Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുതിച്ചുയര്‍ന്നു; എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചു... ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡുകളും ഭേദിച്ച് കുതിക്കുകയാണ്. 47000 കടന്ന് പവന്‍വില മുന്നേറി. ആദ്യമായിട്ടാണ് ഒരു പവന് ഇത്രയും വില രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കുമെന്നാണ് പ്രവചനങ്ങള്‍. ഓഹരി വിപണിയും സ്വര്‍ണവിലയും ഒരുപോലെ ഉയരുന്നത് വിപണി നിരീക്ഷകരില്‍ ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 45320 രൂപയായിരുന്നു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 1800 രൂപയുടെ കുറവാണിത്. ഇന്ന് ഒരു പവന് നല്‍കേണ്ടത് 47120 രൂപയാണ്. ഈ മാസം നാലിന് 47080 രൂപ വരെ ഉയര്‍ന്നിരുന്നു. പിന്നീട് കുറഞ്ഞെങ്കിലും ഘട്ടങ്ങളായി വില ഉയരുന്നതാണ് കണ്ടത്.

gold-price-today

ഇന്ന് ഒരു പവന് 320 രൂപ വര്‍ധിച്ചാണ് 47120 രൂപയിലെത്തിയത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5890 രൂപയിലെത്തി. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ ആശങ്കയുണ്ടാക്കുന്ന വിലയിലേക്കാണ് സ്വര്‍ണം കുതിച്ചിരിക്കുന്നത്. ഇനിയും വില വര്‍ധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. 2013 അവസാനിക്കുമ്പോള്‍ സ്വര്‍ണം റെക്കോര്‍ഡ് വില രേഖപ്പെടുത്തുമെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു.

എന്താണ് സ്വര്‍ണത്തിന് തുടര്‍ച്ചയായി വില ഉയരാന്‍ കാരണം എന്ന് സ്വാഭാവികമായും സംശയം ഉയരാം. ഡോളര്‍ മൂല്യം കുറയുന്നതാണ് പ്രധാന കാരണം. ഡോളര്‍ സൂചിക 100.79 എന്ന നിരക്കിലാണുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് സൂചിക 107ലായിരുന്നു. വലിയ ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ഡോളറും സ്വര്‍ണവും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് പറയാം.

ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികള്‍ മൂല്യം കൂടുമ്പോള്‍ അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ഡോളര്‍ മൂല്യം കുറയുമ്പോള്‍ സ്വാഭാവികമായും മറ്റു കറന്‍സികള്‍ മൂല്യം വര്‍ധിക്കും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന സാഹചര്യമുണ്ടായാല്‍ വില ഉയരാന്‍ തുടങ്ങും. മാത്രമല്ല, ഇന്ത്യന്‍ രൂപ മൂല്യം ഇടിഞ്ഞിട്ടുണ്ട് എന്ന കാര്യവും എടുത്തുപറയണം. ഡോളറിനെതിരെ രൂപയുടെ മൂല്യം 83.30 ആണ്.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ചില തിരഞ്ഞെടുത്ത ബാങ്കുകള്‍ക്ക് യുഎഇയില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം ഇറക്കാന്‍ അനുമതി നല്‍കി എന്ന വാര്‍ത്തയുമുണ്ട്. യുഎഇയും ഇന്ത്യയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചിരുന്നു. ഇതുപ്രകാരം ഇടപാടുകളില്‍ നികുതി ഇളവ് ലഭിക്കും. സ്വര്‍ണാഭരണ കയറ്റുമതി രംഗം സജീവമാകാന്‍ പുതിയ തീരുമാനം ഉപകാരപ്പെടുമെന്നാണ് ഈ മേഖലയിലെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്.

എണ്ണ വില ബ്രെന്റ് ക്രൂഡ് ബാരലിന് 79 ഡോളര്‍ ആണ് വില. ഘട്ടങ്ങളായി വില ഉയരുകയാണ്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളാണ് വില ഉയരാന്‍ കാരണമായി പറയപ്പെടുന്നത്. അതേസമയം, ഇന്ത്യന്‍ ഓഹരി വിപണികള്‍ കുതിക്കുകയാണ്. സെന്‍സെക്‌സ് സൂചിക 72000 കടന്നത് നിക്ഷേപകരില്‍ ആഹ്ലാദമുണ്ടാക്കി. രാഷ്ട്രീയ മാറ്റത്തിന് സാധ്യതയില്ല എന്ന നിക്ഷേപകരുടെ വിലയിരുത്തലാണ് മുന്നേറ്റത്തിന് കാരണമായി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+