Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം നോക്കി കൊതി തീര്‍ക്കാം; വാങ്ങാന്‍ പറ്റാത്ത വിധം വില കൂടി... സര്‍വകാല റെക്കോര്‍ഡ് വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായ ദിനങ്ങളില്‍ വര്‍ധിക്കുന്നു. അഞ്ച് ദിവസത്തിനിടെ 1400 രൂപയിലധികം വര്‍ധിച്ചു. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് കരുതുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിക്കുന്നത് തുടരുകയാണ്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. അതേസമയം, ഓഹരി വിപണികളില്‍ തളര്‍ച്ച പ്രകടമാണ്.

മാര്‍ച്ചില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഇനിയും വില കൂടുമ്പോള്‍ റെക്കോര്‍ഡുകള്‍ തിരുത്തപ്പെടും. ഈ മാസം ഒന്നിന് പവന്‍ വില 46320 രൂപയായിരുന്നു. തൊട്ടടുത്ത ദിവസം 47000ത്തിലേക്ക് കുതിച്ചു. നാലാം ദിവസം 47560 രൂപയിലേക്കും. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കള്‍ പിന്മാറും.

gold-rate

ഇന്ന് കേരളത്തില്‍ ഒരു പവന് നല്‍കേണ്ടത് 47760 രൂപയാണ്. 200 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5970 രൂപയിലെത്തി. ചെറിയ ആഘോഷങ്ങള്‍ക്ക് കുറഞ്ഞ അളവിലുള്ള സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പോലും പിന്മാറാനാണ് സാധ്യത. ഇത്രയും വില കൂടിയ സാഹചര്യത്തില്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങുന്ന രീതിയിലേക്ക് ഉപഭോക്താക്കള്‍ മാറുമെന്ന് ജ്വല്ലറി വ്യാപാരികള്‍ കരുതുന്നു.

എന്തുകൊണ്ടാണ് സ്വര്‍ണവില കൂടുന്നത് എന്ന് വിശദീകരിക്കാം... അമേരിക്കയിലെ പലിശ നിരക്കില്‍ വൈകാതെ മാറ്റം വരുമെന്ന് നിക്ഷേപകര്‍ കരുതുന്നതാണ് കാരണം. പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് കരുതുന്നത്. ഇതോടെ വരാന്‍ സാധ്യതയുള്ള നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നുണ്ടത്രെ.

ജൂണില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് കരുതുന്നത്. അതുവരെ നിലവിലെ നിരക്ക് തുടരുമെന്നും പ്രതീക്ഷിക്കുന്നു. ജൂണില്‍ പലിശ കുറയ്ക്കുമെന്ന ഊഹമാണ് ഇപ്പോള്‍ സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം. അതേസമയം, അമേരിക്കന്‍ ഡോളര്‍ സൂചിക ഉയരാത്തതും സ്വര്‍ണവില ഉയരാന്‍ കാരണാണ്. 103.80ലാണ് ഡോളര്‍ സൂചിക.

എണ്ണ വില ബ്രെന്റ് ക്രൂഡ് ബാരലിന് 82.15 ഡോളര്‍ ആണ് പുതിയ വില. ഡബ്ല്യുടിഐ ക്രൂഡിന് 78.26 ഡോളര്‍, മര്‍ബണ്‍ ക്രൂഡ് ബാരലിന് 82.34 ഡോളര്‍ എന്നിങ്ങനെയാണ് വില. എണ്ണ വില വര്‍ധിക്കുന്ന സാഹചര്യം വന്നാല്‍ വിപണി താളം തെറ്റുകയും സ്വര്‍ണവില ഉയരാന്‍ കാരണമാകുകയും ചെയ്യും. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം. 82.89 ആണ്. ഓഹരി വിപണിയില്‍ ഇന്നും തകര്‍ച്ച തുടര്‍ന്നേക്കും.

സ്വര്‍ണവില ഇത്രയും ഉയര്‍ന്ന സാഹചര്യത്തില്‍ വില്‍പ്പന കുറഞ്ഞേക്കാം. ക്യാരറ്റ് കുറഞ്ഞ സ്വര്‍ണത്തിന് ഡിമാന്റ് കൂടിയേക്കും. മാത്രമല്ല, പഴയ സ്വര്‍ണം മാറ്റി വാങ്ങി ഉപയോഗിക്കുന്ന ട്രെന്‍ഡും വന്നേക്കും. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് നല്ല ദിനമാണിന്ന്. ഒരു പവന് ചുരുങ്ങിയത് 46000 രൂപ കിട്ടുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+