Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ വിപണിയില്‍ ദുഃഖ വെള്ളി; മാര്‍ച്ച് ആദ്യദിനം വില കുതിച്ചു, ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: നാല് ദിവസമായി അനങ്ങാതെ നിന്ന സ്വര്‍ണ വില ഇന്ന് കുതിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ പോകുമ്പോള്‍ വില കുതിക്കുമെന്ന സൂചനയാണിത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളെല്ലാം ആശങ്കയ്ക്ക് വക നല്‍കാതെ നില്‍ക്കുന്നു. ഈ മാസം പവന്‍ വില 47000 കടന്ന് കുതിക്കുമെന്നും പ്രവചനങ്ങളുണ്ട്.

ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കുറിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് ആശാവഹമാണ്. എങ്കിലും കണക്കുകളില്‍ ചില സാമ്പത്തിക വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നു. വിവിധ വന്‍ ശക്തി രാജ്യങ്ങളുടെ സാമ്പത്തിക രംഗം മികച്ചതല്ല എന്ന സൂചന കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. അതുകൊണ്ടുതന്നെ സ്വര്‍ണവിലയില്‍ ക്രമേണയുള്ള വര്‍ധനവിനാണ് സാധ്യത.

gold-price-today

ഇന്ന് കേരളത്തില്‍ സ്വര്‍ണ വില വര്‍ധിക്കുകയാണ് ചെയ്തത്. പവന് 46320 രൂപയാണ് ഇന്നത്തെ വില. 240 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി പവന് 46080 രൂപയില്‍ നില്‍ക്കുകയായിരുന്നു. അന്ന് വാങ്ങുകയോ അഡ്വാന്‍സ് ബുക്ക് ചെയ്യുകയോ ചെയ്തവര്‍ക്ക് ആശ്വസിക്കാം. ഇന്ന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5790 രൂപയിലെത്തി.

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമല്ലെങ്കിലും വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറികള്‍ തിരിച്ചെടുക്കുക. നിലവിലുള്ള പവന്‍ വിലയില്‍ നിന്ന് ആയിരം രൂപ വരെ കുറവായിരിക്കുമിത്. ചില സമയങ്ങൡ തങ്കത്തിന്റെ വില കൂടുമ്പോള്‍ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് നേട്ടമാകും.

ഡോളര്‍ സൂചിക 104.08ലാണുള്ളത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 82.86 ആണ്. എണ്ണയുടെ വില ഉയര്‍ന്ന് നില്‍ക്കുന്നത് ആശങ്ക സമ്മാനിക്കുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 83.62 ഡോളറാണ് പുതിയ വില. മര്‍ബണ്‍ ക്രൂഡിന് 81.53 ഡോളറും. എണ്ണ വില ഇനിയും ഉയര്‍ന്നാല്‍ പ്രധാന വിപണികളെല്ലാം പ്രതിസന്ധിയിലാകും.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലുള്ള സാമ്പത്തിക വളര്‍ച്ചാ നിരക്ക് പുറത്തുവന്നു. ഇന്ത്യന്‍ ജിഡിപിയില്‍ 8.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കണക്ക് ഓഹരി വിപണികളുടെ ഉയര്‍ച്ചയ്ക്ക് കാരണമായേക്കും. ഇന്ന് ഓഹരി വിപണിയില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെയും അമേരിക്കയിലെയും ഓഹരി വപണികളും നേട്ടത്തിലാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+