Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ വില കുറഞ്ഞ നിരക്കില്‍; ആഭരണം വാങ്ങുന്നവര്‍ക്ക് വലിയ പ്രതീക്ഷ വേണ്ട, ഇന്നത്തെ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്നും രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, വരും ദിവസങ്ങൡ വിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. രൂപയുടെ മൂല്യം കഴിഞ്ഞ ദിവസത്തേത് പോലെ തുടരുകയാണ്. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ വലിയ തോതില്‍ വില കുറയുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

ഈ മാസം ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് രേഖപ്പെടുത്തിയത് രണ്ടാം തിയ്യതിയാണ്. അന്ന് 46640 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 480 രൂപയുടെ കുറവാണ് ഇന്ന്. വരും ദിവസങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ വലിയ തോതിലുള്ള വര്‍ധനവോ ഇടിവോ പ്രതീക്ഷിക്കേണ്ട എന്ന് ജ്വല്ലറി വ്യാപാര രംഗത്തുള്ളവര്‍ പറയുന്നു.

gold-price-today

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ വില 46160 രൂപയാണ്. ശനിയാഴ്ച ഈടാക്കിയ വില തന്നെയാണ് ഇന്നും തുടരുന്നത്. ഗ്രാമിന് 5770 രൂപയാണ്. അമേരിക്കന്‍ കേന്ദ്രബാങ്കും റിസര്‍വ് ബാങ്കും ഈ മാസം പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, വരും മാസങ്ങളില്‍ മാറ്റത്തിന് സാധ്യതയുണ്ട്. അതാകട്ടെ, സ്വര്‍ണ വിലയെ ബാധിക്കുകയും ചെയ്യും.

ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് പവന് അര ലക്ഷം രൂപ വേണ്ടി വരും. പണിക്കൂലിയും നികുതിയും ചേര്‍ക്കുമ്പോഴാണിത്. പണിക്കൂലിയില്ലാതെ ചില ജ്വല്ലറികള്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണ വില, ടാക്‌സ്, പണിക്കൂലി, വില്‍ക്കുമ്പോള്‍ എത്ര കിട്ടും, മെയ്ന്റനന്‍സ് വന്നാല്‍ പണം നല്‍കേണ്ടതുണ്ടോ തുടങ്ങി എല്ലാ കാര്യങ്ങളും ഉപഭോക്താക്കള്‍ വാങ്ങുന്നതിന് മുമ്പ് ചോദിച്ചറിയണം.

ഡോളര്‍ സൂചിക ഉയര്‍ന്നു നില്‍ക്കുന്നതാണ് സ്വര്‍ണവില ഒരേ നിരക്കില്‍ തുടരാന്‍ കാരണം. സൂചിക ഇടിഞ്ഞാല്‍ സ്വര്‍ണവില കയറും. നിലവില്‍ ഡോളര്‍ സൂചിക 104.03 എന്ന നിരക്കിലാണ്. ഇന്ത്യന്‍ രൂപ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 83 ആണ് നിരക്ക്. എണ്ണവിലയിലെ കുതിപ്പ് വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം അത്ര വേഗം തണുക്കാന്‍ സാധ്യതയില്ല.

എണ്ണ വില ബ്രെന്റ് ക്രൂഡ് ബാരലിന് 82 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. 81.76 എന്നതാണ് ഏറ്റവും പുതിയ നിരക്ക്. ആഴ്ചകള്‍ക്ക് മുമ്പ് 73 ഡോളര്‍ ആയിരുന്നു വില. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം മൂര്‍ഛിച്ചതാണ് വില കുതിക്കാന്‍ കാരണമായത്. മാത്രമല്ല, ചെങ്കടല്‍ വഴിയുള്ള ചരക്കു കടത്ത് വലിയ പ്രതിസന്ധിയിലാണ്. സൗദി, യുഎഇ, ഇറാഖ് എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും എണ്ണ വാങ്ങുന്നത്.

ഇന്ത്യന്‍ എണ്ണ കമ്പനികളുടെ ലാഭം കുറഞ്ഞു എന്നാണ് പുതിയ റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ സാധ്യതയില്ല. തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില കുറയ്ക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. അതിനിടെയാണ് ലാഭം കുറഞ്ഞു എന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+