Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ശരിക്കും ഞെട്ടിച്ചു; എക്കാലത്തെയും ഉയര്‍ന്ന വില... ഇന്ന് മാത്രം 600 രൂപ വര്‍ധിച്ചു, പുതിയ നിരക്ക്

കൊച്ചി: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വില വര്‍ധനവ്. ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരിക്കുന്നു. 46000 കടന്ന് കുതിക്കുകയാണ് സ്വര്‍ണം. വൈകാതെ വില ഒരു പവന് 50000 രൂപയിലെത്തുമെന്ന പ്രവചനങ്ങള്‍ ശരിയാകാന്‍ പോകുന്നു എന്നാണ് മനസിലാക്കേണ്ടത്. ഇന്ന് മാത്രം 600 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

ഈ മാസം രേഖപ്പെടുത്തിയ കുറഞ്ഞ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 2000ത്തിലധികം രൂപയുടെ വര്‍ധനവുണ്ട്. ഒരു മാസത്തിനിടെ ഇത്രയും വില ഉയരുന്നത് ആദ്യമാണ്. ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില വര്‍ധിക്കാനാണ് സാധ്യത.

gold-rate-today

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46480 രൂപയാണ്. ആദ്യമായിട്ടാണ് സ്വര്‍ണം പവന് ഇത്രയും ഉയര്‍ന്ന വില കേരളത്തില്‍ രേഖപ്പെടുത്തുന്നത്. നേരത്തെ 46000ത്തിന് അടുത്തുവരെ എത്തിയ ചരിത്രമുണ്ട്. ഇന്ന് പവന് 600 രൂപ വര്‍ധിച്ചു. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 രൂപയിലെത്തി. സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ പിന്മാറുമെന്ന ആശങ്ക ജ്വല്ലറി വ്യാപാരികള്‍ പങ്കുവച്ചു.

സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണിത്. ഒരു പവന്‍ ആഭരണം കിട്ടണമെങ്കില്‍ 50000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. പണിക്കൂലിയും നികുതിയുമെല്ലാം ചേരുമ്പോള്‍ അര ലക്ഷം കവിയും. അതേസമയം, സ്വര്‍ണം വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല ദിനമാണ്. ഏറ്റവും ചുരുങ്ങിയത് ഒരു പവന് 45000 രൂപ വരെ കിട്ടിയേക്കും.

എന്തുകൊണ്ടാണ് സ്വര്‍ണവില ഇങ്ങനെ കുതിച്ചുയരാന്‍ കാരണം എന്ന ചോദ്യം സ്വാഭാവികമാണ്. ഇനിയും വില ഉയരുമോ എന്ന ആശങ്കയുമുണ്ടാകാം. ഡോളറിന്റെ മൂല്യം കുറയുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. ഡോളര്‍ ഇന്‍ഡക്‌സ് 102ലേക്ക് ഇടിഞ്ഞിരിക്കുകയാണ്. നേരത്തെ ഇത് 107 വരെ ഉയര്‍ന്ന ശേഷം ഇടിയുകയായിരുന്നു.

ഡോളര്‍ മൂല്യം ഉയരാതെ നിന്നാല്‍ ഇനിയും സ്വര്‍ണവില കുതിക്കുമെന്ന് ഉറപ്പാണ്. ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യം വര്‍ധിക്കും. ആ കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ പറ്റുന്ന സാഹചര്യമാണിപ്പോള്‍. അതാണ് സ്വര്‍ണവില ഉയരാന്‍ കാരണം. അമേരിക്കയിലെയും യൂറോപ്പിലെയും വിപണിയില്‍ പണപ്പെരുപ്പം വര്‍ധിച്ചതും ആശങ്കയ്ക്ക് മറ്റൊരു കാരണമാണ്.

വിപണിയില്‍ ആശങ്കയുണ്ടാകുമ്പോള്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിയും. നഷ്ടം വരാതിരിക്കാന്‍ സ്വര്‍ണം വാങ്ങിവയ്ക്കുകയാണ് നിക്ഷേപകര്‍. കേന്ദ്ര ബാങ്കുകള്‍ മുഖേന എല്ലാ രാജ്യങ്ങളും സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണത തുടരുകയാണ്. ചൈനയാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. ഇത്തരത്തില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ തിരിയുന്നത് സ്വര്‍ണവില കുതിക്കാന്‍ ഇടയാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+