Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്മസ് ദിനത്തില്‍ സ്വര്‍ണവില മാറി; കുറഞ്ഞ അത്രയും കൂടി, കറന്‍സി കളിയില്‍ നഷ്ടം... പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. നേരിയ മുന്നേറ്റം മാത്രമാണ് രേഖപ്പെടുത്തിയത്. ക്രിസ്മസ് അവധിയായതിനാല്‍ മിക്ക ജ്വല്ലറികളും തുറന്നു പ്രവര്‍ത്തിക്കില്ല. എങ്കിലും ചില ജ്വല്ലറികള്‍ തുറന്നിട്ടുണ്ട്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് മോശം ദിനമാണ് എന്ന് പറയാന്‍ സാധിക്കില്ല. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണത്തിന് കാര്യമായ വിലമാറ്റമില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ വിലയില്‍ കാതലായ മാറ്റം പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ രൂപ വലിയ ഇടിവ് നേരിടുന്നു എന്നതാണ് വിപണിയില്‍ സംഭവിക്കുന്ന പ്രധാന മാറ്റം. ക്രൂഡ് ഓയില്‍ വിലയില്‍ വലിയ മാറ്റം സംഭവിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞുവന്നിരുന്ന ബിറ്റ് കോയിന്‍ വില അല്‍പ്പം കൂടിയിട്ടുണ്ട്. ഡോളര്‍ നിരക്ക് കരുത്ത് വര്‍ധിപ്പിക്കുന്നത് തുടരുകയാണ്. ഇത് തുടര്‍ന്നാല്‍ സ്വര്‍ണവില ഇടിയും. അറിയാം ഇന്നത്തെ പവന്‍, ഗ്രാം വില എത്രയെന്ന് നോക്കാം...

goldprice-december25

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56800 രൂപയാണ് വില. 80 രൂപ മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്. അതേസമയം, 22 കാരറ്റ് ഗ്രാമിന് 7100 രൂപ നല്‍കണം. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5865 രൂപയാണ് ഇന്നത്തെ വില. അഞ്ച് രൂപ മാത്രമാണ് വര്‍ധിച്ചത്. വെള്ളിയുടെ വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 95 രൂപയാണ് നല്‍കേണ്ടത്.

മൂന്ന് ദിവസം 56800 രൂപ എന്ന പവന്‍ വില തുടുരുന്നതിനിടെയാണ് ഇന്നലെ 80 രൂപ കുറഞ്ഞത്. ഇന്ന് അത്രയും രൂപ വര്‍ധിച്ചു എന്നതാണ് മാറ്റം. അതേസമയം, ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2613 ഡോളര്‍ ആണ് പുതിയ വില. ഡോളര്‍ കരുത്ത് കൂട്ടുന്നത് സ്വര്‍ണവില കുറയുമെന്ന പ്രതീക്ഷ നല്‍കുന്നു. 108.12 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക.

ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുമ്പോള്‍ മറ്റു പ്രധാനപ്പെട്ട ആറ് കറന്‍സികള്‍ മൂല്യം കുറയും. അവ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നതും കുറയും. ആവശ്യക്കാര്‍ കുറയുന്ന സാഹചര്യം വന്നാല്‍ സ്വര്‍ണവില താഴും. അതുകൊണ്ടാണ് ഡോളറും സ്വര്‍ണവും എതിര്‍ ദിശയില്‍ സഞ്ചരിക്കുന്നവയാണ് എന്ന് പറയാന്‍ കാരണം. ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു കറന്‍സികള്‍ മൂല്യം കൂടുകയും അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ വര്‍ധിക്കുകയും ചെയ്യും.

രൂപ വലിയ പ്രതിസന്ധി നേരിടുകയാണ്. 85.38 എന്ന റെക്കോര്‍ഡ് വീഴ്ചയിലാണ് രൂപയുള്ളത്. 2014ല്‍ ഒരു ഡോളറിന് 58 രൂപ എന്നതായിരുന്നു നിരക്ക്. പത്ത് വര്‍ഷം കഴിയുമ്പോള്‍ രൂപ 85ലും താഴേക്ക് വീഴുകയാണ്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇതുമൂലം സംഭവിക്കുക. മാത്രമല്ല, എല്ലാ വസ്തുക്കള്‍ക്കും ഉയര്‍ന്ന വില നല്‍കേണ്ട അവയും വന്നിരിക്കുന്നു. ഇതെല്ലാം ജനജീവിതം ദുസ്സഹമാക്കുകയാണ്.

ക്രൂഡ് ഓയില്‍ വില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 73 ഡോളര്‍ എന്ന നിരക്കിലാണുള്ളത്. പശ്ചിമേഷ്യയിലെ സാഹചര്യം വിപണിയില്‍ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അതേസമയം, ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില നേരിയ മുന്നേറ്റം നടത്തി 98000 ഡോളറിലേക്ക് അടുക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+