സ്വര്‍ണം പിടിവിടുന്നു; വിലയില്‍ വീണ്ടും കുതിപ്പ്... ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം
കൊച്ചി: സ്വര്‍ണവില വീണ്ടും കുതിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷമുള്ള വര്‍ധനവ് ഉപഭോക്താക്കളില്‍ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞാഴ്ചയുടെ ആദ്യ ദിനങ്ങളില്‍ വില കുറയുന്നതായിരുന്നു ട്രെന്‍ഡ്. എന്നാല്‍ വാരാന്ത്യത്തില്‍ വില ഉയരാന്‍ തുടങ്ങി. പുതിയ ആഴ്ചയിലെ ആദ്യ ദിനത്തിലും വില കുതിക്കുകയാണ്. വരും ദിവസങ്ങളിലും വിലയില്‍ വര്‍ധനവ് വന്നേക്കും.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47000 രൂപയാണ്. പിന്നീട് കുറഞ്ഞ് 46080 രൂപ വരെ എത്തിയിരുന്നു. ഈ മാസം 11നായിരുന്നു ഈ കുറഞ്ഞ വില. എന്നാല്‍ പിന്നീട് ഘട്ടങ്ങളായി ഉയരുകയാണ് സ്വര്‍ണവില. ഏറ്റവും കുറഞ്ഞ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 440 രൂപയുടെ വര്‍ധനവാണുള്ളത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46520 രൂപയാണ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ശനിയാഴ്ച 46400 രൂപയായിരുന്നു വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5815 രൂപയിലെത്തി. വരും ദിവസങ്ങളിലും നേരിയ തോതില്‍ വില വര്‍ധിച്ചേക്കുമെന്നാണ് വിവരം. എണ്ണ വില ഉയരുന്നത് വിപണിയെ ആശങ്കയിലാക്കുന്നതാണ് പ്രതിസന്ധി.
എണ്ണ വില ഓരോ ദിവസവും നേരിയ തോതില്‍ ഉയരുന്നുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് ബാരലിന് 73 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് ഇപ്പോള്‍ 78 ഡോളറിന് മുകളിലാണ് വില. ചെങ്കടലിലെ പ്രതിസന്ധി കാരണം ഇനിയും വില വര്‍ധിച്ചേക്കും. വിപണിയിലെ ഈ ആശങ്ക നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചേക്കും. സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുമ്പോള്‍ വില സ്വാഭാവികമായി വര്‍ധിക്കും.
അതേസമയം, ഡോളര്‍ സൂചിക 102ന് മുകളില്‍ നില്‍ക്കുകയാണ്. ഡോളര്‍ കുതിച്ചാല്‍ സ്വര്‍ണവില കുറയും. 102.39 എന്ന നിരക്കിലാണ് സൂചിക. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. ഡോളറിനെതിരെ 82.88 എന്ന നിരക്കിലാണ് വ്യാപാരം. ഡോളറും ഇന്ത്യന്‍ രൂപയും മൂല്യം ഉയരുന്നത് സ്വര്‍ണവില കുറയാന്‍ വഴിയൊരുക്കും. എന്നാല്‍ വ്യാപാര രംഗത്തെ പ്രതിസന്ധിയാണ് ആശങ്ക സമ്മാനിക്കുന്നത്.
സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാകും നല്ലത്. ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങാന്‍ 4000 രൂപയോളം അധികം നല്‍കേണ്ടി വന്നേക്കാം. അതായത് ഒരു പവന്‍ ആഭരണത്തിന് അര ലക്ഷത്തിന് മുകളില്‍ ചെലവ് വരും. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ചേരുമ്പോഴാണിത്.












Click it and Unblock the Notifications