Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തിന് ഇതെന്തു പറ്റി, ഇന്ന് തന്നെ വാങ്ങിക്കോളൂ; വില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വില ഉയർന്നതോടെ ഡിസംബർ അവസാനത്തോടെ സ്വർണ വിലയിൽ വലിയ വർധനവ് ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ പ്രവചനങ്ങളെല്ലാം തള്ളി സ്വർണ വില കൂപ്പുകുത്തുന്നതാണ് ഇപ്പോൾ വിപണിയിലെ കാഴ്ച. ഇന്ന് വീണ്ടും സ്വർണത്തിന് വില കുറഞ്ഞു.

ഡിസംബറിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന് 57,200 രൂപയായിരുന്നു വില. തുടർന്നിങ്ങോട്ട് നേരിയ വർധനവ് മാത്രമായിരുന്നു രേഖപ്പെടുത്തിയത്. ഡിസംബർ 5 വരെ വില 57000ത്തിന് തൊട്ടുമുകളിലായിരുന്നു. എന്നാൽ ഡിസംബർ 6 ന് സ്വർണപ്രേമികൾക്ക് ആശ്വാസമായി വില 56,920ൽ എത്തി. പിന്നീടിങ്ങോട്ട് 3 ദിവസത്തോളം വിലയിൽ മാറ്റമുണ്ടായില്ല. 9 ന് വീണ്ടും വിലവർധിച്ചു. 10 ന് വില 57,640 തൊട്ടു.

goldnew2-

ഡിസംബർ 11 ന് അപ്രതീക്ഷിത വർധനവാണ് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് 640 രൂപയായിരുന്നു വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഇതോടെ വരും ദിവസങ്ങളിൽ സ്വർണ വില ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ തുടർന്നിങ്ങോട്ടുള്ള ദിവസങ്ങളിൽ വീണ്ടും വിലയിടിഞ്ഞു.

ഇന്നിപ്പോഴിതാ വീണ്ടും സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില 7040 രൂപയാണ്. പവന് 56,320 രൂപയും. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 240 രൂപയുടെ കുറവാണ് ഉണ്ടായത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില കൂടിയാണിത്. ഇന്ന് 10 ഗ്രാമിന് വില 70,400 രൂപയാണ്. ഇന്നലെ 70,700 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 56560 രൂപയും ഗ്രാമിന് 7070 രൂപയും. ഇന്ന് 18 കാരറ്റിന് ഗ്രാമിന് 5760 രൂപയാണ് വില. ഒരു പവന് 46,080 രൂപയും നൽകണം. വെള്ളി വിലയും നേരിയ തോതിൽ കുറഞ്ഞു. ഇന്നലെ ഒരു ഗ്രാം വെള്ളിക്ക് 99 രൂപയായിരുന്നെങ്കിൽ ഇന്ന് 98 രൂപയാണ് വില. ഗ്രാമിന് 784 രൂപയും.

വിവിധ നഗരങ്ങളിലെ വില നിലവാരം ഇങ്ങനെ

ഡൽഹിയിൽ ഇന്ന് 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 70840 രൂപയാണ് വില. 24 കാരറ്റിന് 77270 രൂപയും. മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 70,690 രൂപ നൽകണം. 24 കാരറ്റിന് 77120 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് ഇന്ന് 2,614.50 ഡോളറാണ് രേഖപ്പെടുത്തിയത്.

യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കഴിഞ്ഞ ദിവസം പലിശ നിരക്ക് കുറച്ചിരുന്നു. കാൽ ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. സാധാരണ നിലയിൽ പലിശ കുറക്കുമ്പോൾ സ്വർണത്തിന്റെ വില ഉയർന്നേക്കുമെന്നാണ് പ്രതീക്ഷക്കപ്പെട്ടത്. എന്നാൽ അപ്രതീക്ഷിതമായ ട്വിസ്റ്റാണ് വിപണിയിൽ പ്രകടമായത്. 2025 ൽ പലിശ നിരക്ക് രണ്ട് തവണയെ കുറക്കുകയുള്ളൂവെന്ന ഫെഡ് ബാങ്കിന്റെ പ്രഖ്യാപനമാണ് വിപണിയെ സ്വാധീനിച്ചത്. ഫെഡറൽ ബാങ്കിന്റെ തീരുമാനം ഡോളറിനെതിരായ വ്യാപാരത്തിൽ രൂപ കൂപ്പുകുത്താനും കാരണമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+