കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്സവകാലത്ത് സ്വര്‍ണ്ണക്കടത്ത് വര്‍ധിക്കുന്നു: കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍! കാരണങ്ങള്‍ ഇങ്ങനെ

ജിഎസ്ടി ഈടാക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടി സ്വര്‍ണ്ണക്കടത്ത് ഉയരുമെന്നാണ് വിലയിരുത്തല്‍

Google Oneindia Malayalam News

മുംബൈ: ഉത്സവ സീസണില്‍ രാജ്യത്തെ സ്വര്‍ണ്ണക്കടത്ത് വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ ആഗസ്റ്റില്‍ സ്വര്‍ണ്ണ വില്‍പ്പന്ന പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ടിന് കീഴില്‍ കൊണ്ടുവരുന്നതിനുള്ള നീക്കം നടത്തിയിരുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണ്ണ വില്‍പ്പനകള്‍ക്ക് ഉപഭോക്താക്കളുടെ നികുതി കോഡ് അല്ലെങ്കില്‍ വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ എന്നീ രേഖകള്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ജിഎസ്ടി ഈടാക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടി സ്വര്‍ണ്ണക്കടത്ത് ഉയരുമെന്നും വിലയിരുത്തപ്പെടുന്നു.

ലോകത്തില്‍ സ്വര്‍ണ്ണ ഉപഭോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ കഴിഞ്ഞ മൂന്ന് മാസക്കാലമായി സ്വര്‍ണ്ണത്തിന്‍റെ ആവശ്യകത ഉയര്‍ന്നിട്ടുണ്ടെന്നും വിവാഹ സീസണിന്‍റെ ആരംഭവും അതിനൊപ്പം ദീപാവലി, ദസറ ആഘോഷങ്ങളും കാരണമാണ് സ്വര്‍ണ്ണത്തിന്‍റെ ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുള്ളത്. സ്വര്‍ണ്ണ വില്‍പ്പന ഉയരുന്നതിനനുസരിച്ച് കള്ളക്കടത്തും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

 ഉത്സവകാല വില്‍പ്പന

ഉത്സവകാല വില്‍പ്പന


ആഗസ്റ്റില്‍ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് സര്‍ക്കാര്‍ നടപ്പിലാക്കിയെങ്കിലും ആക്ടിന് വേണ്ടത്ര പ്രചാരം ലഭിച്ചിരുന്നില്ല. ജനങ്ങളില്‍ പലര്‍ക്കും ഇത്തരമൊരു ചട്ടത്തെക്കുറിച്ച് അറിയാത്തതും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതുമാണ് ഇതിനുള്ള കാരണമെന്നാണ് ഇന്ത്യ ബള്യണ്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയുടെ നിരീക്ഷണം. ഉത്സവകാലത്ത് ഉപഭോക്താക്കള്‍ ബില്ലില്ലാതെ സ്വര്‍ണ്ണം വാങ്ങാന്‍ തയ്യാറാവുന്നതോടെ കണക്കില്‍പ്പെടാത്ത വില്‍പ്പനയാണ് രാജ്യത്ത് നടക്കുക.

സ്വര്‍ണം വാങ്ങണമെങ്കില്‍

സ്വര്‍ണം വാങ്ങണമെങ്കില്‍

അരലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്ക് അതായത് രണ്ട് പവനില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഇനി തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണെന്നാണ് സര്‍ക്കാര്‍ ആഗസ്റ്റ് 31 ന് പുറത്തിറക്കിയ ഉത്തരവ്. സ്വര്‍ണത്തിന് പുറമേ വെള്ളി, പ്ലാറ്റിനം എന്നിവയ്ക്കും ഇത് ബാധകമാണ്. പുതിയ സ്വര്‍ണം വാങ്ങുന്നതിന് മാത്രമല്ല, പഴയ സ്വര്‍ണം വില്‍ക്കുന്നതിനും ഇത് ബാധകമാണ്.

ആദായ നികുതി നിയമപ്രകാരം

ആദായ നികുതി നിയമപ്രകാരം

ആദായ നികുതി നിയമപ്രകാരം നിലവില്‍ രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്ക് സ്വര്‍ണം വാങ്ങണമെങ്കില്‍ പാന്‍ കാര്‍ഡ് വേണം. പുതിയ നിയമപ്രകാരം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കേണ്ടി വരും.

 കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍

കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍

കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വിഞ്ജാപനം പുറത്തിറക്കിയിരുന്നു. സ്വര്‍ണം, വെള്ളി പോലുള്ളവയുടെ കച്ചവടവുമായി ബന്ധപ്പെട്ട ചട്ടത്തിലാണ് ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

English summary
Gold smuggling in India, the world's second-biggest consumer of the metal, is likely to rise during the festive season as buyers try to avoid paying GST and to dodge new transparency rules.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X