സ്വര്‍ണ വില നിശ്ചലം; വരും ദിവസങ്ങളില്‍ ചാഞ്ചാട്ടത്തിന് സാധ്യത... ഇന്നത്തെ വില അറിയാം
കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനത്തിലും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 46000ത്തിന് മുകളില്‍ തുടരുന്ന വിലയില്‍ വരും ദിവസങ്ങളില്‍ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്. ഇന്ന് ദേശീയതലത്തില്‍ ഓഹരി വിപണി അവധിയാണ്. ഡോളര്‍ സൂചിക നേരിയ മുന്നേറ്റം കാണിച്ചിരുന്നു എങ്കിലും കുതിപ്പ് നിലച്ചിട്ടുണ്ട്. എണ്ണവിലയിലും വലിയ മാറ്റം സംഭവിച്ചിട്ടില്ല.
സ്വര്‍ണ വില ഈ മാസം രണ്ടിനാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയ ഈ മാസം 18ന് 45920 രൂപയായിരുന്നു വില. പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നു. ശനിയാഴ്ച രേഖപ്പെടുത്തിയ പവന്‍ വില 46240 രൂപയാണ്. ശനിയാഴ്ചത്തെ വില തന്നെയാണ് ഇന്നും തുടരുന്നത്. ഗ്രാമിന് 5780 രൂപയാണ്.

ഒരു പവന്‍ ആഭരണം വാങ്ങാനുള്ള ചെലവ്
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ അരലക്ഷം രൂപ മുടക്കേണ്ടി വരും. പല ജ്വല്ലറികളിലും ഏറ്റവും കുറഞ്ഞ പണിക്കൂലി 4-6 ശതമാനമാണ്. നാല് ശതമാനം പണിക്കൂലി ആകുമ്പോള്‍ തന്നെ 2000 രൂപ ചെലവ് വരും. സ്വര്‍ണത്തിന്റെ വിലയും പണിക്കൂലിയും ചേര്‍ത്ത സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടിയും ഈടാക്കാറുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ ഒരു പവന്‍ ആഭരണത്തിന് അര ലക്ഷം മുടക്കേണ്ടി വരും.
ഇന്ന് ഡോളര്‍ സൂചിക 103.17ലാണുള്ളത്. രണ്ടാഴ്ച മുമ്പ് 101ലായിരുന്നു. അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വലിയ കുതിപ്പ് നടത്താന്‍ ഡോളറിന് സാധിച്ചിട്ടില്ല. അതേസമയം, രൂപയുടെ മൂല്യം ഡോളറിനെതിരെ 83.11 എന്ന നിരക്കിലാണ്. ഡോളറും രൂപയും മൂല്യം ഉയര്‍ന്നാല്‍ സ്വര്‍ണവിലയില്‍ കുറവ് വരും. എന്നാല്‍ വലിയ തോതില്‍ ഡോളര്‍ മൂല്യം ഉയരാനുള്ള സാധ്യത കുറവാണ്.
വില കുറയുന്ന വേളയില്‍ സ്വര്‍ണം വാങ്ങുകയോ അഡ്വാന്‍സ് ബുക്ക് ചെയ്യുകയോ വേണം. ആവശ്യമുള്ള സ്വര്‍ണത്തിന്റെ തുക മൊത്തം നല്‍കി അഡ്വാന്‍സ് ബുക്ക് ചെയ്യാം. നിശ്ചിത ശതമാനം തുക നല്‍കിയും ബുക്ക് ചെയ്യാം. തുകയ്ക്ക് അനുസരിച്ച് കാലാവധിയില്‍ മാറ്റം വരും. വിവാഹ ആവശ്യത്തിന് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് ഉചിതം.
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരും വിലയില്‍ വരുന്ന മാറ്റം സസൂക്ഷ്മം നിരീക്ഷിക്കും. സ്വര്‍ണത്തിന് വരും കാലങ്ങളിലും മൂല്യം ഉയരാന്‍ തന്നെയാണ് സാധ്യത. ഏറ്റവും സുരക്ഷിതമായ നിക്ഷേപ മൂല്യമുള്ള ലോഹമാണ് സ്വര്‍ണം. അതുകൊണ്ട് തന്നെ എത്ര വില കൊടുത്ത് വാങ്ങിയാലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ലാഭം കിട്ടും. ഇന്ന് ബ്രെന്റ് ക്രൂഡ് എണ്ണ ബാരലിന് 78.29 ഡോളര്‍ ആണ് വില. എണ്ണവില ഉയര്‍ന്നാലും വിപണിയില്‍ ആശങ്ക വര്‍ധിക്കുകയും സ്വര്‍ണവില ഉയരുകയും ചെയ്യും.












Click it and Unblock the Notifications