Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഉയര്‍ന്നു തന്നെ; ആശങ്ക മറ്റൊരു കാര്യത്തില്‍... ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം

കൊച്ചി: കേരളത്തില്‍ കുറയാതെ സ്വര്‍ണവില. വില ഉയരുമെന്ന് കഴിഞ്ഞ ദിവസം വിപണി നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ഇന്ത്യന്‍ രൂപ മൂല്യം അല്‍പ്പം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഡോളര്‍ സൂചികയില്‍ നേരിയ ഇടിവ് വന്നു. അതേസമയം, എണ്ണ വില ഉയര്‍ന്നത് വിപണിയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ സ്വര്‍ണത്തിന് വില കൂടും.

ഈ മാസം സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ആറാം തിയ്യതിയായിരുന്നു. 46200 രൂപയായിരുന്നു അന്ന്. എന്നാല്‍ ഇന്നലെ 200 രൂപ വര്‍ധിക്കുകയാണ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് 43000-44000 നിരക്കായിരുന്നു ഒരു പവന് എങ്കില്‍ ഇപ്പോള്‍ 46000 കടന്നിരിക്കുന്നു. ബുധനാഴ്ചത്തെ വില തന്നെയാണ് ഇന്നും സ്വര്‍ണത്തിന്, പവന് 46400 രൂപ.

gold-rate-today

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5800 രൂപയാണ് നല്‍കേണ്ടത്. ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് അര ലക്ഷം രൂപ ചെലവ് വരും. വില കൂടുമ്പോഴുള്ള ആശങ്ക കുറയ്ക്കാന്‍ അഡ്വാസ് ബുക്കിങ് സംവിധാനം ഉപയോക്കുന്നതാണ് നല്ലത്. വില ഉയര്‍ന്നാലും ബുക്ക് ചെയ്യുമ്പോഴുണ്ടായിരുന്ന വിലയ്ക്ക് സ്വര്‍ണം ഇതുവഴി വാങ്ങാം. മാത്രമല്ല, പണിക്കൂലിയിലും ഇളവുകള്‍ ലഭിച്ചേക്കും. ഇക്കാര്യങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ വ്യക്തമായി സംസാരിച്ച് ധാരണയിലെത്തണം.

വിവിധ തരത്തിലാണ് ജ്വല്ലറികള്‍ അഡ്വാന്‍സ് ബുക്കിങ് സ്വീകരിക്കുന്നത്. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കിയാണ് അഡ്വാന്‍സ് ബുക്ക് ചെയ്യുന്നത് എങ്കില്‍ ഒരു വര്‍ഷം വരെ കാലാവധി നല്‍കുന്ന ജ്വല്ലറികളുണ്ട്. തുക കുറഞ്ഞാല്‍ കാലാവധിയിലും കുറവുണ്ടാകും. അഡ്വാന്‍സ് ബുക്ക് ചെയ്യുമ്പോള്‍ ജ്വല്ലറികള്‍ നല്‍കുന്ന രേഖ സൂക്ഷിച്ചുവയ്ക്കണം. സ്വര്‍ണം വാങ്ങാന്‍ പോകുമ്പോള്‍ ഈ രേഖ ആവശ്യമാണ്.

ഇന്ന് വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്ന പ്രധാന ഘടകം എണ്ണ വിലയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഇടിവ് രേഖപ്പെടുത്തിയ എണ്ണ വില ഇന്ന് ഉയരുകയാണ് ചെയ്തത്. ബ്രെന്റ് ക്രൂഡ് ബാരലിന് ഇന്ന് 79.59 ഡോളറാണ് വില. ഡബ്ല്യുടിഐ ക്രൂഡിന് 74.12 ഡോളറും നല്‍കണം. പശ്ചിമേഷ്യയില്‍ സമാധാന കരാറിന് സാധ്യത കുറവാണ് എന്ന വാര്‍ത്ത വന്നതാണ് എണ്ണവില കൂടാന്‍ കാരണമത്രെ.

ഡോളര്‍ സൂചികയില്‍ ഇന്ന് നേരിയ ഇടിവ് വന്നിട്ടുണ്ട്. 104ലാണ് സൂചിക ഇന്നുള്ളത്. വരും ദിവസങ്ങളില്‍ സൂചിക ഇടിഞ്ഞാല്‍ സ്വര്‍ണവില വര്‍ധിക്കും. ഇന്ത്യന്‍ രൂപ നേരിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. 82.90 രൂപയുടെ മൂല്യം. രൂപ മൂല്യം ഉയരുന്നത് ആഭ്യന്തര വിപണിയില്‍ നേട്ടമാകുമൈങ്കിലും വിദേശ മലയാളികള്‍ക്ക് തിരിച്ചടിയാണ്. എങ്കിലും വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകള്‍ രൂപയുടെ കാര്യത്തില്‍ പ്രതീക്ഷിക്കേണ്ട.

അതേസമയം, റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരാനാണ് തീരുമാനം. സാമ്പത്തിക വിദഗ്ധര്‍ നേരത്തെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ആറാം തവണയാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+