Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ വില വീണു... ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് നേട്ടം കൊയ്യാം, പുതിയ പവന്‍ വില

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്നു. നാലാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. നേരത്തെ റെക്കോര്‍ഡ് വിലയിലേക്ക് കുതിക്കുമെന്ന പ്രവചനങ്ങള്‍ ഉപഭോക്താക്കളില്‍ ആശങ്ക നിറച്ചിരുന്നു. നേരെ മറിച്ചാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഓരോ ദിവസവും വില കുറയുമ്പോള്‍ അവസരം മുതലെടുത്ത് കൂടുതല്‍ പേര്‍ ആഭരണം വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47000 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 1000 രൂപയിലധികം കുറവ് വന്നിട്ടുണ്ട്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ നേരിയ കുറവ് സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. ഡോളര്‍ മൂല്യം ഉയരുന്നതാണ് ഇതിന് കാരണം.

gold-rate-today

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 45920 രൂപയാണ്. ഏറെ നാള്‍ക്ക് ശേഷം പവന്‍ വില 46000ത്തില്‍ താഴെ എത്തി എന്നതാണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കിത് നേട്ടമാണെങ്കില്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നതാണ് ഉചിതമാകുക. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം 46160 രൂപയായിരുന്നു പവന്‍ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5740 രൂപയിലെത്തി.

വില കുറയുമ്പോള്‍ രണ്ട് രീതിയിലാണ് ഉപഭോക്താക്കള്‍ പ്രതികരിക്കാറുള്ളതെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. ഇനിയും വില കുറയുമോ എന്ന് കാത്തിരിക്കുകയാണ് ചിലര്‍ ചെയ്യുക. അതേസമയം, വില കുറയുമ്പോള്‍ തന്നെ അവസരം മുതലെടുത്ത് വാങ്ങുന്നവരാണ് മറ്റു ചിലര്‍. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ വില കുറയാന്‍ കാത്തിരിക്കുന്നത് ഗുണം ചെയ്യില്ല.

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് അര ലക്ഷത്തോളം രൂപ ചെലവ് വരും. പണിക്കൂലി, ജിഎസ്ടി എന്നിവ കൂടി ചേരുമ്പോഴാണിത്. പണിക്കൂലിയില്‍ ഉപഭോക്താക്കള്‍ക്ക് വില പേശാന്‍ സാധിക്കും. പണിക്കൂലി കുറയ്ക്കാന്‍ സാധിച്ചാല്‍ ആനുപാതികമായ കുറവ് ജിഎസ്ടിയിലുമുണ്ടാകും. സ്വര്‍ണത്തിന്റെയും പണിക്കൂലിയുടെയും മൊത്തം തുകയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി.

ഡോളര്‍ സൂചിക ഉയര്‍ന്നതാണ് ഇന്ന് സ്വര്‍ണത്തിന് വില കുറയാന്‍ ഒരു കാരണം. 103.28 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഏറെ നാള്‍ക്ക് ശേഷമാണ് ഡോളര്‍ 103ലെത്തുന്നത്. ഡോളര്‍ മൂല്യമുയര്‍ത്തിയാല്‍ സ്വര്‍ണവില ഇനിയും കുറയും. അതേസമയം, ഇന്ത്യ രൂപ മൂല്യം കുറഞ്ഞു. ഇന്ന് ഡോളറിനെതിരെ 83.16 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം.

എണ്ണവിലയില്‍ പ്രതീക്ഷിച്ച പോലെ വര്‍ധനവുണ്ടായിട്ടില്ല. ബ്രെന്റ് ക്രൂഡ് ബാരലിന് 78 ഡോളര്‍ ആണ് വില. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന് 72.89 ഡോളര്‍ ആണ് ബാരല്‍ വില. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം എണ്ണവില ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ഇതുവരെ വലിയ കുതിച്ചു ചാട്ടമുണ്ടായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+