുന്നവര്‍ ഈ വേളയില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നത് നന്നാകും. വരും ദിവസങ്ങളിലും വില കുറയാനുള്ള സാധ്യതയുമുണ്ട്.

ഡോളര്‍ സൂചിക ഉയരുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണമായി പറയുന്ന ഒരു കാര്യം. സൂചിക 104 പോയന്റ് പിന്നിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ 103ലായിരുന്നു. ഇതോടെ ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികളുടെ മൂല്യത്തില്‍ കുറവ് സംഭവിക്കും. ആ കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ നടക്കുകയുമില്ല. ആവശ്യക്കാര്‍ കുറയുന്ന സാഹചര്യമാണ് ഇതോടെയുണ്ടാകുക.

ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.39 എന്ന നിരക്കിലാണ്. എണ്ണ വില അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 76.32 ഡോളര്‍ എന്ന നിരക്കിലാണ് ഏറ്റവും പുതിയ വ്യാപാരം. ഡബ്ല്യുടിഐ ക്രൂഡിന് 71.62 ഡോളര്‍ എന്ന നിരക്കിലേക്ക് എത്തിയിട്ടുണ്ട്. എണ്ണവിലയില്‍ കുതിച്ചുചാട്ടം സംഭവിക്കാത്തത് വിപണിക്ക് ആശാവഹമായ കാര്യമാണ്.

അതേസമയം, ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങിയത് നിക്ഷേപകര്‍ക്ക് സന്തോഷം നല്‍കും. പ്രതീക്ഷാ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തിയ റിസര്‍വ് ബാങ്ക് നടപടി നിക്ഷേപകരെ ആനന്ദിപ്പിക്കുന്നു. സെന്‍സെക്‌സ് സൂചിക 70000 പിന്നിട്ടിട്ടുണ്ട്. നിഫ്റ്റിയും മുന്നേറുകയാണ്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു എന്ന അമേരിക്കയിലെ തൊഴില്‍ ഡാറ്റാ റിപ്പോര്‍ട്ട് ആഗോള വിപണിയുടെ പുതിയ കുതിപ്പിന് സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+