Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം മുന്നേറ്റം തുടങ്ങി; റെക്കോര്‍ഡിലേക്ക് കുതിപ്പ്... ഇന്നത്തെ സ്വര്‍ണ വില അറിയാം

കൊച്ചി: ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ കുതിപ്പ്. നാല് ദിവസമായി ഒരേ വിലയില്‍ തുടര്‍ന്ന സ്വര്‍ണമാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 47000 രൂപയായി. ഡിസംബര്‍ 28നാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒരു പവന് 47120 രൂപയായിരുന്നു അന്നത്തെ വില. വൈകാതെ ഈ റെക്കോര്‍ഡ് മറികടന്നേക്കുമെന്നാണ് സൂചന.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 160 രൂപയാണ്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5875 രൂപയിലെത്തി. ഇന്ത്യന്‍ രൂപയ്ക്ക് മൂല്യം കുറഞ്ഞത് ഇന്ന് സ്വര്‍ണവില വര്‍ധിക്കാന്‍ ഒരു കാരണമാണ്. അതേസമയ, ഡോളര്‍ സൂചികയില്‍ വലിയ മുന്നേറ്റമില്ലാത്തതും തിരിച്ചടിയാണ്. ഡോളര്‍ മൂല്യം വര്‍ധിച്ചാല്‍ സ്വര്‍ണവില കുറയും. രൂപയുടെ മൂല്യം കുറഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമാണ്.

gold-price

സ്വര്‍ണവില പവന് 67000 രൂപയിലേക്ക് ഈ വര്‍ഷം എത്തുമെന്നാണ് പ്രവചനം. വില ഉയരുമെന്ന് തന്നെയാണ് എല്ലാ വിപണി നിരീക്ഷകരുടെയും നിഗമനം. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിലയില്‍ വാങ്ങിയാലും സ്വര്‍ണം കൈവശമുള്ളവര്‍ക്ക് ഭാവിയില്‍ നഷ്ടം വരാന്‍ ഇടയില്ല. അവസരം മുതലെടുത്ത് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം.

നേരത്തെ സീസണില്‍ മാത്രമാണ് സ്വര്‍ണവില വര്‍ധിച്ചിരുന്നത് എങ്കില്‍ പലവിധ നിക്ഷേപ സാധ്യതകള്‍ ഉയര്‍ന്നതോടെ ഏത് സമയവും വിലയില്‍ മാറ്റം വരുന്നുണ്ട്. ഇതാകട്ടെ, വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. ഇത്തരം ആവശ്യക്കാര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. വിവിധ ജ്വല്ലറികള്‍ അഡ്വാന്‍സ് ബുക്കിങ് സ്‌കീം നടപ്പാക്കുന്നുണ്ട്.

ആവശ്യമുള്ളതിന്റെ മുഴുവന്‍ തുകയും നല്‍കി സ്വര്‍ണം ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ സമയപരിധി ചില ജ്വല്ലറികള്‍ നല്‍കുന്നു. പകുതി തുകയാണെങ്കില്‍ കാലാവധിയിലും കുറവ് വരും. അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആഭരണങ്ങളുടെ പണിക്കൂലിയിലും ഇളവ് ലഭിക്കാറുണ്ട്. അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ ജ്വല്ലറികള്‍ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി ചോദിച്ചറിയണം.

ഡോളര്‍ സൂചിക ഇന്ന് 101.56ലാണുള്ളത്. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 83.31 എന്ന നിരക്കിലാണ് വ്യാപാരം. എണ്ണവില അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 78.29 ഡോളര്‍ ആണ് പുതിയ വില. എണ്ണവില വര്‍ധിക്കുന്നതും വിപണിക്ക് തിരിച്ചടിയാണ്. പണപ്പെരുപ്പം വര്‍ധിക്കാനും സാമ്പത്തിക ഭദ്രതയ്ക്ക് ഇളക്കം തട്ടാനും കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+