Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ബോര്‍ഡില്‍ ഇളക്കമില്ല; മാറിയത് വെള്ളി... രണ്ടിനും കുതിപ്പിന് സാധ്യത, ഇന്നത്തെ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. അടുത്ത മാസം വില മുേേന്നറ്റത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നിലവിലെ സാഹചര്യം ഉപഭോക്താക്കള്‍ക്ക് അനുകൂലമാണ്. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് വര്‍ധനവുണ്ട്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവുണ്ടായ പോലെ വെള്ളി വിലയാണ് ഈ വര്‍ഷം ഉയരുക എന്നാണ് വിലയിരുത്തല്‍.

ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണവില നേരിയ തോതില്‍ കുറയുകയാണ് ചെയ്തത്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില കുതിക്കുകയാണ്. ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റമില്ല. അമേരിക്കന്‍ ഡോളര്‍ കരുത്ത് കുറയാതെ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ രൂപ കരുത്ത് കാട്ടാന്‍ സാധിക്കാതെ കുഴങ്ങുന്നു എന്നതും ഇന്ന് വിപണിയില്‍ നിന്നുള്ള പുതിയ വിവരങ്ങളാണ്. ഇനി സ്വര്‍ണവില നോക്കാം...

goldprice-january7

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 57720 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7215 രൂപ നല്‍കണം. കഴിഞ്ഞ നാല് ദിവസമായി ഈ വില തുടരുകയാണ്. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. അതേസമയം, ഫെബ്രുവരിയില്‍ വില കൂടിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 5960 രൂപയാണ്. വെള്ളിയുടെ വിലയില്‍ ഗ്രാമിന് 97 രൂപയായി. രണ്ട് രൂപയുടെ വര്‍ധനവാണുള്ളത്. ഒരു കിലോ വെള്ളിയ്ക്ക് 97000 രൂപ വരും. ഈ വര്‍ഷം വെള്ളിയുടെ വിലയില്‍ വലിയ മുന്നേറ്റമാണ് പ്രവചിക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളി ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിങ് കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ സ്വര്‍ണത്തിന് മാത്രമാണ് ഹാള്‍മാര്‍ക്കിങ് ഉള്ളത്.

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരണം. സ്വര്‍ണം ഉള്‍പ്പെടെ ലോഹങ്ങളുടെ നികുതിയില്‍ നേരിയ വര്‍ധനവ് വരുത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ബജറ്റില്‍ 15ല്‍ നിന്ന് ആറ് ശതമാനമാക്കി നികുതി കുറച്ചതിന് ശേഷം സ്വര്‍ണ ഇറക്കുമതി വന്‍തോതില്‍ കൂടിയെന്നും അതേസമയം, ആഭരണങ്ങളുടെ കയറ്റുമതി പ്രതീക്ഷിച്ച പോലെ ഉയര്‍ന്നില്ല എന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 76 ഡോളറിന് മുകളിലാണ്. യുഎഇയുടെ മര്‍ബണ്‍ ക്രൂഡിനും ഇതേ വില തുടരുന്നു. ബിറ്റ് കോയിന്‍ വില ഒരു ലക്ഷത്തിന് മുകളിലെത്തി. ഡോളര്‍ സൂചിക 108.25 എന്ന നിരക്കിലാണുള്ളത്. ഇന്ത്യന്‍ രൂപ 85.75 എന്ന നിരക്കിലെത്തി. രൂപ വലിയ തിരിച്ചുവരവ് ഉടന്‍ നടത്തില്ല എന്നാണ് പറയപ്പെടുന്നത്.

അതേസമയം, 2024ലേത് പോലെ 2025ല്‍ സ്വര്‍ണവില കുതിക്കില്ല എന്നാണ് വിലയിരുത്തല്‍. ഔണ്‍സ് സ്വര്‍ണത്തിന് ഇന്ന് 2638 ഡോളറാണ് വില. ഇത് 3000 ഡോളറില്‍ എത്തണമെങ്കില്‍ 2026 ജൂണ്‍ എങ്കിലും ആകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തുന്നു. അമേരിക്കയുടെ പുതിയ നയങ്ങള്‍ സ്വര്‍ണവില നിര്‍ണയിക്കുന്നതില്‍ മുഖ്യഘടകമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+