Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം തിരിച്ചുകയറ്റം തുടങ്ങി; വില കുതിക്കാന്‍ സാധ്യത... പ്രതിസന്ധി ശക്തം, ഇന്നത്തെ പവന്‍ വില

കൊച്ചി: കുറഞ്ഞു വന്നിരുന്ന സ്വര്‍ണവില വീണ്ടും ഉയരുന്നു. ആശ്വാസത്തിന്റെ ദിനങ്ങള്‍ അവസാനിച്ചുവെന്നാണ് വിപണി നല്‍കുന്ന സൂചന. ലോകത്തെ പ്രധാന രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എണ്ണ വിലയും കുതിക്കുകയാണ്. ഡോളര്‍ സൂചിക ഉയര്‍ന്നു നില്‍ക്കുന്നു എന്നത് മാത്രമാണ് സ്വര്‍ണവിലയിലെ ആശ്വാസ ഘടകം.

കഴിഞ്ഞ ദിവസം ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയാണ് രേഖപ്പെടുത്തിയത്. പവന് 45520 രൂപയായിരുന്നു വില. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ആഗോള വിപണിയിലെ ട്രെന്‍ഡിന് അനുസരിച്ച് കേരളത്തിലും സ്വര്‍ണവില വര്‍ധിക്കാനാണ് സാധ്യത. സംസ്ഥാവത്ത് ഇന്ന് സ്വര്‍ണം പവന് 160 രൂപ വര്‍ധിച്ചു.

gold-price

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 45680 രൂപയാണ്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5710 രൂപയായി. വരും ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിക്കാനാണ് സാധ്യത. വലിയ ഇടിവ് പ്രതീക്ഷിക്കാവുന്ന ഘടകങ്ങള്‍ പ്രടകമല്ലെന്ന് നിരീക്ഷകര്‍ പറയുന്നു. കൂടുതല്‍ രാജ്യങ്ങള്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക് വരുന്നതും അശുഭ സൂചനയാണ്.

ജപ്പാനും ബ്രിട്ടനുമാണ് സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍. നാലാം സ്ഥാനത്തുണ്ടായിരുന്ന ജര്‍മനി ഇപ്പോള്‍ മൂന്നാം സ്ഥാനത്തെത്തി.

ജപ്പാന് പിന്നാലെ ബ്രിട്ടനും സാമ്പത്തിക മാന്ദ്യം നേരിടുന്നുവെന്നാണ് പുതിയ വിവരം. ഇത് യൂറോപ്പില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. യൂറോപ്പും അമേരിക്കയും ഉയര്‍ന്ന പണപ്പെരുപ്പം നേരിടുന്നുണ്ട്. ഇത് പിടിച്ചു നിര്‍ത്താന്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് വിവരം. കൂടുതല്‍ രാജ്യങ്ങള്‍ മാന്ദ്യത്തിലേക്ക് നീങ്ങിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം വരും.

സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ സ്വര്‍ണവില കുറയാറില്ലെന്ന് മാത്രമല്ല, ഉയരാനാണ് സാധ്യത. ആശങ്കയിലാകുന്ന നിക്ഷേപകര്‍ പുതിയ പ്രൊജക്ടുകള്‍ ആരംഭിക്കില്ല. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും ചെയ്യും. ഇതോടെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുമ്പോള്‍ വില കൂടുക സ്വാഭാവികം. 1970കള്‍ക്ക് ശേഷം സംഭവിച്ച അഞ്ച് മാന്ദ്യകാലത്തും സ്വര്‍ണവില ഉയരുകയാണ് ചെയ്തത്.

എണ്ണവില ബ്രെന്റ് ക്രൂഡ് ബാരലിന് 82.73 എന്ന നിരക്കിലെത്തിയിട്ടുണ്ട്. ഡോളര്‍ സൂചിക 104.44 എന്ന നിരക്കിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 83.02 ല്‍ നില്‍ക്കുന്നു. ഡോളര്‍ മൂല്യം കുറഞ്ഞാല്‍ സ്വര്‍ണ വില ഉയരും. സാമ്പത്തിക അസ്ഥിരത വ്യാപിച്ചാല്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നേക്കും. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലെ വിപണി സാഹചര്യം സ്വര്‍ണ വിലയ്ക്കും വളരെ നിര്‍ണായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+