ഇടിഞ്ഞുവീണ് സ്വര്‍ണം; വന്‍ വിലക്കുറവ്... മുഹൂര്‍ത്ത വ്യാപാരം നേട്ടമാകും, ഇന്നത്തെ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നത്തെ വ്യാപാരം. ദീപാവലിയോട് അനുബന്ധിച്ചുള്ള വ്യാപാരം പൊടിക്കുമെന്ന വിശ്വാസത്തിലാണ് വ്യാപാരികള്‍. ദീപാവലിക്ക് വില ഉയരുമെന്നാണ് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നത്.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 45280 രൂപയായിരുന്നു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 800ലധികം രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ആഗോള വിപണിയില്‍ വലിയ ആശ്വാസമാണ് പ്രകടമാകുന്നത്. എണ്ണവില കുറഞ്ഞതാണ് ഇതിന് കാരണം. എന്നാല്‍ യുദ്ധം തുടരുന്നത് ആശങ്കയാണ്.

കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ട വില 44440 രൂപയാണ്. പവന് 360 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 5555 രൂപയിലെത്തി. വില കുറയുന്ന വേളയില്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. വിവാഹ ആവശ്യങ്ങളുള്ളവരെല്ലാം ഈ അവസരം ഉപയോഗിക്കുമെന്ന് ജ്വല്ലറി ഉടമകള്‍ പ്രതീക്ഷ പങ്കുവച്ചു.
അതേസമയം, ദേശീയ വിപണിയിലെ വില കേരള വിപണിയേക്കാള്‍ അല്‍പ്പം കൂടുതലാണ്. ഉച്ചയ്ക്ക് രണ്ട് മണി വരെ മുഹൂര്‍ത്ത വ്യാപാരമായി കണക്കാക്കപ്പെടുന്നു. ഈ വേളയില്‍ കൂടുതല്‍ വില്‍പ്പന നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 22 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 5599 രൂപയും പവന് 44792 രൂപയുമാണ് ദേശീയ വിപണിയിലെ വില. അതേസമയം, വെള്ളി വിലയില്‍ കാര്യമായ മാറ്റമില്ല. കിലോയ്ക്ക് 74000 രൂപയാണ് ചെലവ്.
ഡോളര്‍ ഇന്‍ഡക്സ് 105.80 എന്ന നിരക്കിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 83.30 ആണ്. എണ്ണ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 81.43 ഡോളറിലാണ് വ്യാപാരം. ഡോളര്‍ മൂല്യം കൂടിയാല്‍ സ്വര്‍ണവില ഇനിയും കുറയും. ഈ മാസം മൂന്നാം തിയ്യതി കേരളത്തില്‍ ഒരു പവന് 45280 രൂപയായിരുന്നു. പിന്നീട് തുടര്‍ച്ചയായി കുറഞ്ഞു. എന്നാല്‍ വെള്ളിയാഴ്ച അല്‍പ്പം കയറിയ ശേഷമാണ ഇന്നത്തെ ഇടിവുണ്ടായിരിക്കുന്നത്.
ആഗോള വിപണിയില്‍ ആശങ്ക വിട്ടുമാറിയിട്ടില്ല എന്ന് പറയാം. ഇസ്രായേല്‍ പലസ്തീന് യുദ്ധമാണ് ഇതിന് കാരണം. യുദ്ധം വ്യാപിച്ചാല്‍ എണ്ണവിലയെ നേരിട്ട് ബാധിക്കും. യുദ്ധം വ്യാപിക്കുന്നത് തടയുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്കി. എന്നാല്‍ ലബ്നാന്‍, സിറിയ എന്നീ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കാനുള്ള സാധ്യത നീങ്ങിയിട്ടില്ല.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍












Click it and Unblock the Notifications