സ്വര്‍ണത്തെ ഇനി നോക്കേണ്ട... വീണ്ടും റെക്കോഡ് വിലയില്‍ മഞ്ഞലോഹം; ഇന്നത്തെ വില അറിയാം
സ്വര്‍ണ വില വീണ്ടും പിടിവിട്ട് ഉയരുന്നു. ഇന്നലെ റെക്കോഡിട്ട സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചു. തിരുവോണത്തിന്റെ തൊട്ടുതലേന്നാണ് സ്വര്‍ണം അപ്രതീക്ഷിത കുതിപ്പ് നടത്തിയിരിക്കുന്നത്. ഓണസമ്മാനമായി ഒരു പണതൂക്കമെങ്കിലും പൊന്ന് വാങ്ങാം എന്ന് കരുതിയിവര്‍ക്ക് കനത്ത തിരിച്ചടിയാണ് ഇന്നത്തെ പവന്‍വില. അന്താരാഷ്ട്ര വിപണിയിലെ വര്‍ധനവ് തന്നെയാണ് കേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്.
ഇന്നും ഇന്നലെയുമായി വിലയിലുണ്ടായ കുതിച്ചുചാട്ടം വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയാണ്. വിവാഹ സീസണ്‍ ആയതിനാല്‍ പ്രധാന ജ്വല്ലറികളില്‍ എല്ലാ സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. അതിനൊടൊപ്പമാണ് ഓണം കൂടി വന്നത്. ആവശ്യക്കാര്‍ ഏറെയായതിനാല്‍ തന്നെ കഴിഞ്ഞ ആഴ്ചകളില്‍ എല്ലാം സ്വര്‍ണവില സ്ഥിരത കാണിച്ചിരുന്നു.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 54920 രൂപയാണ് കൊടുക്കേണ്ടത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6865 രൂപയും കൊടുക്കണം. ഇന്നലെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 54600 രൂപയും ഗ്രാമിന് 6825 രൂപയും ആയിരുന്നു വില. അതായത് ഒരു പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ആഭരണാവശ്യത്തിന് സ്വര്‍ണമെടുക്കുമ്പോള്‍ 54920 രൂപയ്ക്ക് പോലും സ്വര്‍ണം ലഭിക്കില്ല.
ഹാള്‍മാര്‍ക്കിംങ് നിരക്കുകള്‍, പണിക്കൂലി, ജിഎസ്ടി തുടങ്ങിയവയെല്ലാം സ്വര്‍ണാഭരണത്തിന്റെ കാര്യത്തില്‍ പ്രതിഫലിക്കും. ശരാശരി 5 ശതമാനമാണ് പണിക്കൂലിയായി കേരളത്തിലെ ജ്വല്ലറികള്‍ ഈടാക്കുന്നത്. മൂന്ന് ശതമാനം ജിഎസ്ടി കൂടി കണക്കിലെടുക്കുമ്പോള്‍ ഇന്നത്തെ വില വെച്ച് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 60000 രൂപയ്ക്ക് അടുത്ത് ചെലവാകും. അതിനാല്‍ തന്നെ വിവാഹാവശ്യത്തിന് സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഇന്നത്തെ വില.
ഇനിയും വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത എന്നാണ് നിരീക്ഷണം. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്തംബര്‍ രണ്ടിന് രേഖപ്പെടുത്തിയ 53360 ആണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന പവന്‍വില. പൊതുവെ സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ഈ മാസത്തിലെ ആദ്യത്തെ പത്ത് ദിവസത്തിലും സ്വര്‍ണവിപണിയില്‍ ഉണ്ടായിരുന്നത്.
രണ്ടാം തിയതി മുതല്‍ അഞ്ചാം തിയതി വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 53360 രൂപയായിരുന്നു പവന്‍വില. ഏഴാം തിയതി മുതല്‍ പത്താം തിയതി വരെ 53440 ആയിരുന്നു ഒരു പവന്റെ വില. സെപ്തംബര്‍ 11 മുതലാണ് ഈ വില സ്ഥിരത സ്വര്‍ണത്തിന് നഷ്ടമായത്. 11 ന് 53720 ല്‍ എത്തിയ സ്വര്‍ണം 12 ന് കുറഞ്ഞ് 53640 ല്‍ എത്തി. എന്നാല്‍ ഇന്നലെ ഒറ്റയടിക്ക് 960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്.
വിവിധ ആഗോളസാഹചര്യങ്ങളാണ് സ്വര്‍ണവിലയിലെ വര്‍ധനവിന് കാരണമാകുന്നത്. എങ്കിലും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്താന്‍ പോകുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് സമീപകാലത്തെ സ്വര്‍ണവിലയുടെ വര്‍ധനവിന് കാരണമാകുന്നത് എന്നാണ് വിലയിരുത്തല്‍. വില കൂടുന്ന സാഹചര്യത്തില്‍ ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് ആയിരിക്കും നല്ലത്.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍ അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാനുള്ള സൗകര്യം ഇന്ന് എല്ലാ ജ്വല്ലറികളിലും ഉണ്ട്. വില കൂടിയാല്‍ ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍ കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് ഇതിന്റെ ആകര്‍ഷണം.












Click it and Unblock the Notifications