അനങ്ങാതെ സ്വര്‍ണം.. വേഗം ജ്വല്ലറിയിലേക്ക് വിട്ടോ, ഇന്നത്തെ പവന്‍, ഗ്രാം നിരക്കുകള്‍ അറിയാം
ഒക്ടോബറില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണ വില നവംബറിലും സമാനരീതിയിലുള്ള കുതിപ്പാണ് നടത്തുക എന്നായിരുന്നു പൊതുവെയുള്ള അനുമാനം. എന്നാല്‍ നവംബര്‍ പിറന്ന് ആദ്യ നാല് ദിവസങ്ങളിലും കാര്യമായ വര്‍ധനവ് സ്വര്‍ണ വിലയില്‍ ഉണ്ടായിട്ടില്ല. നവംബര്‍ ഒന്നിന് പവന് 59080 ആയിരുന്ന സ്വര്‍ണ വില പിറ്റേദിവസം 58960 ആയി കുറയുകയും ചെയ്തു. ഈ വിലയില്‍ തന്നെയാണ് ഇന്നും സ്വര്‍ണം വ്യാപാരം നടത്തുന്നത്.
തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെയിരിക്കുന്നത്. സമീപകാലത്ത് ഇത്ര ദിവസം വിലയില്‍ ചാഞ്ചാട്ടമില്ലാതെയിരുന്നിട്ടില്ല. ഇന്ന് ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ കൊടുക്കേണ്ടത് 7370 രൂപയാണ്. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫല പ്രഖ്യാപനത്തിന് ശേഷമായിരിക്കും സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുക എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

24 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ പവന്‍ വില 64320 രൂപയാണ്. ഗ്രാമിന് 8040 രൂപ. വില കൂടിയതോടെ 18 കാരറ്റ് സ്വര്‍ണത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് പവന്‍വില 48240 ആണ്. ഗ്രാമിന് 6030 രൂപയാണ് കൊടുക്കേണ്ടത്. രാജ്യാന്തര സ്വര്‍ണ വിപണിയിലെ ഏറ്റക്കുറിച്ചിലുകളാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്. അതേസമയം സ്വര്‍ണം വാങ്ങാന്‍ പോകുമ്പോള്‍ 58960 എന്ന പവന്‍വിലയ്ക്ക് തന്നെ കിട്ടണം എന്നില്ല.
പവന്‍വിലയ്ക്ക് പുറമെ ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ കൂടി നല്‍കേണ്ടതുണ്ട്. മൂന്ന് ശതമാനമാണ് സ്വര്‍ണത്തിന്റെ ജി എസ് ടി. ഇനി ആഭരണമായാണ് സ്വര്‍ണം വാങ്ങാന്‍ പോകുന്നത് എങ്കില്‍ പണിക്കൂലി കൂടി നല്‍കേണ്ടി വരും. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഒരു പവന്റെ സ്വര്‍ണാഭരണത്തിന് ഇന്നത്തെ പവന്‍ വില അനുസരിച്ച് 63000 - 65000 ഇടയില്‍ കൊടുക്കേണ്ടി വരും.
അതേസമയം ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയ്ക്കാണ് പലരും സ്വര്‍ണത്തെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഇത്തരത്തില്‍ നേരത്തെ സ്വര്‍ണം വാങ്ങി സൂക്ഷിച്ചവരെ സംബന്ധിച്ചിടത്തോളം ഇരട്ടി ലാഭം കൊയ്യാനുള്ള അവസരമാണ് വന്നിരിക്കുന്നത്. പത്ത് കൊല്ലത്തെ വിലയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്നത്തെ വില പ്രകാരം 35000 രൂപയിലേറെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ മാത്രം 10 ഗ്രാം സ്വര്‍ണത്തിന് 4000 രൂപയാണ് വര്‍ധിച്ചത്. ഒരു പവനില്‍ 3240 രൂപയുടെ വര്‍ധനവും ഉണ്ടായി. ഈ വര്‍ഷം ജനുവരി ഒന്നാം തിയതി ഒരു പവന്‍ സ്വര്‍ണത്തിന് 46840 ആയിരുന്നു വില. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പവന്‍വിലയിന്‍ മേല്‍ മാത്രം ഉണ്ടായിരിക്കുന്നത് 12120 രൂപയാണ്.












Click it and Unblock the Notifications