സ്വര്‍ണവില കുതിച്ചു; ഏറെ നാള്‍ക്ക് ശേഷം മുന്നേറ്റം... ഇനി പ്രതീക്ഷ ആ ഒറ്റ കാര്യത്തില്‍, ഇന്നത്തെ വില
കൊച്ചി: പത്ത് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ ഭേദപ്പെട്ട മാറ്റം പ്രകടമായി. ഇന്ന് കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. കഴിഞ്ഞ പത്ത് ദിവസമായി 80 രൂപ ഏറിയും കുറഞ്ഞും വിലയില്‍ ചാഞ്ചാട്ടമായിരുന്നു. ബജറ്റ് അവതരണത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് സ്വര്‍ണവിലയില്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്. എണ്ണവിലയില്‍ പൊടുന്നനെയുണ്ടായ വര്‍ധനവാണ് വിപണിയെ ആശങ്കയിലാഴ്ത്തിയിട്ടുള്ളത്.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ നിരക്ക് 47000 രൂപയായിരുന്നു. കുറഞ്ഞത് 45920 രൂപയും. കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഈ മാസം 18നാണ്. തൊട്ടടുത്ത ദിവസം 240 രൂപ പവന് വര്‍ധിച്ചു. പിന്നീട് ഇന്നലെ വരെ 80 രൂപ കൂടുകയും കുറയുകയും ചെയ്ത് മുന്നോട്ട് നീങ്ങുകയായിരുന്നു സ്വര്‍ണം. ഇന്നാണ് അതില്‍ മാറ്റം വന്നത്.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46400 രൂപയാണ്. 160 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5800 രൂപയായി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ അര ലക്ഷം രൂപ വേണ്ടി വരും. പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോഴാണിത്. വരും ദിവസങ്ങളിലും സമാനമായ രീതിയിലുള്ള വര്‍ധനവിന് സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു.
എണ്ണ വിലയില്‍ സംഭവിക്കുന്ന മാറ്റം വിപണിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 83 ഡോളറിലേക്ക് എത്തി. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണമാണ് പുതിയ ആശങ്ക. അമേരിക്ക തിരിച്ചടിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മേഖലയില്‍ യുദ്ധ ഭീതി നിഴലിക്കുന്നത് എണ്ണ വിപണിക്ക് ഭീഷണിയാണ്.
ഡോളര്‍ സൂചിക കഴിഞ്ഞ കുറച്ച് ദിവസമായി 103ലാണുള്ളത്. 103.45 എന്ന നിരക്കിലാണ് ഡോളര്‍. അമേരിക്കന്‍ കറന്‍സി മൂല്യം വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയും. അതേസമയം, ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.13 ആണ്. കഴിഞ്ഞ ദിവസം 83.19 വരെ ഇടിഞ്ഞിരുന്നു. രൂപ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയാന്‍ സഹായിക്കും.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണം എന്ന് ജ്വല്ലറി ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് വാണിജ്യ മന്ത്രാലയം പിന്തുണ നല്‍കുകയും ചെയ്തു. ധനമന്ത്രാലയത്തിന്റെ തീരുമാനം ബജറ്റില്‍ അറിയാന്‍ സാധിക്കും. നികുതി കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായാല്‍ സ്വര്‍ണവിലയില്‍ കുറവ് വരും. ബജറ്റിലാണ് ജ്വല്ലറി വ്യാപാരികളുടെ പ്രതീക്ഷ.












Click it and Unblock the Notifications