സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഈ മാസത്തെ കുറഞ്ഞ വില... ഏറ്റവും പുതിയ നിരക്ക് അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വര്‍ണ വില്‍പ്പന. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിവസമാണിന്ന്. വരുംദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാകും. ഇന്ത്യന്‍ രൂപയ്ക്ക് കരുത്ത് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ നല്‍കേണ്ട വില 45720 രൂപയാണ്. 440 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 55 രൂപ താഴ്ന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 47080 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 1360 രൂപയുടെ കുറവാണുള്ളത്. ആഭരണം വാങ്ങുമ്പോള്‍ പവന്‍ വില മാത്രം മതിയാകില്ല.

ഒരു പവന്റെ ആഭരണം വാങ്ങുമ്പോള്‍ ഇന്ന് 49500 രൂപയെങ്കിലും നല്‍കേണ്ടി വരും. മിക്ക ജ്വല്ലറികളിലും കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഡിസൈന്‍ കുറഞ്ഞ സ്വര്‍ണത്തിനാണ് ഈ കൂലി. ഡിസൈന്‍ കൂടുന്നതിന് അനുസരിച്ച് പണിക്കൂലിയും വര്‍ധിക്കും. മാത്രമല്ല, കുറഞ്ഞ അളവ് സ്വര്‍ണത്തിലുള്ള ആഭരണങ്ങള്‍ക്കും പണിക്കൂലി കൂടുതലായിരിക്കും.
അഞ്ച് ശതമാനം പണിക്കൂലി വച്ച് പരിശോധിച്ചാല്‍ ഒരു പവന്‍ ആഭരണത്തിന് 2300 രൂപയോളം വരും. സ്വര്‍ണ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ 3 ശതമാനം ജിഎസ്ടി നല്‍കണം. അതായത് 1500ല്‍ താഴെ നികുതി വരും. ഇതെല്ലാം ചേരുമ്പോള്‍ അര ലക്ഷത്തിന് അടുത്തെത്തും. ഇത്രയും ഉയര്‍ന്ന വില നല്‍കി ആഭരണം വാങ്ങുന്നതിനേക്കാള്‍ നല്ലത് മറ്റു തരത്തില്‍ സ്വര്‍ണ നിക്ഷേപം നടത്തുന്നതാണ്.
അതേസമയം, വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് ആഭരണം തന്നെ വേണ്ടി വരും. അത്തരക്കാര്‍ വില കുറയുന്ന വേളയില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാകും ഉചിതം. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്ന ഒരു രീതിയാണിത്. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കി അഡ്വാന്‍സ് ബുക്ക് ചെയ്താല്‍ ഒരു വര്‍ഷം വരെ കാലാവധി ചില ജ്വല്ലറികള്‍ നല്‍കുന്നുണ്ട്.
ഇന്ന് ഡോളര്‍ മൂല്യം അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. ഇതാണ് സ്വര്‍ണവില കുറയാന്‍ ഒരു കാരണം. ഡോളര്‍ സൂചിക 103.98 എന്ന നിരക്കിലാണ് വ്യാപാരം. അതേസമയം, ഇന്ത്യരൂപയുടെ മൂല്യം കുറഞ്ഞു. ഡോളറിനെതിരെ 83.43 ആണ് മൂല്യം. പ്രവാസികള്‍ക്ക് വലിയ നേട്ടമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ തുക ലഭിക്കും.
അതേസമയം, എണ്ണ വില കുറഞ്ഞു വരുന്നത് എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നു. വില വര്‍ധിപ്പിക്കാനുള്ള ശ്രമം സൗദി അറേബ്യയും റഷ്യയും നടത്തി വരുന്നുണ്ട്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 75.84 ഡോളര്‍ ആണ് പുതിയ വില. ഒരു മാസം മുമ്പ് 93 ഡോളര്‍ വരെ ഇത് എത്തിയിരുന്നു. എണ്ണ വില വര്‍ധിച്ചാല്‍ വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റും.












Click it and Unblock the Notifications