Get Updates
Get notified of breaking news, exclusive insights, and must-see stories!

വാനിലുയര്‍ന്ന സ്വര്‍ണ വില; സാധാരണക്കാര്‍ മാറി ചിന്തിക്കുന്ന നിമിഷം... ഇന്നത്തെ നിരക്ക്

കൊച്ചി: 2023 അവസാനിക്കുമ്പോള്‍, വിപണിയില്‍ ഏറെ ചര്‍ച്ചയായ കാര്യമേത് എന്ന് ചോദിച്ചാല്‍ സ്വര്‍ണം തന്നെ എന്നാകും മറുപടി. മറ്റൊരു ലോഹത്തിന്റെ വിലയും ഇത്രമേല്‍ ജനം നിരീക്ഷിക്കുന്നില്ല. സ്വര്‍ണം കൈപിടിയില്‍ ഒതുങ്ങില്ല എന്ന് ഉപഭോക്താവിന് ബോധ്യമായ വര്‍ഷം കൂടിയാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രവചനം ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്.

10 വര്‍ഷം മുമ്പുള്ള വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു പവന്‍ കിട്ടാന്‍ ഇരട്ടിയിലധികം തുക ചെലവഴിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. ഒരു പവന്‍ ആഭരണം ലഭിക്കണമെങ്കില്‍ അര ലക്ഷത്തിലധികം രൂപ ചെലവഴിക്കണം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇങ്ങനെ ഒരുവസ്ഥ പ്രതീക്ഷിച്ചിതല്ല. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

gold-price-today

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46840 രൂപയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 45320 രൂപയും കൂടിയ നിരക്ക് 47120 രൂപയുമായിരുന്നു. സര്‍വകാല റെക്കോര്‍ഡ് വിലയിലെത്തിയ ശേഷമാണ് അല്‍പ്പം താഴ്ന്നത്. ഡിസംബര്‍ അവസാനിക്കാന്‍ ഒരുദിനം കൂടിയുണ്ടെങ്കിലും ഞായറാഴ്ചയായതിനാല്‍ നാളെ വിപണി അവധിയാണ്. ഇനി 2024 ജനുവരി ഒന്ന് ആയ തിങ്കളാഴ്ചയാണ് സ്വര്‍ണവിലയിലെ മാറ്റം അറിയാന്‍ സാധിക്കുക.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ സീസണ്‍ അടിസ്ഥാനമാക്കിയായിരുന്നു സ്വര്‍ണവിലയില്‍ മാറ്റം വന്നിരുന്നത്. എന്നാല്‍ പിന്നീടിത് ഓരോ ദിവസവും മാറ്റം വരുന്ന അവസ്ഥയിലേക്കെത്തി. വിവാഹവും മറ്റു ആഘോഷങ്ങളും മാത്രമല്ല വില നിശ്ചയിക്കുന്നത്. സ്വര്‍ണം വാങ്ങാനും നിക്ഷേപിക്കാനും മറ്റു പല ഘടകങ്ങളും ഇന്നുണ്ട്. ഡോളര്‍ മൂല്യം, വിപണി സാഹചര്യം, പലിശ നിരക്കിലെ മാറ്റം എന്നിവയെല്ലാം സ്വര്‍ണവില നിശ്ചയിക്കുന്ന ഘടകങ്ങളാണ്.

സ്വര്‍ണം ഒരു പവന് എത്ര, ഗ്രാമിന് എത്ര എന്ന വിവരമാണ് ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പരസ്യമാക്കുക. വില നിശ്ചയിക്കുന്നതിന് ജ്വല്ലറികള്‍ക്ക് പ്രത്യേക സംവിധാനമുണ്ട്. എല്ലാ ദിവസവും രാവിലെയാണ് വിലയില്‍ മാറ്റം വരിക. എന്നാല്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പിന്നെയും പണം ചെലവഴിക്കേണ്ടി വരും. ആഭരണത്തിന്റെ പണിക്കൂലിയും നികുതിയുമെല്ലാം വരുമ്പോഴാണ് വില ഉയരുക.

സ്വര്‍ണാഭരണത്തിന്റെ പണിക്കൂലി ഓരോ ജ്വല്ലറികളിലും വ്യത്യസ്തമാണ്. ചില ജ്വല്ലറികള്‍ പണിക്കൂലിയില്ലാതെയും മറ്റു ജ്വല്ലറികള്‍ കുറഞ്ഞതും കൂടിയുതമായ പണിക്കൂലിയിലും ആഭരണം വില്‍ക്കുന്നുണ്ട്. വില പേശി ഉപഭോക്താവിന് പണിക്കൂലി കുറയ്ക്കാന്‍ സാധിക്കും. ഡിസൈന്‍ കൂടുമ്പോഴും കുറഞ്ഞ സ്വര്‍ണത്തിലുള്ള ആഭരണങ്ങള്‍ക്കുമാണ് പണിക്കൂലി ഉയരുക.

ഡോളര്‍ സൂചിക 101.38 എന്ന നിരക്കിലാണ്. സൂചിക ഉയര്‍ന്നാല്‍ സ്വര്‍ണവില കുറയും. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.25 ആണ്. ക്രൂഡ് ഓയില്‍ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 77 ഡോളര്‍ ആണ് വില. 80 ഡോളര്‍ വരെ ഉയര്‍ന്ന ശേഷമാണ് എണ്ണവില താഴ്ന്നത്. എണ്ണ വില കൂടിയാലും സ്വര്‍ണവിലയില്‍ മാറ്റം വരും. ഓഹരി വിപണി ഉണര്‍ന്നതും സമീപ ദിവസങ്ങളില്‍ വിപണിയില്‍ സംഭവിച്ച വലിയ മാറ്റമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+