Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം മുന്നേറുന്നു; കേരളത്തില്‍ റെക്കോര്‍ഡ് കുതിപ്പ്, ഇന്നത്തെ പവന്‍, ഗ്രാം നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പ് നടത്തി. വില കുറയുമോ എന്ന് പരിശോധിക്കുന്നവര്‍ക്ക് ഇന്ന് നല്ല വാര്‍ത്തയില്ല. അതേസമയം, വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നും നല്ല ദിനമാണ്. വരും ദിവസങ്ങൡും വിലയില്‍ വര്‍ധനവ് വന്നേക്കാമെന്നാണ് നിഗമനം. ആഗോള വിപണിയില്‍ സ്വര്‍ണവില ഇന്ന് കൂടിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും പ്രകടമാകുന്നത്.

ഈ മാസം ഒന്നിന് പവന്‍ വില 46320 ആയിരുന്നു. പിന്നീട് വന്‍ കുതിപ്പ് നടത്തി 48600 രൂപ വരെ എത്തി. അതേസമയം, കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന്. കഴിഞ്ഞ ദിവസം നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. വില കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ വില്‍പ്പനയില്‍ ഇടിവ് വന്നുവെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഇന്നത്തെ വില നിലവാരം വിശദീകരിക്കാം.

gold-price-today

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 48640 രൂപയാണ് വില. 360 രൂപ വര്‍ധിച്ചു. ഗ്രാമിന് 6080 രൂപയും. ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 52500 രൂപയ്ക്ക് മുകളില്‍ ചെലവ് വരും. പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോഴാണിത്. ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലിയാണ് മിക്ക ജ്വല്ലറികളും ഈടാക്കുന്നത്. ഡിസൈന്‍ കൂടുന്ന ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും.

പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. പവന് 47000 രൂപ കിട്ടാന്‍ സാധ്യതയുണ്ട്. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണം സ്വീകരിക്കുക എന്ന് ജ്വല്ലറി വ്യാപാരികള്‍ പറഞ്ഞു. അതേസമയം, വരും ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധിക്കാനാണ് സാധ്യത. ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ വില കൂടിയിട്ടുണ്ട്. ഔണ്‍സിന് 2162 ഡോളറാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ വില.

ഡോളര്‍ സൂചിക അല്‍പ്പം കയറി 103.71ലെത്തി. സൂചിക ഉയര്‍ന്നാല്‍ സ്വര്‍ണവില കുറഞ്ഞേക്കും. അതേസമയം, ഡോളറിനെതിരെ 82.95 ആണ് ഇന്ത്യന്‍ രൂപയുടെ മൂല്യം. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതാണ് ആശങ്ക. ഈ വേളയില്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.

ജപ്പാന്‍ കേന്ദ്ര ബാങ്ക് ഇന്ന് പലിശ നിരക്ക് വ്യക്തമാക്കും. യുഎസ് ഫെഡ് റിസര്‍വ് നാളെയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ചയും പലിശ നിരക്ക് പുറത്തുവിടും. അതേസമയം, എണ്ണവിലയിലെ വര്‍ധനവ് വിപണിയെ അസ്ഥിരമാക്കിയേക്കും. ബ്രെന്റ് ക്രൂഡ് ബാരലിന് 86.71 ഡോളര്‍ ആണ് പുതിയ വില. മര്‍ബണ്‍ ക്രൂഡിന് 86.97 ഡോളറും ഡബ്ല്യുടിഐ ക്രൂഡിന് 82.52 ഡോളറുമാണ് വില. എണ്ണ വില കുതിച്ചുയര്‍ന്നാല്‍ അവശ്യ വസ്തുക്കളുടെ വില വര്‍ധിക്കാന്‍ കാരണമാകും. ഇതാകട്ടെ, പണപ്പെരുപ്പത്തിലേക്ക് നയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+