സ്വര്‍ണവില കുറഞ്ഞു; വന്‍ ലാഭം ലഭിക്കേണ്ടതായിരുന്നു, തിരിച്ചടിക്ക് കാരണം ഇതാണ്, പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ആഭരണം ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ് എന്ന് പറയാം. വില കുറഞ്ഞാല്‍ കൂടുതല്‍ വാങ്ങി വയ്ക്കാന്‍ ഉദ്ദേശിക്കുന്ന നിക്ഷേപകര്‍ക്കും അവസരം മുതലെടുക്കാം. നാമമാത്രമായ കുറവാണ് സംഭവിച്ചതെങ്കിലും പണിക്കൂലി, ജിഎസ്ടി എന്നിവയെല്ലാം ആനുപാതികമായി ചേര്‍ക്കുമ്പോള്‍ വിലയില്‍ കാര്യമായ മാറ്റം വരും.
യഥാര്‍ഥത്തില്‍ സ്വര്‍ണവില വന്‍തോതില്‍ കുറയേണ്ടതാണ് എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഡോളര്‍ കരുത്ത് കൂടുകയും ഇന്ത്യന്‍ രൂപയുടെ കരുത്ത് വന്‍തോതില്‍ കുറയുകയും ചെയ്തതാണ് നിലവില്‍ തിരിച്ചടിയായത്. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന് വലിയ വില നല്‍കേണ്ട സാഹചര്യമാണ്. രൂപ കരുത്ത് കൂട്ടിയാല്‍ ഇനിയും സ്വര്‍ണവില കുറയാന്‍ വഴിയൊരുങ്ങും.

അന്തര്‍ദേശീയ വിപണിയില്‍ ഇന്ന് കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഇല്ല. ക്രൂഡ് ഓയില്‍ വിലയിലും വലിയ മാറ്റമില്ല. ബിറ്റ് കോയിന്‍ വില ഇടിഞ്ഞ നിരക്കില്‍ തുടരുകയാണ്. ഡോളര്‍ മൂല്യം വന്‍തോതില്‍ ഉയര്‍ത്തുന്നു എന്നതാണ് എടുത്തു പറയേണ്ട വിപണിയിലെ മാറ്റം. അതിന് അനുസരിച്ച് രൂപ ഇടിഞ്ഞു വീഴുകയാണ്. ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് നിലവില്‍ രൂപ നേരിടുന്നത്.
കേരളത്തില്‍ ഇന്ന് 56720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7090 എന്ന നിരക്കിലെത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 5860 എന്ന നിരക്കിലേക്ക് വീണു. വെള്ളിയുടെ വിലയില്‍ കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 95 രൂപയില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2617 ഡോളര്‍ ആണ് പുതിയ വില.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 58280 രൂപയാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ 1600 രൂപയോളം ഇന്ന് കുറവാണ്. ഡോളര്‍ സൂചിക 108.14 എന്ന നിരക്കിലാണ് ഇന്നുള്ളത്. ഡോളര്‍ ഇത്രയും കരുത്ത് കാട്ടുന്നത് സമീപകാല കറന്‍സി ചരിത്രത്തില്‍ ആദ്യമാണ്. ഡോളര്‍ മൂല്യം കൂടുമ്പോള്‍ മറ്റു കറന്‍സികള്‍ മൂല്യം കുറയുകയും സ്വര്‍ണവില ഇടിയുകയുമായുമാണ് ചെയ്യുക.
ഇന്ത്യന്‍ രൂപയുടെ മൂല്യം 85.18 എന്ന നിരക്കിലേക്ക് എത്തിയിട്ടുണ്ട്. ഇത്രയും ഇടിവ് ആദ്യമാണ്. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും വലിയ വില നല്‍കേണ്ടി വരും. ഇന്ത്യയില്‍ ഉപയോഗിക്കുന്ന സ്വര്‍ണത്തിന്റെ വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുന്നതാണ്. വലിയ വില നല്‍കി ഇറക്കേണ്ടതിനാല്‍ അന്തര്‍ദേശീയ വിപണിയിലെ വിലക്കുറവിന്റെ നേട്ടം ഇന്ത്യയിലെ ഉപഭോക്താവിന് ലഭിക്കില്ല.
ഡോളര്‍ കരുത്ത് കൂട്ടുന്നത് ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിനും തിരിച്ചടിയായിട്ടുണ്ട്. 94285 ഡോളര്‍ ആയി ബിറ്റ് കോയിന്‍ വില ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡിന് 72.81 എന്ന നിരക്കിലാണുള്ളത്. രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ ഉയര്‍ന്ന വില നല്‍കി ക്രൂഡ് ഇറക്കേണ്ടി വരും. അതും ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണ്.












Click it and Unblock the Notifications