Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വേഗം വാങ്ങിക്കോ... വില കുറഞ്ഞ് തന്നെ..! ഇന്ന് ഒരു പവന് നല്‍കേണ്ടത് ഇത്ര

ആഭരണം എന്നതിലുപരി ഒരു സുരക്ഷിത നിക്ഷേപമാര്‍ഗമായാണ് എല്ലാവരും സ്വര്‍ണത്തെ കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണ വിപണിയിലെ മാറ്റങ്ങള്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ്. കേരളത്തില്‍ ഇപ്പോള്‍ വിവാഹ സീസണ്‍ ആണ്. ജനുവരി രണ്ടാം പകുതിയോടെ തന്നെ കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിക്കും. മാര്‍ച്ച് അവസാനം, ഏപ്രില്‍, മേയ് മാസങ്ങളില്‍ പിന്നീട് തുടരെ വിവാഹമായിരിക്കും.

കേരളത്തില്‍ സ്വര്‍ണ വിപണി സജീവമാകുന്ന സമയം കൂടിയാണ് ഇത്. അതിനാല്‍ തന്നെ ഈ ദിവസങ്ങളിലെ സ്വര്‍ണ വില അറിയാന്‍ മലയാളികള്‍ പ്രത്യേക താല്‍പര്യം കാണിക്കുകയും ചെയ്യും. ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നും ഇതേ വിലയില്‍ ആണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. അതായത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5760 രൂപയാണ്.

GOLD PRICE

ഒരു പവന്‍ സ്വര്‍ണത്തിന് 46080 രൂപ നല്‍കണം. കഴിഞ്ഞ മാസത്തേതില്‍ നിന്ന് വിഭിന്നമായി ഈ മാസം 47000 ത്തിലേക്ക് പവന്‍ വില കടന്നിട്ടില്ല. ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയ പവന് 46640 എന്നതാണ് ഫെബ്രുവരിയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില. ഫെബ്രുവരി 15 ന് ഒരു പവന്‍ സ്വര്‍ണത്തിന് 45520 രൂപയായിരുന്നു. ഇതാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില.

ഫെബ്രുവരി 14 മുതല്‍ 20 വരെ ഒരു പവന് 46000 ത്തിന് താഴെയാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നത്. ഫെബ്രുവരിയില്‍ നേരത്തെ രണ്ട് തവണ പവന് 46080 എന്ന നിലയില്‍ എത്തിയിരുന്നു. ഫെബ്രുവരി 13 നും ഫെബ്രുവരി 21 നും. ഈ മാസം സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായിട്ടുള്ളതെങ്കിലും സാധാരണക്കാരന് ആശ്വസിക്കാന്‍ വകയൊന്നുമില്ല. എന്നാല്‍ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ നഷ്ടം കൂടാതെ വില്‍ക്കാന്‍ സാധിക്കുന്ന വിലയായിരുന്നു ഉണ്ടായിരുന്നത്.

പ്രമുഖ സമ്പദ് വ്യവസ്ഥകള്‍ സംബന്ധിച്ച കണക്കുകള്‍ ഈ ആഴ്ച പുറത്തുവരാനിരിക്കെ വിപണിയില്‍ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ എണ്ണ വില കുറഞ്ഞിട്ടുണ്ട് എന്നതും വിപണിക്ക് നേട്ടമാണ്. എണ്ണ അടക്കം നിരവധി ഘടകങ്ങളാണ് സ്വര്‍ണ വിലയെ ബാധിക്കുന്നത്. അതിനാല്‍ തന്നെ വ്യക്തമായ പ്രവചനം സ്വര്‍ണത്തെ സംബന്ധിച്ച് സാധ്യമല്ല. എങ്കിലും സ്വര്‍ണവില കുത്തനെ കുറയുന്ന സാഹചര്യമൊന്നും ഉണ്ടായേക്കില്ല എന്നത് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+