Get Updates
Get notified of breaking news, exclusive insights, and must-see stories!

അനക്കമില്ലാതെ സ്വര്‍ണവില; ഈ ഉയര്‍ച്ച താങ്ങില്ലെന്ന് ഉപഭോക്താക്കള്‍... 2280 രൂപ, ഇന്നത്തെ വില

കൊച്ചി: സ്വര്‍ണ വിലയില്‍ അഭൂതപൂര്‍വമായ വര്‍ധനവാണ് ഈ മാസം രേഖപ്പെടുത്തിയത്. പവന്‍ വിലയില്‍ 2280 രൂപയുടെ വര്‍ധനവുണ്ടായി. ഇതോടെ വ്യാപാര മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ജ്വല്ലറി ഉമടകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വില്‍പ്പനയില്‍ ഇടിവ് വന്നിട്ടുണ്ട്. റെക്കോര്‍ഡ് വിലയില്‍ നിന്ന് താഴേക്ക് വന്നാല്‍ മാത്രമേ സ്വര്‍ണ വില്‍പ്പന സജീവമാകൂ.

വില കൂടിയ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ വാങ്ങാന്‍ മടിക്കുക സ്വാഭാവികം. വിലയില്‍ കുറവ് വരുമോ എന്ന് നിരീക്ഷിക്കുകയാണ് മിക്കവരും. എന്നാല്‍ വില ഉയര്‍ന്നതിന് സമാനമായി വന്‍ തോതിലുള്ള ഇടിവ് പ്രതീക്ഷിക്കാന്‍ വകയില്ല. സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായ വിപണി സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇന്നത്തെ വില നിലവാരം അറിയാം...

gold-price-1

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 48600 രൂപയാണ് വില. ഗ്രാമിന് 6075 രൂപയും. ഈ മാസം ഒന്നിന് പവന്‍ വില 46320 രൂപയായിരുന്നു എന്നത് ഓര്‍ക്കണം. എന്തുകൊണ്ടാണ് സ്വര്‍ണവില പൊടുന്നനെ കുതിച്ചത് എന്ന ചോദ്യമാണ് വിപണിയില്‍ ഉയരുന്നത്. മൂന്ന് കാരണങ്ങളാണ് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്നും വിദേശ വിപണികളുമായി ബന്ധപ്പെട്ടുള്ളതാണ്.

ഇന്ത്യയിലെയും അമേരിക്കയിലെയും ചില്ലറ വില്‍പ്പന രംഗത്തെ പണപ്പെരുപ്പം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരും. വൈകീട്ടാണ് വിവരങ്ങള്‍ ലഭ്യമാകുക. ഇതിന്റെ പ്രതിഫലനം നാളെ മുതല്‍ വിപണിയില്‍ പ്രകടമാകും. പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങള്‍ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. പണപ്പെരുപ്പം കുറഞ്ഞുവെന്ന കണക്കാണ് ഇന്ന് വരിക എന്ന് പ്രതീക്ഷിക്കുന്നു.

പണപ്പെരുപ്പം കുറഞ്ഞാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന് നിക്ഷേപകര്‍ വിശ്വസിക്കുന്നു. ഈ അനുമാനമാണ് നിക്ഷേപകരെ കൂടുതലായി സ്വര്‍ണത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നത്. കൂടാതെ ചൈന കൂടുതലായി സ്വര്‍ണം ഇറക്കുമതി ചെയ്യുന്നുണ്ട്. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് തുടരുകയാണ്. ഈ മൂന്ന് കാരണങ്ങളാണ് വില കൂടാന്‍ കാരണമത്രെ.

ഡോളര്‍ സൂചിക 102.81ലാണുള്ളത്. സൂചിക ഉയര്‍ന്നാല്‍ സ്വര്‍ണവില കുറയും. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 82.73 എന്ന നിരക്കിലാണ്. അതേസമയം, എണ്ണ വില ഏറിയും കുറഞ്ഞുമാണ് മുന്നോട്ട് പോകുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 82.50 ഡോളറാണ്. ഡബ്ല്യുടിഐ ക്രൂഡിന് 78.15 ഡോളറും മര്‍ബന്‍ ക്രൂഡിന് 82.78 ഡോളറുമാണ് ഏറ്റവും പുതിയ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+