Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ പൊന്നേ.. ഇതെന്തൊരു ചാഞ്ചാട്ടം; ഇന്നലെ കൂടിയ സ്വര്‍ണവില ഇന്ന് താഴ്ന്നു, പുതിയ വില ഇങ്ങനെ

കൊച്ചി: ഇന്നലെ കൂടിയ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും മാറ്റം. നാല് ദിവസമായി ഒരേ വിലയില്‍ വ്യാപാരം നടത്തിയിരുന്ന സ്വര്‍ണം ഇന്നലെ പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 53,440 രൂപ എന്ന നിരക്കില്‍ നാല് ദിവസമായി വ്യാപാരം നടത്തിയ സ്വര്‍ണം ഇന്നലെ ഒറ്റയടിക്ക് പവന് 53,720 രൂപയിലും ഗ്രാമിന് 6,715 രൂപയിലും എത്തിയിരുന്നു. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കും എന്നായിരുന്നു വിലയിരുത്തല്‍.

എന്നാല്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് കൊണ്ട് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഡോളര്‍ സൂചിക, എണ്ണവില, മറ്റ് അന്താരാഷ്ട്ര സാഹചര്യങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. അതിനാല്‍ തന്നെ കൃത്യമായ ഒരു പ്രവചനം സ്വര്‍ണവിലയുടെ കാര്യത്തില്‍ അപ്രാപ്യമാണ്. ഇത് തന്നെയാണ് ഇന്നത്തെ വിലയിലുണ്ടായ മാറ്റവും സൂചിപ്പിക്കുന്നത്.

Gold Price

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് വലിയ ഇടിവല്ല ഇന്ന് പവന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഒരു പവന് 80 രൂപയും ഗ്രാമിന് 10 രൂപയും മാത്രമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്ന് കൊടുക്കേണ്ടത് 53640 രൂപയും ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ കൊടുക്കേണ്ടത് 6705 രൂപയും ആണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും നേരിയ മാറ്റം ഉണ്ടായിട്ടുണ്ട്.

ഇന്ന് 5560 രൂപയാണ് 18 കാരറ്റ് സ്വര്‍ണത്തിന്റെ വില. അഞ്ച് രൂപയാണ് ഇന്നലെത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞിരിക്കുന്നത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വില സെപ്റ്റംബര്‍ ആറിനായിരുന്നു. 53760 രൂപയായിരുന്നു അന്ന് പവന്‍ വില. ഏറ്റവും കുറഞ്ഞ വില സെപ്തംബര്‍ രണ്ടിനാണ് രേഖപ്പെടുത്തിയത്. അന്ന് 53360 രൂപയാണ് പവനുണ്ടായിരുന്നത്.

ഈ വിലയില്‍ നാല് ദിവസം സ്വര്‍ണം വ്യാപാരം നടത്തി എന്നതും ശ്രദ്ധേയമാണ്. പൊതുവെ സ്ഥിരതയാര്‍ന്ന വിലനിലവാരമാണ് ഈ മാസം ഇതുവരെ സ്വര്‍ണവിപണി പ്രകടിപ്പിച്ചിരിക്കുന്നത്. ആറ് തവണ മാത്രമാണ് സ്വര്‍ണവിലയില്‍ ഈ മാസം മാറ്റമുണ്ടായത്. അതേസമയം ഓണം, വിവാഹ സീസണ്‍ എന്നിവ മുന്‍നിര്‍ത്തി ജ്വല്ലറിയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് എന്നാണ് വ്യാപാരികള്‍ പറയുന്നത്.

വില കൂടിയാലും ചെറിയ അളവിലെങ്കിലും സ്വര്‍ണം വാങ്ങുന്ന ശീലമാണ് പൊതുവെ മലയാളികള്‍ക്കുള്ളത്. ആ പ്രവണത തുടരുകയാണ് എന്നാണ് വിപണിയിലുള്ളവരുടെ അഭിപ്രായം. സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ പവന്‍വിലയ്ക്ക് പുറമെ പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംങ് നിരക്കുകള്‍ തുടങ്ങിയവ കൂടി ഉപഭോക്താവ് നല്‍കണം. ശരാശരി 5 ശതമാനമാണ് പണിക്കൂലിയായി ജ്വല്ലറികള്‍ ഈടാക്കുന്നത്.

മൂന്ന് ശതമാനം ജിഎസ്ടി കൂടി കണക്കിലെടുക്കുമ്പോള്‍ ഇന്നത്തെ വില വെച്ച് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 57000-58000 രൂപ ചെലവാകും. വില ഉയരാനാണ് സാധ്യത എന്നാണ് പലരുടേയും വിലയിരുത്തല്‍ എന്നിരിക്കെ ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് എന്ന ഓപ്ഷന്‍ ഉപഭോക്താക്കള്‍ സ്വീകരിക്കുന്നതായിരിക്കും അല്‍പം കൂടി ഉത്തമം. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍ അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്താല്‍ വില കൂടിയാല്‍ ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍ കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+