Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ വില പിന്നോട്ടില്ല; തുടര്‍ച്ചയായി കയറുന്നു... മാസാന്ത്യം റെക്കോര്‍ഡിട്ടേക്കും, ഇന്നത്തെ വില

കൊച്ചി: സ്വര്‍ണവില ഓരോ ദിവസവും കയറി വരുന്നു. സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് മുന്നേറാനുള്ള സാധ്യത തള്ളാനാകില്ല. ഒരുവേള 47000 കടന്ന പവന്‍ വില കുത്തനെ കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില ഉയരുകയാണ്. രണ്ടാഴ്ചയ്ക്കിടെ 1500 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണിത്.

എണ്ണവില ഉയരുന്നതും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യവും ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചതുമാണ് എണ്ണവില ഉയരാന്‍ കാരണമാകുന്നത്. വിപണിയില്‍ ആശങ്ക ഉടലെടുത്താല്‍ നിക്ഷേപകര്‍ സ്വാഭാവികമായും സ്വര്‍ണത്തിലേക്ക് തിരിയാനുള്ള സാധ്യത വര്‍ധിക്കും. സ്വര്‍ണവില കൂടുകയും ചെയ്യും.

gold-price

ഈ ഒരു വിപണി സാഹചര്യമാണ് നിലവിലുള്ളത്. കൂടാതെ ഡോളര്‍ മൂല്യം ഇടിയുന്നതും സ്വര്‍ണവില ഉയരാന്‍ കാരണമാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ട വില 46800 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 80 രൂപയാണ് പവന് ഉയര്‍ന്നത്. ഗ്രാമിന് പത്ത് രൂപയും. നാമമാത്രമായ വര്‍ധനവാണുണ്ടായതെങ്കിലും രണ്ടാഴ്ചത്തെ കണക്ക് നോക്കിയാല്‍ 1500 രൂപയോളം വര്‍ധിച്ചു.

നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. വലിയ വിലക്കുറവ് പ്രതീക്ഷിക്കേണ്ട. ഡോളര്‍ സൂചിക 101.49ലാണുള്ളത്. സൂചിക ഉയര്‍ന്നാല്‍ സ്വര്‍ണവില കുറഞ്ഞേക്കും. ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 83.24 എന്ന നിരക്കിലാണ്. ചൊവ്വാഴ്ച രൂപയുടെ മൂല്യം 83.17 ആയിരുന്നു. രൂപ മൂല്യം കുറയുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്.

എണ്ണവിലയുടെ കാര്യത്തിലാണ് വിപണിയില്‍ ആശങ്കയുള്ളത്. ബ്രെന്റ് ക്രൂഡ് ബാരലിന് 80.97 ഡോളറിലെത്തിയിട്ടുണ്ട്. ഏറെ നാള്‍ക്ക് ശേഷമാണ് ക്രൂഡ് വില 80 ഡോളര്‍ കടക്കുന്നത്. വരും ദിവസങ്ങളിലും വില ഉയരാന്‍ തന്നെയാണ് സാധ്യത. പശ്ചിമേഷ്യയില്‍ യുദ്ധ സാഹചര്യം ശക്തമായതാണ് എണ്ണ വിലയില്‍ പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യന്‍ സംഭവങ്ങള്‍ വിപണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

സ്വര്‍ണവില ഇതുവരെ കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 47080 രൂപയാണ്. വരും ദിവസങ്ങളില്‍ ഈ റെക്കോര്‍ഡ് ഭേദിച്ച് മുന്നേറിയേക്കുമെന്നാണ് സൂചന. മാത്രമല്ല, ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 51000 രൂപ ചുരുങ്ങിയത് ചെലവ് വരും. നേരത്തെ വലിയതോതില്‍ വില വര്‍ധനവുണ്ടായപ്പോള്‍ സ്വര്‍ണവിപണിയില്‍ വില്‍പ്പന കുറഞ്ഞിരുന്നു. അടിയന്തര ആവശ്യമുള്ളവര്‍ പഴയ സ്വര്‍ണം മാറ്റിവാങ്ങുന്ന രീതിയാണ് ഈ വേളയില്‍ സ്വീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+