Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും അമ്പരപ്പിച്ച് സ്വര്‍ണം.. ഇന്ന് വീണ്ടും കുറഞ്ഞു; വാങ്ങാന്‍ ഇനിയും കാത്തുനില്‍ക്കണോ?

സ്വര്‍ണവിപണി ഈ മാസം അമ്പരപ്പിക്കുന്ന തരത്തിലുള്ള ചാഞ്ചാട്ടമാണ് കാണിക്കുന്നത്. ഈ മാസം തുടങ്ങി വെറും ഒമ്പത് ദിവസം ആയപ്പോഴേക്കും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സ്വര്‍ണം താഴേക്ക് വീഴുന്ന പ്രവണതയാണ് കാണിക്കുന്നത്. ഫെബ്രുവരി ഒന്നിന് 46520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിറ്റേ ദിവസം ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം വ്യാപാരം നടത്തിയത്, പവന് 46640 രൂപ!

എന്നാല്‍ ഫെബ്രുവരി മൂന്നിന് ഇത് താഴേക്ക് വീണു. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 46480 രൂപയില്‍ എത്തി. ഫെബ്രുവരി നാലിനും ഇതേ വിലയിലാണ് വ്യാപാരം നടന്നത്. ഫെബ്രുവരി അഞ്ചിന് വീണ്ടും സ്വര്‍ണം താഴേക്ക് പതിച്ചു. 120 രൂപ കുറഞ്ഞതോടെ 46360 രൂപയിലേക്ക് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില എത്തി. ഫെബ്രുവരി ആറിനും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

GOLD PRICE

അന്ന് 160 രൂപ കൂടി കുറഞ്ഞതോടെ 46200 എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വര്‍ണം എത്തി. ഇതോടെ 45000 ത്തിലേക്ക് സ്വര്‍ണം തിരിച്ചെത്തും എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി 200 രൂപ ഫെബ്രുവരി ഏഴിന് സ്വര്‍ണത്തിന് കൂടി. ഇതോടെ 46400 ആയി പവന്റെ വില. ഈ വിലയില്‍ ആണ് ഇന്നലേയും സ്വര്‍ണം വ്യാപാരം നടത്തിയത്.

ഇന്ന് സ്വര്‍ണം തിരിച്ചുകയറുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ന് വീണ്ടും സ്വര്‍ണ വില കുറഞ്ഞിരിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5790 ല്‍ എത്തി. ഒരു പവന് 80 രൂപ കുറഞ്ഞതോടെ ഇന്നത്തെ സ്വര്‍ണ വില 46320 ആയിരിക്കുകയാണ്. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചതോടെ സ്വര്‍ണ വിപണിയില്‍ തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വില കുറയുക കൂടി ചെയ്യുന്ന സാഹചര്യത്തില്‍ വ്യാപാരം മെച്ചപ്പെടും എന്ന പ്രതീക്ഷയിലാണ് ജ്വല്ലറിക്കാര്‍.

വില കൂടിയാല്‍ സ്വാഭാവികമായും സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകും. ഇനി വാങ്ങാന്‍ എത്തിയാലും വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവും കുറയും. എന്നാല്‍ വില കുറയുന്നത് ഈ രണ്ട് സാഹചര്യങ്ങളേയും മറികടക്കാന്‍ സഹായിക്കും. അതിനാല്‍ തന്നെ ഈ മാസത്തിലെ സ്വര്‍ണ നിരക്കിലുണ്ടാകുന്ന ഇടിവിനെ സാധാരണക്കാരെ പോലെ വ്യാപാരികളും പ്രതീക്ഷയോടെയാണ് കാണുന്നത്.

ഏതായാലും സ്വര്‍ണത്തില്‍ വലിയ ഇടിവൊന്നും ഉണ്ടാകില്ല എന്ന കാര്യം ഉറപ്പാണ്. അതിനാല്‍ നിരക്കിലെ നേരിയ മാറ്റമെങ്കിലും മുതലാക്കാന്‍ സാധാരണക്കാര്‍ ജ്വല്ലറിയിലെത്തും. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഒരു മിനിമം ഗ്യാരണ്ടി കച്ചവടത്തില്‍ ജ്വല്ലറി ഉടമകളും പ്രതീക്ഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+